Saturday, 19 Apr 2025
AstroG.in

ദിവസവും ശ്രീകൃഷ്ണാഷ്ടകം ജപിച്ചാൽ ദുരിതങ്ങളുകന്ന് സൗഭാഗ്യം ലഭിക്കും

ടി കെ രവീന്ദ്രനാഥൻ പിള്ള

എല്ലാദിവസവും രാവിലെ ഭക്തിയോടെയും ശ്രദ്ധയോടെയും ശ്രീകൃഷ്ണാഷ്ടകം ജപിച്ചാൽ അനേക ജന്മങ്ങളിലൂടെ ആർജ്ജിച്ച സകല പാപങ്ങളും നശിക്കും. മുജ്ജന്മ പാപങ്ങൾ പരിഹരിച്ചെങ്കിൽ മാത്രമേ ഈ ജന്മത്തിൽ തടസങ്ങളും ദുരിതങ്ങളും അകന്ന് ജീവിതത്തിൽ സർവഐശ്വര്യങ്ങളും സൗഭാഗ്യവും ലഭിക്കൂ. സ്വന്തം സമയത്തിനും സൗകര്യത്തിനും കഴിയും വിധം എന്നും ശ്രീകൃഷ്ണാഷ്ടകം ജപിക്കണം
ദിവസവും പൂജാ മുറിയിലോ വിളക്ക് കത്തിക്കുന്ന സ്ഥലത്തോ വിളക്കുകത്തിച്ച് വച്ച് അതിനു
മുന്നിലിരുന്നു ജപിക്കുന്നതാണ് ഉത്തമം. രാവിലെ കുളിക്കാൻ ബുദ്ധിമുട്ടുള്ളവർ കണ്ണും മുഖവും കഴുകിയ ശേഷം ജപിച്ചാലും മതി. വിളക്കിനു മുന്നിൽ ശ്രീകൃഷ്ണനും ഓടക്കുഴലും ഒരു പശുവും കിടാവും. കിടാവ് പശുവിന്റെ പാൽ കുടിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രം വയ്ക്കണം. പടം തെക്കോട്ടു ദർശനമായി വരരുത്. അതുപോലെ വിളക്കിന്റെ തിരിയും തെക്കോട്ടു ദർശനമായി കത്തിക്കരുത്. രാഹുദോഷ ശമനത്തിനും ഈ ചിത്രത്തിനു മുന്നിലിരുന്ന് പ്രാർത്ഥിക്കുന്നത് പരിഹാരമാണെന്ന് വിശ്വസിക്കുന്നു. ഇത്തരം ചിത്രമുള്ളിടത്ത് ശ്രീകൃഷ്ണഭഗവാന്റെ നിറസാന്നിദ്ധ്യമുണ്ടാകും. അതോടൊപ്പം ലക്ഷ്മീകടാക്ഷവും ഐശ്വര്യവും ഭാഗ്യവും ഉണ്ടാകും.

ശ്രീകൃഷ്ണാഷ്ടകം
1
വാസുദേവസുതം ദേവം
കംസ ചാണൂര മർദ്ദനം
ദേവകീ പരമാനന്ദം
കൃഷ്ണം വന്ദേ ജഗദ് ഗുരും
2
അസതീ പുഷ്പ സങ്കാശം
ഹാര നൂപുര ശോഭിതം
രത്ന കങ്കണ കേയൂരം
കൃഷ്ണം വന്ദേ ജഗദ് ഗുരും
3
കുടിലാളക സംയുക്തം
പൂർണ്ണ ചന്ദ്ര നിഭാനനം
വിലസ്ത് കുണ്ഡലധരം
കൃഷ്ണം വന്ദേ ജഗദ് ഗുരും
4
മന്ദാര ഗന്ധ സംയുക്തം
ചാരുഹാസം ചതുർഭുജം
ബഹിർ പിഞ്ഛാവ ചൂഡാഗം
കൃഷ്ണം വന്ദേ ജഗദ് ഗുരും
5
ഉത്ഫുല്ല പത്മ പത്രാക്ഷം
നീല ജീമൂത സന്നിഭം
യാദവാനാം ശിരോരത്നം
കൃഷ്ണം വന്ദേ ജഗദ് ഗുരും
6
രുക്മിണീ കേളി സംയുക്തം
പീതാംബര സുശോഭിതം
അവാപ്ത തുളസീ ഗന്ധം
കൃഷ്ണം വന്ദേ ജഗദ് ഗുരും
7
ഗോപികാനാം കുച ദ്വന്ദ്വ
കുങ്കുമാങ്കിത വക്ഷസം
ശ്രീ നികേതം മഹേഷ്വാസം
കൃഷ്ണം വന്ദേ ജഗദ്ഗുരും
8
ശ്രീ വത്സാങ്കം മഹോരസ്കം
വനമാലാ വിരാജിതം
ശംഖ ചക്രധരം ദേവം
കൃഷ്ണം വന്ദേ ജഗദ് ഗുരും

കൃഷ്ണാഷ്ടകമിദം പുണ്യം
പ്രാതരുത്ഥായ യ: പഠേത്
കോടി ജന്മ കൃതം പാപം
സ്മരണേന വിനശ്യതി

കൃഷ്ണ കരോതു കല്യാണം
കംസ കുഞ്ജര കേസരി
കാളിന്ദീ ജല കല്ലോല
കോലാഹല കുതുഹലീ

ടി കെ രവീന്ദ്രനാഥൻ പിള്ള, മുതുകുളം
+91 9539491281

Story Summary: Significance and Benefits of Sreekrishnastakam chanting

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

error: Content is protected !!