Saturday, 23 Nov 2024
AstroG.in

ദീപാവലി എങ്ങനെ ആഘോഷിക്കണം ?

രാജ്യമെമ്പാടും മഹോത്സവമായി ആചരിക്കുന്ന ദീപാവലിക്ക് ഒരോ ദേശത്തും ഒരോ മൂർത്തിക്കാണ് പ്രാധാന്യം. ഉത്തരേന്ത്യയിൽ മിക്ക സ്ഥലങ്ങളിലും ദീപാവലി മഹാലക്ഷ്മിയുടെ അവതാരദിനമാണ്. അവിടത്തന്നെ മറ്റൊരു കൂട്ടർക്ക് രാവണ നിഗ്രഹ ശേഷം രാമൻ സീതാസമേതം അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ ദീപോത്സവത്തോടെ എതിരേറ്റ പുണ്യദിവസമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ പൊതുവേ ദീപാവലി പരമദുഷ്ടനായ നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിവസമാണ്. നരകാസുരന്റെ കാരാഗ്രഹത്തിൽ നിന്നും പതിനായിരത്തിയെട്ട് കന്യകമാരെ മോചിപ്പിച്ച ദിവസമാണ്. സ്ത്രീ സമൂഹത്തെ കൃഷ്ണൻ രക്ഷിച്ച ഈ പുണ്യ ദിനം എങ്ങനെയാണ് ആചരിക്കേണ്ടത് ? ദീപം തെളിച്ച് പടക്കം പൊട്ടിച്ച് മാത്രം ആഘോഷിച്ചാൽ മതിയോ ആഘോഷത്തിനൊപ്പം വ്രതവും ജപവും പ്രധാന്യമുണ്ടോ? ദീപാവലി ആചരിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ ഏതെല്ലാമാണ്? ദമ്പതീ പൂജയ്ക്ക് ദീപാവലി ദിനം വിശേഷമാകുന്നത് എന്തു കൊണ്ട്? വൃദ്ധ ദമ്പതികളെ പൂജിച്ച് ദാനം നൽകിയാൽ ലഭിക്കുന്ന പുണ്യം എന്താണ്? ഈ ചോദ്യങ്ങൾക്കെല്ലാം പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വളരെ വിശദമായി മറുപടി നൽകുന്നു. ദീപാവലി സംബന്ധിച്ച സംശയങ്ങൾക്കെല്ലാം ആചാര്യന്റെ ഉപദേശം അറുതി വരുത്തും. ഭക്തർക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!