Friday, 20 Sep 2024
AstroG.in

ദുര്‍ഗ്ഗാ പഞ്ചരത്നം ജപിക്കുക; വീടിന്റെ പുറത്ത് പനിനീർ തളിക്കുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ജൂലൈ 11, ചൊവ്വ
കലിദിനം 1871671
കൊല്ലവർഷം 1198 മിഥുനം 26
(1198 മിഥുനം ൨൬)
തമിഴ് വർഷം ശോഭകൃത് ആനി 27
ശകവർഷം 1945 ആഷാഢം 20

ഉദയം 06:10 അസ്തമയം 06:48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 38 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 22 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം പകൽ 03:38 മുതൽ 05:13 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പകൽ 12:29 മുതൽ 02:03 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം രാവിലെ 09:19 മുതൽ 10:54 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ
ശനിക്കു വക്രം ബുധനു മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതത്തിൽ (പുണർതം ഞാറ്റുവേല)
ചൊവ്വ മകത്തിൽ ബുധൻ പൂയത്തിൽ വ്യാഴം
ഭരണിയിൽ ശുക്രൻ മകത്തിൽ ശനി ചതയത്തിൽ
രാഹു അശ്വതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.41 വരെ മിഥുനം പകൽ 08.53 വരെ കർക്കടകം പകൽ 11.07 വരെ ചിങ്ങം വൈകിട്ട് 01.01 വരെ കന്നി വൈകിട്ട് 03.07 വരെ തുലാം വൈകിട്ട്
05.18 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം
വൈകിട്ട് 06.33 മുതൽ 06.57 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05.43 വരെ
പ്രാതഃ സന്ധ്യ വൈകിട്ട് 05:19 മുതൽ 06:31 വരെ
സായം സന്ധ്യ വൈകിട്ട് 06:35 മുതൽ 07:46 വരെ

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 07.04 വരെ അശ്വതി
തിഥി ദൈർഘ്യം
വൈകിട്ട് 06.05 വരെ കൃഷ്ണപക്ഷ നവമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
അശ്വതി തിഥി കൃഷ്ണപക്ഷ നവമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം
അശ്വതി

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
അനിഴം, തൃക്കേട്ട, ഉത്തൃട്ടാതി, ചതയം, തിരുവോണം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
രേവതി, പൂരുരുട്ടാതി, അവിട്ടം, തിരുവാതിര

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണനിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത
പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക്
ദുര്‍ഗ്ഗാ പഞ്ചരത്നം ജപിക്കാം:

തേ ധ്യാനയോഗാനുഗതാ അപശ്യന്
ത്വാമേവ ദേവീം സ്വഗുണൈര്‍നിഗൂഢാം
ത്വമേവ ശക്തിഃ പരമേശ്വരസ്യ
മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി

ദേവാത്മശക്തിഃ ശ്രുതിവാക്യഗീതാ
മഹര്‍ഷിലോകസ്യ പുരഃ പ്രസന്നാ
ഗുഹാ പരം വ്യോമ സതഃ പ്രതിഷ്ഠാ
മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി

പരാസ്യ ശക്തിഃ വിവിധൈവ ശ്രൂയസേ
ശ്വേതാശ്വവാക്യോദിതദേവി ദുര്‍ഗേ
സ്വാഭാവികീ ജ്ഞാനബലക്രിയാ തേ
മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി

ദേവാത്മശബ്ദേന ശിവാത്മഭൂതാ
യത്കൂര്‍മവായ വ്യവചോവിവൃത്യാ
ത്വം പാശവിച്ഛേദകരീ പ്രസിദ്ധാ
മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി

ത്വം ബ്രഹ്മപുച്ഛാ വിവിധാ മയൂരീ
ബ്രഹ്മപ്രതിഷ്ഠാസ്യുപദിഷ്ടഗീതാ
ജ്ഞാനസ്വരൂപാത്മതയാഖിലാനാം
മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം : മുളപ്പിച്ച പയർ
പറവകൾക്കു നൽകുക. വീടിന്റെ /ഓഫീസിന്റെ പുറത്ത് പനിനീർ തളിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച് പ്രതികൂല നിറം : കറുപ്പ്, നീല

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ,
കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ
വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved

error: Content is protected !!