Monday, 7 Oct 2024
AstroG.in

ദാമ്പത്യ ദുരിതം തീരാൻ 12 ഭദ്രകാളി മന്ത്രങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന ഭഗവതിയാണ് ഭദ്രകാളി. ചിരപുരാതനമായ നമ്മുടെ മിക്ക കുടുബ ക്ഷേത്രങ്ങളിലെയും ആരാധനാമൂർത്തി ഭദ്രകാളിയാണ്. ഭാരതത്തിൽ പൊതുവെ ദേശഭേദമന്യെ  എല്ലാ ഹിന്ദുക്കൾക്കിടയിലും പ്രചാരമുള്ളതാണ്  കാളിപൂജയും ഭദ്രകാളി ആരാധനയും. പക്ഷേ ആരാധന സമ്പ്രദായങ്ങളിൽ പല വ്യത്യാസവും കാണാം.  മിക്ക പുരാണങ്ങളിലും കാളിയെകുറിച്ച് പരാമർശമുണ്ട്. സൃഷ്ടിസ്ഥിതി സംഹാരകാരിണിയായ സാക്ഷാൽ ആദിപരാശക്തിയാണ് ഭദ്രകാളി. എല്ലാത്തരത്തിലുള്ള ജീവിത ദുരിതങ്ങൾക്കും ഭദ്രകാളി സ്തുതികളും മന്ത്രങ്ങളും പരിഹാരമാണ്. കഠിനമായ ദാമ്പത്യ ദുരിതങ്ങൾ അനുഭവിക്കുന്നവരെ അതിവേഗം അതിൽ നിന്നും മോചിപ്പിക്കുന്നതാണ്  ഭദ്രകാളിയുടെ  ദ്വാദശമന്ത്രങ്ങൾ. ഈ 12 മന്ത്രങ്ങൾ മത്സ്യ – മാംസാദികൾ ത്യജിച്ച് ബ്രഹ്മചര്യം പാലിച്ച്വ്രതനിഷ്ഠയോടെ രാവിലെയും വൈകിട്ടും മൂന്നു പ്രാവശ്യം വീതം പൂജാമുറിയിൽ നിലവിളക്ക് തെളിച്ച് ജപിക്കുക. നിത്യജപത്തിന് ഉത്തമം. കുടുംബസൗഖ്യമാണ് ഫലം. ദാമ്പത്യകലഹം മാറി ഉത്തമബന്ധം ഉണ്ടാകും.  21 ദിനം ജപിക്കണം. ഭരണിനാളിൽ ജപം തുടങ്ങണം.

ഓം ഹ്രീം ഭദ്ര കാളിയൈ ശ്മശാനവാസിന്യൈ നമ:

ഓം ഹ്രീം ഉഗ്ര കാളിയൈ ഉഗ്ര രൂപായൈ നമ:

ഓം ഐം വശ്യ കാളിയൈ മഹാ കാളിയൈ നമ:

ഓം ഐം ക്‌ളീം സൗ: കാളരാത്രിയൈ       

മേഘലായൈ നമ:

ഓം ഐം ക്‌ളീം സൗ: രാക്ഷസഘ്‌ ന്യൈ       

ത്രിശൂലായൈ നമ:

ഓം ഐം ക്‌ളീം സൗ: രാവണപ്രപൂജിതയൈ        

ഭദ്ര കാളിയൈ നമ:

ഓം ഭദ്ര കാളിയൈ നീല കാളിയൈ        

ഐം  മദാർച്ചിതായൈ നമ:

ഓം സമ്മോഹിതായൈ ഐം ക്‌ളീം സൗ: ഹ്രീം നമ:

ഓം വശിന്യൈ കാമാക്ഷിയൈ ഐം ക്‌ളീം സൗ:          

മഹാ ദേവായൈ നമ: 

ഓം ദേവാർച്ചിതായൈ          

സുന്ദര്യൈ സുരമോഹിതായൈ നമ:

ഓം ഹിമവത്പൂജ്യായൈ          

വന്ദ്യായൈ തീർത്ഥസേവിതായൈ  നമ: 

ഓം ഹ്രീങ്കാര ശക്തിയെ          

സുരപ്രദായൈ ഐം  ഹ്രീം നമ:

error: Content is protected !!