ദുർവൃത്തികൾ നശിപ്പിക്കും
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇവ ഒഴിവാക്കിയാല്‍ സ്വയം നന്നാകും; അപകടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. അസത്യം പറയുക, പരദ്രവ്യം മോഷ്ടിക്കുക, പര നിന്ദ നടത്തുക, സ്ത്രീകളെ ഉപദ്രവിക്കുക, ഗുരുക്കന്മാരെ നന്ദിക്കുക, അവശരെ സഹായിക്കാതിരിക്കുക, അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുക, ജോലിക്കാരെ ചൂഷണം ചെയ്യുക, അർഹിക്കുന്ന പ്രതിഫലം യഥാസമയം മന:പൂർവ്വം നൽകാതിരിക്കുക, അസമയത്ത് പൂജ ചെയ്യാന്‍ ആവശ്യപ്പെടുക, അശുദ്ധിയുപ്പോള്‍ ഉപാസന നടത്തുക, ധ്യാനം തെറ്റായി ചൊല്ലുക, മന്ത്രങ്ങളുടെ അക്ഷരങ്ങള്‍ പിഴയ്ക്കുക, തെറ്റിക്കുക, അശുദ്ധമെന്ന് അറിഞ്ഞ നിവേദ്യം കളയാതെ നിവേദിക്കുക, കൈ കടിക്കുക, കാലിന്റെ അടിഭാഗം കൈകൊണ്ട് തൊടുക, വിളക്കില്‍ കരിന്തിരി കത്തുക, പൂജയ്ക്കിടയില്‍ മറ്റുള്ളവര്‍ നശിച്ചു കാണണമെന്ന് ചിന്തിക്കുക, ഈ ആഗ്രഹം മനസില്‍ സൂക്ഷിക്കുക, വ്യാജ പ്രചരണം നടത്തുക ഇവ ദോഷം ചെയ്യും. ഇങ്ങനെ ചെയ്യുന്നവർക്ക് താൽക്കാലികമായ നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ നേട്ടങ്ങൾ ശാശ്വവതമായിരിക്കില്ല; മാത്രമല്ല ഒരു ഘട്ടം കഴിയുുമ്പോൾ ജീവിതത്തിൽ കടുത്ത തിരിച്ചടികളും ഉണ്ടാകും.
അതുപോലെ ഓരോ ദേവതയ്ക്കും നിഷിദ്ധമായ പൂജാ പുഷ്പങ്ങളും നിവേദ്യ വസ്തുക്കളും. അവ ഉപയോഗിക്കരുത്. നിഷിദ്ധങ്ങളായ നിവേദ്യ വസ്തുക്കളും പുഷ്പങ്ങളും ആരാധനയ്ക്ക് എടുക്കാതിരിക്കണം. ചിന്തിച്ചും കേട്ടറിഞ്ഞും കണ്ടറിഞ്ഞും ശരിയേത്, തെറ്റേത് എന്ന് വേര്‍തിരിച്ച് പ്രവർത്തിച്ചാൽ ദുരനുഭവങ്ങൾ ഒഴിഞ്ഞു പോകും.