Friday, 20 Sep 2024
AstroG.in

ദുരിതമോചനത്തിനും ഐശ്വര്യത്തിനും നരസിംഹമൂർത്തി ധ്യാനം

ജ്യോതിഷാചാര്യൻ ആറ്റുകാൽ ദേവീദാസൻ
മഹാവിഷ്ണുവിന് 26 അവതാരങ്ങളുണ്ടെങ്കിലും അതിൽ പ്രധാനം ദശാവതാരങ്ങളാണ്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, ശ്രീരാമൻ, പരശുരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽകി എന്നിവരാണ് ദശാവതാരങ്ങൾ. ഇതിൽ ഭഗവാന്റെ അതി രൗദ്ര അവതാരമാണ് നരസിംഹമൂർത്തി. തികച്ചും സൗമ്യമൂർത്തിയായ വിഷ്ണുവിന് നരസിംഹമായി രൗദ്രഭാവം കൈകൊള്ളേണ്ടി വന്നത്
ഒരു നിമിഷാർദ്ധം കൊണ്ടാണ്. സഹോദരനായ ഹിരണ്യാക്ഷനെ വിഷ്ണു വരാഹ അവതാരമെടുത്ത് വധിച്ച പകയുമായി നടക്കുകയായിരുന്നു ചക്രവർത്തിയായ ഹിരണ്യകശിപു, നാരായണ നാമം ഉച്ചരിക്കാൻ പോലും പാടില്ലെന്ന് തന്റെ പ്രജകളെ വിലക്കി. ആജ്ഞ ലംഘിക്കുന്നവരെ കൊടും ശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു.

എന്നാൽ ഹിരണ്യകശിപുവിന്റെ മകൻ പ്രഹ്‌ളാദൻ തികഞ്ഞ വിഷ്ണു ഭക്തനായിരുന്നു. അച്ഛൻ പല തവണ വിലക്കിയിട്ടും സർവ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന നാരായണനെ പ്രഹ്‌ളാദൻ സ്തുതിച്ചു കൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ മകന്റെ വിഷ്ണുസ്തുതിയിൽ കോപം പൂണ്ട ഹിരണ്യകശിപു അവനെ അതിക്രൂരമായി മർദ്ദിച്ചു. തൂണിലും തുരുമ്പിലും നിറഞ്ഞിരിക്കുന്ന നാരായണൻ തന്നെ രക്ഷിക്കുെമെന്ന് പ്രഹ്‌ളാദൻ പറഞ്ഞപ്പോൾ എങ്കിൽ അതൊന്ന് കാണട്ടെ എന്ന് പറഞ്ഞ് കൊട്ടാരത്തിലെ ഒരു തൂണ് ഗദ കൊണ്ട് അടിച്ചുപിളർത്തി. ഒരു സന്ധ്യാവേളയിലായിരുന്നു അത്. ഒരു നിമിഷാർദ്ധം കൊണ്ട് ആ തുണ് പിളർന്ന് ഭഗവാൻ ശ്രീ മഹാവിഷ്ണു
ഘോര രൗദ്രഭാവം കൈക്കൊണ്ട് നരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിന്റെ മാറു പിളർന്ന് നിഗ്രഹിച്ചു. തന്റെ ഭക്തന്റെ രക്ഷിക്കണേ എന്ന വിളി മാത്രമാണ് ഇതിന് ഭഗവാനെ പ്രേരിപ്പിത്.

ഭക്തരെ അപത്തുകളിൽ നിന്നും രക്ഷിക്കുക മാത്രമല്ല അവർക്ക് വേണ്ടെതെല്ലാം നൽകി ഐശ്വര്യം നിലനിൽക്കാൻ അനുഗ്രഹിക്കുകയും ചെയ്യുന്ന ഭഗവാനാണ് വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹ മൂർത്തി. സർവൈശ്വര്യങ്ങളും ലഭിക്കാൻ നരസിംഹമൂർത്തിയെ ഉപാസിക്കുവാൻ എല്ലാ ദിവസത്തെയും സന്ധ്യാവേളകളും ചോതി നക്ഷത്രവും അത്യുത്തമമാണ്. വൈശാഖമാസത്തിലെ
വെളുത്ത പക്ഷ ചതുർദശി വരുന്ന ചോതി നക്ഷത്രമാണ് നരസിംഹാവതാര ജയന്തിയായി ആചരിക്കുന്നത്. അതിനാൽ ഈ ദിവസം നരസിംഹ മൂർത്തിയെ ആരാധിക്കാൻ അതി വിശേഷമാണ്.

എല്ലാ സന്ധ്യാപ്രദോഷ വേളയിലും അല്ലെങ്കിൽ ചോതി നക്ഷത്രദിവസങ്ങളിലും നരസിംഹമൂർത്തിയെ ധ്യാനിച്ച് താഴെ പറയുന്ന നരസിംഹമൂർത്തി ധ്യാനശ്ലോകം ജപിച്ച് പ്രാർത്ഥിച്ചാൽ സർവ്വഐശ്വര്യങ്ങളും കരഗതമാകുമെന്നാണ് വിശ്വാസം. മാത്രമല്ല ചൊവ്വാഴ്ച തോറും ഈ ശ്ലോകം ജപിച്ച് പ്രാർത്ഥിച്ചാൽ എല്ലാ കടങ്ങളിൽ നിന്നും എല്ലാ വിധത്തിലുള്ള രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും എന്നാണ് വിശ്വാസം.

നരസിംഹ മൂർത്തി മന്ത്രം
ഉഗ്രംവീരം മഹാവിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

നരസിംഹ മൂർത്തി ധ്യാനശ്ലോകം

സിംഹമുഖേ രൗദ്ര രൂപിണ്യാം അഭയഹ്താങ്കിത
കരുണാമൂർത്തേ ലോകരക്ഷകാം
പാപവിമോചനദുരിത നിവാരണ ലക്ഷ്മീ കടാക്ഷം
അനേഹം ദേവി ലക്ഷ്മീ നൃസിംഹം

അർത്ഥം: സിംഹമുഖത്തോടുകൂടിയ, ഭക്തരിൽ കനിവുള്ള, ഭക്തർക്ക് ദുരിതം സൃഷ്ടിക്കുന്നവരെ ശിക്ഷിക്കുന്ന, നരസിംഹമൂർത്തിയെ നമസ്‌കരിക്കുന്നു. അഭയഹസ്തങ്ങളാൽ കാരുണ്യം വർഷിക്കുന്ന കരുണ്യ മൂർത്തീ , ഈ ലോകത്തെ കാത്തുരക്ഷിക്കുന്ന ഭഗവനെ, ദുരിതങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ, ലക്ഷ്മീ കടാക്ഷത്താൽ ദാരിദ്ര്യം അകറ്റി ഐശ്വര്യം നിലനിൽക്കാൻ അനുഗ്രഹിക്കുന്ന നരസിംഹമൂർത്തിയേ ഞാനിതാ നമസ്‌കരിക്കുന്നു.

ജ്യോതിഷാചാര്യൻ ആറ്റുകാൽ ദേവീദാസൻ
+91 984 757 5559

error: Content is protected !!