ദുർഘട സന്ധികൾ അതിജീവിക്കാൻ അതിശക്തമായ ഗണേശ മന്ത്രങ്ങൾ
ഗൗരി ലക്ഷ്മി
അനന്തമായ ആത്മീയ ഊർജ്ജത്തിന്റെ ഉറവിടമാണ് മന്ത്രങ്ങൾ . ഏകാഗ്രചിത്തരായി പരംപൊരുളിനെ ആശ്രയിക്കാൻ മന്ത്രങ്ങൾ ഭക്തരെ സഹായിക്കുന്നു. ദിവ്യമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ് മന്ത്രത്തിൽ അക്ഷരങ്ങൾ സന്നിവേശിപ്പിച്ചിരിക്കുന്നത്. ജപിക്കുമ്പോൾ ഇത് അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന
പ്രകമ്പനങ്ങൾ സാധകന്റെ മനസിലേക്ക് ശാന്തിയും സന്തോഷവുമായി തിരിച്ചു വരുന്നു. മന്ത്രങ്ങൾ പൊതുവേ രണ്ടു തരമുണ്ട് – എല്ലാവർക്കും ജപിക്കാവുന്നതും
ഗുരുപദേശത്തോടെ മാത്രം ജപിക്കാവുന്നതും. ഇതിൽ ഏവർക്കും ജപിക്കുന്ന മന്ത്രങ്ങളെ സിദ്ധ മന്ത്രങ്ങൾ എന്ന് പറയുന്നു. എന്നാൽ സിദ്ധ മന്ത്രങ്ങൾ ജപിക്കുന്നതിനും മന:ശുദ്ധി, ശരീരശുദ്ധി, ഏകാഗ്രത, ഭക്തി, വിശ്വാസം എന്നിവ കൂടിയേ തീരൂ. ദേവതാ ശക്തിയുടെ നാദരൂപമായ മന്ത്രങ്ങൾ ജപിക്കുന്നവരെ രക്ഷിക്കുക തന്നെ ചെയ്യും.
ഓം ഗം ഗണപതയേ നമ: തുടങ്ങിയ ചില ഗണേശ മന്ത്രങ്ങൾ സിദ്ധ മന്ത്രങ്ങളായാണ് അറിയപ്പെടുന്നത്. ഗണേശോപനിഷത്തിലുള്ള ഈ മന്ത്രമാണ് ഭഗവാന്റെ മൂല മന്ത്രം. എന്നും രാവിലെ പൂർണ്ണമായ സമർപ്പണ മനോഭാവത്തോടെ ഈ മൂലമന്ത്രം ജപിച്ചാൽ അറിവും മന:ശാന്തിയും നേടാനും ഏർപ്പെടുന്ന എല്ലാക്കാര്യത്തിലും വിജയിക്കാനും സാധിക്കും. താഴെ പറയുന്ന 12 ഗണേശ മന്ത്രങ്ങൾ എല്ലാ ദിവസവും രാവിലെ കുളിച്ച് ശുദ്ധമായ ശേഷം അന്നപാനാദികൾക്ക് മുൻപായി 9 തവണ വീതം ജപിക്കുക. ചതുർത്ഥി തിഥികളിലും അത്തം നക്ഷത്രദിവസങ്ങളിലും വെള്ളിയാഴ്ചകളിലും ഇത്
108 തവണ വീതം ജപിക്കുന്നത് പെട്ടെന്ന് കാര്യസിദ്ധി ലഭിക്കാനും അതി ശക്തമായ ജീവിത പ്രതിസന്ധികൾ അതിജീവിക്കാനും ഉത്തമമാണ്.
പരം പൊരുളുമായി താദാത്മ്യം പ്രാപിക്കാനും കർമ്മം ശുഭകരമാകാനും തടസങ്ങളില്ലാതെ പുരോഗമിക്കാനും സാധകന്റെ ഏകാഗ്രത വർദ്ധിപ്പിക്കാനും ശാന്തിയും സന്തോഷവും സ്നേഹവും ഉള്ളിൽ നിറയ്ക്കാനും എന്തിനും വേഗം ഫലപ്രാപ്തി ലഭിക്കാനും എവിടെയും മുൻപന്തിയിലെത്താനും കാര്യങ്ങൾ എപ്പോഴും സ്വന്തം നിയന്ത്രണത്തിൽ കൊണ്ടു വരാനും തടസങ്ങൾ അകറ്റാനും പ്രപഞ്ച ബോധവും അന്തർജ്ഞാനവും വളർത്താനും ആഗ്രഹങ്ങൾ സഫലമാക്കാനും മായകൾ അതിജീവിക്കാനും നമ്മെ സഹായിക്കുന്നവയാണ് യഥാക്രമം ഈ പന്ത്രണ്ട് ഗണേശ മന്ത്രങ്ങൾ ഓരോന്നും.
ഓം ഗം ഗണപതയേ നമ:
ഓം ശ്രീ ഗണേശായ നമ:
ഓം ഏകദന്തായ നമ:
ഓം സുമുഖായ നമ:
ഓം ക്ഷിപ്ര പ്രസാദായ നമ:
ഓം ഗണാദ്ധ്യക്ഷായ നമ:
ഓം വിനായകായ നമ:
ഓം വിഘ്നനാശനായ നമ:
ഓം ലംബോദരായ നമ:
ഓം ഗജ കർണ്ണികായ നമ:
ഓം കപിലായ നമ:
ഓം വികടായ നമ:
ഗൗരി ലക്ഷ്മി
Story Summary: Powerful Ganapathy Mantras to get rid of tough situations
Copyright 2022 Neramonline.com. All rights reserved