ദാരിദ്ര്യവും ശത്രുഭയവും അകറ്റാൻ ഇത് എന്നും ജപിക്കൂ
ജ്യോതിഷരത്നം വേണു മഹാദേവ്
ദാരിദ്ര്യവും ശത്രുഭയവും അകറ്റാൻ ശ്രീകൃഷ്ണന്റെ എട്ടുനാമങ്ങൾ നിത്യവും ജപിക്കുന്നത് നല്ലതാണ്. അച്യുതൻ, കേശവൻ, വിഷ്ണു, ഹരി, സത്യം, ജനാർദ്ദനൻ, ഹംസം (ആത്മാവ്), നാരായണൻ എന്നീ എട്ട് നാമങ്ങളാണ് എന്നും ചൊല്ലേണ്ടത്. ഈ പറഞ്ഞ എട്ടുനാമങ്ങളും മൂന്നു സന്ധ്യയിലും ജപിച്ചാൽ ദാരിദ്ര്യവും ശത്രുഭയവും ഇല്ലാതാകും. മാത്രമല്ല, ദു:സ്വപ്നം സുസ്വപ്നമായി പരിണമിക്കുകയും നല്ല അനുഭവങ്ങൾ കരഗതമാകുകയും ചെയ്യും. ശ്രീകൃഷ്ണ ഭഗവാനിൽ ഉറച്ച ഭക്തിയുണ്ടാകുന്നതിനും ഗംഗയിൽ ജീവൻ വെടിഞ്ഞാൽ ലഭിക്കുമെന്ന് സങ്കല്പിക്കുന്ന പുണ്യം സിദ്ധിക്കുകയും ചെയ്യും. കൂടാതെ ബ്രഹ്മവിദ്യാ ലാഭവുമുണ്ടാകും. അതിനാൽ ഈ സ്‌തോത്രം പഠിച്ച് ജപിക്കേണ്ടതാണെന്ന് ഇതിന്റെ ഫലശ്രുതിയിൽ പറയുന്നു.
അച്യുതം കേശവം വിഷ്ണും
ഹരിം സത്യം ജനാർദ്ദനം
ഹംസം നാരായണം ചൈവ-
മേതന്നാമഷ്ടകം പഠേത്
ത്രിസന്ധ്യാ യ: പഠേന്നിത്യം
ദാരിദ്ര്യം തസ്യ നശ്യതി
ശത്രുസൈന്യക്ഷയം യാതി
ദു:സ്വപ്നം സുഖദോ ഭവേത്
ഗംഗായാം മരണം ചൈവ
ദൃഢാഭക്തിസ്തു കേശവേ
ബ്രഹ്മവിദ്യാ പ്രബോധം ച
തസ്മാന്നിത്യം പഠേന്നര:
ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017
Copyright @ 2021 neramonline.com. All rights reserved.