ദേവീഭജനം നടത്തുക; പാൽ ചേർന്ന ഭക്ഷണം കഴിക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 ജൂലൈ 01,തിങ്കൾ
കലിദിനം 1872027
കൊല്ലവർഷം 1199 മിഥുനം 17
(൧൧൯൯ മിഥുനം ൧൭ )
തമിഴ് വർഷം ക്രോധി ആനി 17
ശകവർഷം 1946 ആഷാഢം 10
ഉദയം 06.08 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.43 am to 09.18 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.03 pm to 03.38 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.53 am to 12.28 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശുക്രനു മൗഢ്യം കുജനും ശനിയും
സ്വക്ഷേത്രത്തിൽ ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവാതിര (തിരുവാതിര ഞാറ്റുവേല) ചൊവ്വ ഭരണിയിൽ ബുധൻ പുണർതത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പുണർതം ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.15 വരെ മിഥുനം പകൽ 09.20 വരെ കർക്കടകം പകൽ 11.12 വരെ ചിങ്ങം വൈകിട്ട് 01.12 വരെ കന്നി വൈകിട്ട് 03.20 വരെ തുലാം വൈകിട്ട് 05.32 വരെ വൃശ്ചികം തുടർന്ന് ധനു
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
രാത്രി പുലരുന്ന 05.28 വരെ ഭരണി
തിഥി ദൈർഘ്യം
പകൽ 10.26 വരെ കൃഷ്ണപക്ഷ ദശമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
രാത്രി പുലരുന്ന 05.28 പിണ്ഡനൂൽ ദോഷമുള്ളതിനാൽ
അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഭരണി
തിഥി: കൃഷ്ണപക്ഷ ഏകാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഭരണി
പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം
അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അശ്വതി, ആയില്യം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .
ദിനദോഷശാന്തിക്ക്
ദിവസ ദോഷശാന്തിക്ക് ദേവീഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു :
യാ ചണ്ഡീ മധുകൈടഭാദിദൈത്യദലനീ യാ മാഹിഷോന്മൂലിനീ
യാ ധൂംരേക്ഷണചണ്ഡമുണ്ഡമഥനീ യാ രക്തബീജാശനീ
ശക്തിഃ ശുംഭനിശുംഭ ദൈത്യദലനീ യാ സിദ്ധിദാത്രീ പരാ
സാ ദേവീ നവകോടിമൂര്‍ത്തി സഹിതാ മാം പാതു വിശ്വേശ്വരീ
ലാൽകിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽകിതാബ് നിർദ്ദേശം: പാൽ ചേർന്ന ഭക്ഷണം കഴിക്കുക. ഉച്ചഭക്ഷണത്തിനു മുൻപ് സാധുക്കൾക്ക് അന്നദാനം നടത്തുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം,
പ്രതികൂല നിറം : കറുപ്പ്, നീല
ചന്ദ്രപീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം,
ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ
ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു
മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved