Friday, 4 Apr 2025
AstroG.in

ദേവീ മഹാത്മ്യം ആപത്തകറ്റും; ഒരോ
ആവശ്യത്തിനും ഓരോ മന്ത്രം വീഡിയോ

പാപശാന്തിക്കും സർവൈശ്വര്യത്തിനും ഉത്തമായ മന്ത്രം ഏതാണ് ? ആപത്തുകൾ വരുമ്പോൾ നമ്മൾ എന്താണ്‌ ചെയ്യേണ്ടത് ? അമ്മയുടെ ചരണങ്ങളെ ശരണം പ്രാപിക്കുക. അതിന് ഏറ്റവും ഉത്തമം ദേവീമാഹാത്മ്യം പാരായണമാണ്. എല്ലാ കഷ്ടതകളും മാറ്റി ഐശ്വര്യം തരുന്ന മഹാമന്ത്ര സമാഹാരമാണ് ദേവിമഹാത്മ്യം. ഇത് നിത്യവും പാരായണം ചെയ്യാൻ ജീവിത പ്രാരാബ്ധങ്ങൾ കാരണം സാധരണക്കാർക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാൽ അവർക്ക് ഒരോ ആവശ്യത്തിനും ഇതിലെ ഓരോ മന്ത്രവും ജപിക്കാം. ദേവീ മാഹാത്മ്യത്തിലെ ഒരോ മന്ത്രങ്ങൾക്കും വ്യത്യസ്ത ഫലം വിധിച്ചിരിക്കുന്നു. അതിൽ രോഗനിവാരണത്തിനും പാപശാന്തി കിട്ടാനും ആപൽ നിവാരണത്തിനും സർവൈശ്വര്യത്തിനും സന്താന സൗഭാഗ്യം ലഭിക്കുന്നതിനും വിശ്വമംഗളത്തിനും മന:ശക്തിയുണ്ടാകാനും മോക്ഷപ്രാപ്തിക്ക് ജപിക്കേണ്ട മന്ത്രങ്ങൾ ഈ വീഡിയോയിൽ ഉപദേശിക്കുകയാണ് ആത്മീയാചാര്യനായ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി. തിരുവനന്തപുരം പാളയം ഒടിസി ഹനുമാൻ ക്ഷേത്രം, ചേർത്തല കാർത്യായനി ക്ഷേത്രം തുടങ്ങിയ പ്രസിദ്ധ സന്നിധികളിൽ മേൽശാന്തിയായിരുന്ന വേദാഗ്നി അരുൺ സുബ്രഹ്മണ്യം ഈ മന്ത്രങ്ങൾ ജപിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകളും ഈ വീഡിയോയിൽ ഭംഗിയായി വിശദീകരിക്കുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline

– ഈ വീഡിയോഷെയർ ചെയ്ത് എല്ലാ ഭക്തജനങ്ങളിലും എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Benefits of Devi Mahatmya Mantras chantingby Brahmasri Vedagni Arun Subrahmanyam Soorya Gayatri

error: Content is protected !!