Saturday, 21 Sep 2024
AstroG.in

ദാരിദ്ര്യ ദു:ഖമകന്ന് സമൃദ്ധിക്ക്
കന്നിമാസത്തിൽ കമലാവ്രതം

ജോതിഷരത്നം വേണുമഹാദേവ്

കന്നിമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസമാണ് കമല ഏകാദശി വ്രതം ആചരിക്കുന്നത്. കന്നിമാസത്തിലെ അതിശ്രേഷ്ഠമായ ഈ ദിവസം പന്ത്രണ്ടു വർഷം മുടങ്ങാതെ വ്രതമെടുത്താൽ ഏത് കൊടിയ ദാരിദ്ര്യ ദു:ഖവുമകന്ന് സമ്പദ്‌ സമൃദ്ധിയും സർവ്വവിധ ഐശ്വര്യങ്ങളും സമസ്ത സൗഭാഗ്യങ്ങളും കൈവരും.

വീടുകളിൽ തന്നെ കമലാവ്രതം അനുഷ്ഠിക്കാം. അന്ന് ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിച്ച് ശുദ്ധമായി ലക്ഷ്മീനാരായണപൂജ ചെയ്യണം. ലക്ഷ്മീ നാരായണ വിഗ്രഹമോ ചിത്രമോ വച്ചാണ് ലക്ഷ്മീ നാരായണനെ പൂജിക്കേണ്ടത്. ഓം ലക്ഷ്മീ നാരായണ നമ: എന്ന മന്ത്ര ജപമാണ് ഈ പൂജയിൽ പ്രധാനം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും 108 തവണ വീതം ഈ മന്ത്രം ജപിക്കണം. തുളസിച്ചെടിക്ക് സമീപമിരുന്ന് പൂജിക്കുന്നത് കൂടുതൽ നല്ലത്. 1008 തവണ ജപിച്ചാൽ ഫലസിദ്ധി അത്ഭുതകരമായിരിക്കും.

ശുകപുരമെന്ന ഗ്രാമത്തിലെ ലക്ഷ്മിഭക്തനായിരുന്ന ദേവഭക്തന്റെ അലസനും ഭോഗിയുമായ പുത്രനായിരുന്നു ഹരിദാസൻ. ത്രിവേണി സംഗമത്തിൽ വച്ച് 12 വർഷം മുടങ്ങാതെ കമലാവ്രതം അനുഷ്ഠിച്ച് ഹരിദാസൻ വിശ്വവിശ്രുതനായ ഹരിദാസാനന്ദ സ്വാമികളായി മാറി.

കന്നിമാസത്തിൽ മഹാലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നവർ നെല്ലിമരങ്ങൾ നട്ടു വളർത്തുന്നത് മഹാലക്ഷ്മീപ്രീതിക്ക് ഏറ്റവും നല്ലതാണ്. ശ്രീപരമേശ്വരൻ കുബേരന് ഉപദേശിച്ചു കൊടുത്തതും ഇതുതന്നെയാണ്. തന്റെ രാജധാനിയായ അളകാപുരി മുഴുവൻ ശിവന്റെ ആജ്ഞപ്രകാരം കുബേരൻ നെല്ലിമരങ്ങൾ നട്ടുവളർത്തി. അങ്ങനെ അളവില്ലാത്ത ധനത്തിനും യശസിനും പാത്രമായ കുബേരൻ മഹാലക്ഷ്മിയോടുള്ള ഭക്ത്യാദരവിൽ ശ്രീമഹാലക്ഷ്മി അഷ്ടകം രചിച്ച് നിരന്തരം ജപിച്ച് അഷ്‌ടൈശ്വര്യങ്ങൾ നേടി.

മഹാലക്ഷ്മി അഷ്ടകം

ധനലക്ഷ്മി
നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ

ധാന്യലക്ഷ്മി
നമസ്‌തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

ശൗര്യലക്ഷ്മി
സിദ്ധിബുദ്ധി പ്രദേ ദേവി
ഭക്തിമുക്തി പ്രദായിനി
മന്ത്രമൂർത്തേ മഹാദേവി
മഹാലക്ഷ്മി നമോ സ്തുതേ

വിദ്യാലക്ഷ്മി
ആദ്യന്ത രഹിതേ ദേവി
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മി നമോ സ്തുതേ

കീർത്തിലക്ഷ്മി
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മി നമോ സ്തുതേ

ധൈര്യലക്ഷ്മി
സർവ്വജ്‌ഞേസർവവരദേ
സർവദുഷ്ട ഭയങ്കരി
സർവദു:ഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

വിജയലക്ഷ്മി
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാത
മഹാലക്ഷ്മി നമോസ്തുതേ

രാജലക്ഷ്മി
ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗൽ സ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ

ജോതിഷരത്നം വേണുമഹാദേവ്, +91 9847475559

Story Summary : Significance of Kamala Vritham in Kanni

error: Content is protected !!