Sunday, 6 Oct 2024
AstroG.in

ദാരിദ്ര്യം നീങ്ങാനും ധനം നിലനിൽക്കാനും സന്തോഷത്തിനും കനകധാരാസ്‌തോത്രം

മംഗള ഗൗരി
സാമ്പത്തികമായ വിഷമതകൾ മാറുന്നതിന് ഏറ്റവും ഉത്തമമായ ഈശ്വരീയമായ മാർഗ്ഗം ഐശ്വര്യത്തിന്റെയും
സമ്പത്തിന്റെയും ദേവതയായ ലക്‌ഷ്‌മീ ഭഗവതിയുടെ കൃപാകടാക്ഷം നേടുകയാണ്. ലക്ഷ്മീകടാക്ഷം നേടാൻ കഴിഞ്ഞാൽ എത്ര കടുത്ത ദാരിദ്ര്യദു:ഖങ്ങളും നീങ്ങും. ഇതിന് ആദ്യം വേണ്ടത് വീട് വൃത്തിയായും ശുദ്ധിയായും സൂക്ഷിക്കുകയാണ്. വൃത്തിയും ശുദ്ധിയുമില്ലാത്ത ഒരിടത്തും ലക്ഷ്മി ഭഗവതി നിൽക്കില്ല. ദിവസവും കുളിച്ച് ശുദ്ധിയായി ഓം ശ്രീം നമഃ എന്ന മന്ത്രം ജപിക്കണം. ഇത് ലക്ഷ്മി ഭഗവതിയുടെ ബീജ മന്ത്രമാണ്. എന്നും രണ്ട് നേരം 36 തവണ വീതമാണ് ഇത് ജപിക്കേണ്ടത്. ഇങ്ങനെ ചെയ്താൽ തീർച്ചയായും ലക്ഷ്മീ കടാക്ഷം ഉണ്ടാകും. ജ്യോതിഷത്തിൽ ശുക്രന്റെ ദേവതയാണ് ലക്ഷ്മി ദേവി. വെള്ളിയാഴ്ചയാണ് ദേവിക്ക് ഏറ്റവും വിശേഷദിവസം . ഈ ദിവസം നടത്തുന്ന ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വ്യാഴാഴ്ചകളിൽ അരയാലിന് 7 പ്രദക്ഷിണം ചെയ്യന്നത് ദാരിദ്ര്യദുഃഖം അകലുന്നതിന് നല്ലതാണ്. അതുപോലെ ഗൃഹത്തിൽ ഒരു നേരമെങ്കിലും ദീപം തെളിക്കുക, എന്നും 5 മിനിട്ടെങ്കിലും പ്രാർത്ഥിക്കുക. വർഷത്തിൽ ഒരിക്കലെങ്കിലും കുടുംബക്ഷേത്രത്തിൽ ദർശനം നടത്തുക. നിത്യേന കുടുംബദൈവത്തെ പ്രാർത്ഥിക്കുക ഇവയെല്ലാം ഐശ്വര്യാഭിവൃദ്ധിക്ക് ഗുണകരമാണ്. ദാരിദ്ര്യദഹന ശിവ സ്‌തോത്രം, ശ്രീകൃഷ്ണ അഷേ്ടാത്തര ശതനാമാവലി ,
കനകധാരാ സ്‌തോത്രം എന്നിവയും ദാരിദ്ര്യശമനത്തിന് ഉത്തമമാണ്. ശങ്കരാചാര്യ സ്വാമികൾ രചിച്ച സവിശേഷ കൃതിയാണ് കനകധാരാ സ്‌തോത്രം. ഇതിന്റെ രചനയ്ക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. സന്ന്യാസത്തിന്റെ ഭാഗമായി സ്വാമികൾ ഭിക്ഷാടനത്തിന് ചെന്ന ഒരു ദരിദ്ര ഭവനത്തിലെ അമ്മയ്ക്ക് നൽകാൻ കഴിഞ്ഞത് വെറും ഉണക്കനെല്ലിക്ക മാത്രമാണ്. അത് സ്വീകരിച്ച് അവിടുത്തെ ദാരിദ്ര്യം മനസ്സിലാക്കിയ സ്വാമികൾ ലക്ഷ്മിദേവിയെ പ്രകീർത്തിച്ച് അവിടെ നിന്ന് തന്നെ ഒരു അഷ്ടകം ചൊല്ലി. അത് ജപിച്ചു കഴിഞ്ഞപ്പോൾ സ്വർണ്ണമഴ പെയ്തു എന്നും അങ്ങനെ അത് കനകധാരാ സ്‌തോത്രമായി എന്നും പറയുന്നു. ദേഹശുദ്ധി, മന:ശുദ്ധി, ഗുരുസ്മരണ എന്നിവ പാലിച്ച് കനകധാരാസ്‌തോത്രം നിത്യവും ജപിച്ചാൽ എല്ലാവിധ സമൃദ്ധിയും സന്തോഷവും കിട്ടും. സമ്പത്ത് ക്ഷയിക്കില്ല. ഉളള സമ്പത്ത് വർദ്ധിക്കാനും കനകധാരാസ്തവം ജപം നല്ലതാണ്. കനകധാരാസ്‌തോത്രം കേൾക്കാം:


കനകധാരാ സ്‌തോത്രം
അംഗം ഹരേ: പുളകഭൂഷണമാശ്രയന്തീ
ഭൃഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖിലവിഭൂതിരപാംഗലീലാ
മാംഗല്യദാസ്തു മമ മംഗലദേവതായാ:

മുഗ്ദ്ധാ മുഹുര്‍വിദധതീ വദനേ മുരാരേ:
പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി
മാലാ ദൃശോര്‍മധുകരീവ മഹോത്പലേയാ
സാമേ ശ്രിയം ദിശതു സാഗരസംഭവായാ:.

ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനംഗതന്ത്രം
ആകേകരസ്ഥിതകനീനകപക്ഷ്മ നേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാ:.

ബാഹ്വന്തരേ മധുജിത: ശ്രിതകൗസ്തുഭേയാ
ഹാരാവലീവ ഹരിനീലമയീ വിഭാതി
കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാലയായാ:.

കാളാംബുദാളിലളിതോരസി കൈടഭാരേര്‍-
ധാരാധരേ സ്ഫുരതി യാ തടിദംഗനേവ
മാതു: സമസ്തജഗതാം മഹനീയമൂർത്തിം
ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവനന്ദനായാ:.

പ്രാപ്തം പദം പ്രഥമത: ഖലു യത് പ്രഭാവാ
മാംഗല്യഭാജി മധുമാഥിനി മന്മഥേന
മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം
മന്ദാലസം ചമകരാലയകന്യകായാ:.

വിശ്വാമരേന്ദ്രപദവിഭ്രമ ദാനദക്ഷം
ആനന്ദഹേതുരധികം മുരവിദ്വിഷോഭി
ഈഷന്നിഷീദതുമയിക്ഷണമീക്ഷണാര്‍ദ്ധം
ഇന്ദീവരോദരസഹോദരമിന്ദിരായാ:.

ഇഷ്ടാ വശിഷ്ടമതയോപി യയാദയാര്‍ദ്ര-
ദൃഷ്ട്യാ ത്രിവിഷ്ടവപദം സുലഭം ലഭന്തേ
ദൃഷ്ടി: പ്രഹൃഷ്ടി കമലോദരദീപ്തിരിഷ്ടാം
പുഷ്ടീം കൃഷീഷ്ട മമ പുഷ്‌കരവിഷ്ടരായാ:.

ദദ്യായാനുപവനോ ദ്രവിണാംബുധാരാ
മസ്മിന്നകിഞ്ചനവിഹംഗശിശൗ നിഷണ്ണേ
ദുഷ്‌കര്‍മ്മധര്‍മ്മമപനീയ ചിരായ ദൂരം
നാരായണപ്രണയിനീനയനാംബുവാഹ:.

ഗീര്‍ദ്ദേവതേതി ഗരുഡധ്വജ സുന്ദരേതി
ശാകംഭരീതി ശശിശേഖരവല്ലഭേതി
സൃഷ്ടിസ്ഥിതിപ്രളയസിദ്ധിഷു സംസ്ഥിതായൈ
തസ്യൈ നമോസ്ത്രിഭുവനേക ഗുരോസ്തരുണ്യൈ.

ശ്രുത്യൈ നമോസ്തു ശുഭകര്‍മ്മഫലപ്രസൂത്യൈ
രത്ര്യൈ നമോസ്തു രമണീയഗുണാര്‍ണവായൈ
ശക്ത്യൈ നമോസ്തു ശതപത്രനികേതനായൈ
പുഷ്‌ട്യൈ നമോസ്തു പുരുഷോത്തമവല്ലഭായൈ.

നമോസ്തു നാളീകനിഭാനനായൈ
നമോസ്തു ദുഗ്‌ദ്ധോദധിജന്മഭൂത്യൈ
നമോസ്തു സോമാമൃതസോദരായൈ
നമോസ്തു നാരായണവല്ലഭായൈ.

നമോസ്തു ഹേമാംബുജപീഠികായൈ
നമോസ്തു ഭൂമണ്ഡലനായികായൈ
നമോസ്തു ദേവാദിദയാപരായൈ
നമോസ്തു ശാര്‍ങ്ഗായുധവല്ലഭായൈ.

നമോസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോസ്തു വിഷ്‌ണോരുരസി സ്ഥിതായൈ
നമോസ്തു ലക്ഷ്‌മ്യൈ കമലാലയായൈ
നമോസ്തു ദാമോദരവല്ലഭായൈ

നമോസ്തു കാന്ത്യൈ കമലേക്ഷണായൈ
നമോസ്തു ഭൂത്യൈ ഭുവനപ്രസൂത്യൈ
നമോസ്തു ദേവാദിഭിരാര്‍ച്ചിതായൈ
നമോസ്തു നന്ദാത്മജവല്ലഭായൈ

സമ്പത് കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യദാന വിഭവാനി സരോരുഹാക്ഷി
ത്വദ് വന്ദനാനി ദുരിതാഹരണോദ്യാതാനി
മാമേവ മാതര നിശം കലയന്തു മാന്യേ

യത് കടാക്ഷ സമുപാസനാ വിധി:
സേവകസ്യ സകലാർത്ഥ സംപദ:
സംതനോതി വചനാംഗ മാനസൈ:
ത്വാം മുരാരി ഹൃദയേശ്വരീം ഭജേ

സരസിജ നിലയേ സരോജ ഹസ്തേ
ധവള തമാംശു കഗന്ധമാല്യശോഭേ
ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
ത്രിഭുവന ഭൂതികരി പ്രസീദ മഹ്യം

ദിഗ്ഘ സ്തിഭി: കനക കുംഭ മുഖാവസൃഷ്ട
സ്വർവാഹിനീ വിമല ചാരു ജലാപ് ലുതാംഗീം
പ്രാതർ നമാമി ജഗതാം ജനനീമശേഷ
ലോകാധിനാഥ ഗൃഹണീ മമൃതാബ്ധിപുത്രീം

കമലേ കലമാക്ഷ വല്ലഭേ ത്വം
കരുണാ പൂരതരംഗിതൈരപാംഗൈ:
അവലോകയമാമകിഞ്ചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാ:

സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം
ത്രയീമയീം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുതരഭാഗ്യഭാഗിനോ
ഭവന്തി തേ ഭവമനുഭാവിതാശയാ:

Summary : To get rid of debt, do worship Goddess Lakshmi, the goddess of wealth. Chant the Lakshmi mantra, Daridra dahana Shiva Stotram, Sree Krishna Ashtotharam or Kanakadhara Stotram

error: Content is protected !!