Saturday, 23 Nov 2024
AstroG.in

ദാമ്പത്യസൗഖ്യം, മംഗല്യ ഭാഗ്യം, പ്രണയസാഫല്യം എന്നിവയ്ക്ക് 21 ദിവസം ഇത് ചെയ്യുക

ജ്യോതിഷരത്നം വേണുമഹാദേവ്

ശിവക്ഷേത്രത്തില്‍ ശ്രീകോവിലിന് പിന്നിൽ വിളക്ക് കത്തിക്കുന്നത് ശിവപാർവതി പ്രീതി നേടാൻ ഉത്തമമാണ്. ശിവസവിധത്തിൽ പിൻവിളക്കായി സങ്കല്പിക്കുന്നത് പാർവതി ദേവിയെ തന്നെയാണ്. കുടുംബൈശ്വര്യം, ദാമ്പത്യസൗഖ്യം, മംഗല്യ ഭാഗ്യം, പ്രണയ സാഫല്യം എന്നിവയ്ക്ക് ഉമാമഹേശ്വര പ്രീതി അനിവാര്യമാണ്. തുടര്‍ച്ചയായി 21 ദിവസം പിന്‍വിളക്ക് കത്തിച്ചാല്‍ ദാമ്പത്യ ജീവിതം ശോഭനമാക്കും എന്നാണ് ആചാര്യന്മാർ വിധിച്ചിട്ടുള്ളത്.

ദീർഘമാംഗല്യത്തിനും കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും നിറയുന്നതിനും പ്രണയസാഫല്യത്തിനും വിവാഹകാര്യത്തിൽ നേരിടുന്ന തടസങ്ങൾ മാറുന്നതിനും പതിവായി പിന്‍വിളക്ക് കത്തിക്കുന്നത്ത് അത്യുത്തമമാണ്. ദേവന്‍മാരുടെ ദേവനാണ് മഹാദേവൻ. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് ശ്രീപാർവതി. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഈ ഭഗവാന്റെയും ഭഗവതിയുടെയും അനുഗ്രഹം ജീവിതത്തില്‍ ഉടനീളം ഉണ്ടാവേണ്ടത് അനിവാര്യമാണ്. പിന്‍വിളക്കു വഴിപാട് നടത്തുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ സമൂലമായ നല്ല മാറ്റങ്ങളുണ്ടാകും എന്നത് മിക്കവരും അനുഭവിച്ചറിഞ്ഞ സത്യമാണ്.

ജാതകത്തിലെ ദശാസന്ധി ദോഷങ്ങൾക്ക് പരിഹാരം കാണുന്നതിനും ശിവ സന്നിധിയിൽ നിത്യവും പിന്‍വിളക്ക് കത്തിക്കാവുന്നതാണ്. കാരണം ശിവഭഗവാന്‍ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ്. ചുരുക്കത്തിൽ ശിവനെയും പാർവതിയെയും നിത്യവും ആരാധിക്കുന്നതും പിന്‍വിളക്ക് കത്തിക്കുന്നതും ഏത് ദുരിതത്തേയും ദശാസന്ധിയേയും ഇല്ലാതാക്കും. പിന്‍വിളക്ക് കത്തിക്കുന്നതോടൊപ്പം തന്നെ പഞ്ചാക്ഷരി മന്ത്രമായ ഓം നമ:ശിവായ കഴിയുന്നത്ര ജപിക്കുകയും വേണം.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

Story Summary: Significance of Pinvilakku Offering to Lord Shiva


error: Content is protected !!