Saturday, 23 Nov 2024
AstroG.in

ദൃഷ്ടിദോഷവും ശത്രുദോഷവും മാറാൻ ഹനുമദ് ചക്ര ഭസ്മം ഇങ്ങനെ ഒരുക്കാം

ജ്യോതിഷരത്നം വേണു മഹാദേവ്

ശത്രുദോഷം, ദൃഷ്ടിദോഷം, ആഭിചാരദോഷം എന്നിവ ഏതൊരു വ്യക്തിക്കും വളരെയധികം ദുരിതം നൽകും. ധനം, നല്ല ജോലി, നല്ല കുടുംബം എന്നിവ ഉണ്ടായാലും ജീവിത ദുരിതം അനുഭവിക്കുന്നവർ ധാരാളമുണ്ട്. ഇതിന് കാരണം ദൃഷ്ടിദോഷവും ആഭിചാരദോഷവും മറ്റുമാകാം. ഇതിനെല്ലാം ഉത്തമമായ പരിഹാരമാണ് ഹനുമദ് ചക്രഭസ്മം .

വൃത്തിയുള്ള സ്ഥലം കഴുകിത്തുടച്ച് ശുദ്ധമാക്കി ഒരു തൂശനിലയിൽ ഭസ്മം നിരത്തി ആ ഭസ്മത്തിൽ ഒരു ഷഡ് കോൺ, വൃത്തം, അഷ്ടദളം എന്നിവ വരച്ച് ശരിയാക്കണം. എന്നിട്ട് ദർഭപുല്ലു കൊണ്ട് ഭസ്മത്തിൽ തൊട്ട് താഴെ പറയുന്ന മന്ത്രം1008 പ്രാവശ്യം ജപിക്കണം.

ഓം നമോ ഭഗവതേ മഹാരുദ്രായ
ഹം ഹനു മതേ വായു ബീജായ
ഉഗ്രായ ശത്രുദോഷ ശാന്തിം
കുരു കുരു ഹ്രീം ഹം ഹനുമതേ നമ:

ഈ ഭസ്മം സൂക്ഷിച്ച് വച്ച് നിത്യവും രാവിലെ നെറ്റിയിലും കഴുത്തിലും ധരിക്കുക. ശത്രുദോഷ, ദൃഷ്ടിദോഷങ്ങൾ അകന്ന് വ്യാപാര വിജയം, തൊഴിൽ നേട്ടം, കാര്യ വിജയം എന്നിവ ഉണ്ടാകും. ഉത്തമനായ ഉപാസകനെ കൊണ്ട് ഇത് ചെയ്യിക്കുന്നതാണ് നല്ലത്. സ്വയം ചെയ്യുന്നതിൽ തെറ്റില്ല. കർശനമായ വ്രത നിഷ്ഠ, വൃത്തി, ശുദ്ധി എന്നിവ പാലിക്കണം. ക്ഷേത്ര പൂജാരിയോട് പറഞ്ഞ് ചെയ്യിച്ചാലും മതി. ശിവചൈതന്യം തന്നെയാണ് ഹനുമാൻ. ഹനുമദ് പ്രാധാന ദിവസങ്ങളിൽ ആഞ്ജനേയ സ്വാമിക്ക് ഭസ്മം അഭിഷേകം നടത്തുന്നതും പാപശാന്തി വരുത്തും. ഈ മന്ത്രം ശുദ്ധിയും വൃത്തിയും ഭക്തിയും പാലിച്ച് നിത്യവും ജപിക്കുന്നതും ദോഷശാന്തിക്ക് നല്ലതാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Hanuman Swamy Mantra to remove enemies and evil eye


1 thought on “ദൃഷ്ടിദോഷവും ശത്രുദോഷവും മാറാൻ ഹനുമദ് ചക്ര ഭസ്മം ഇങ്ങനെ ഒരുക്കാം

Comments are closed.

error: Content is protected !!