ദേവീ മാഹാത്മ്യം എവിടെയും ഭക്തരെ രക്ഷിക്കും
എല്ലാ ദുരിതങ്ങളും അകറ്റി ആഗ്രഹസാഫല്യവും
സമ്പത് പ്രാപ്തിയും സമ്മാനിക്കുന്ന അനുഷ്ഠാനമാണ് ദേവീമാഹാത്മ്യ പാരായണം. മാർക്കണ്ഡേയ പുരാണത്തിലെ ഒരു ഭാഗമായ ദേവീമാഹാത്മ്യ ഗ്രന്ഥം വീട്ടിൽ സൂക്ഷിക്കുന്നത് തന്നെ അത്യുത്തമമാണ്. ആ ഗൃഹത്തിൽ അഹിതങ്ങൾ സംഭവിക്കില്ലെന്നാണ് ദേവീ ഭക്തർ വിശ്വസിക്കുന്നത്. ദേവീ മഹാത്മ്യം ഭക്തിയോടെ പൂജിക്കുന്ന വീട്ടിൽ ഭൂതപ്രേതാദികളുടെയും മോഷ്ടാക്കളുടെയും ഹിംസ്രജന്തുക്കളുടെയും പോലും ഉപദ്രവം ഉണ്ടാകില്ല. അഷ്ടമംഗല്യ വസ്തുക്കളിൽപെട്ട ഗ്രന്ഥം ദേവീമാഹാത്മ്യമാണ്.
700 ശ്ലോകങ്ങളടങ്ങിയ പതിമൂന്ന് അദ്ധ്യായങ്ങളാണ് ദേവീമാഹാത്മ്യത്തിൽ ഉള്ളത്. ആദ്യത്തെ അദ്ധ്യായം പ്രഥമ ചരിത്രം. അടുത്ത മൂന്ന് അദ്ധ്യായങ്ങൾ മധ്യമ ചരിത്രം. അവസാനത്തെ ഒൻപത് അദ്ധ്യായങ്ങൾ ഉത്തമ ചരിത്രം. ഇതിൽ ഓരോ ദിവസവും ഒരോ ചരിത്രം എന്ന രീതിയിൽ മൂന്ന് ദിവസം കൊണ്ട് ദേവീമാഹാത്മ്യം പൂർണമായും പാരായണം ചെയ്യുന്നതാണ് ഒരു രീതി. ഒരു ആഴ്ച കൊണ്ട് പാരായണം പൂർത്തിയാക്കുന്നതാണ് മറ്റൊരു രീതി. ഞായറാഴ്ച ഒന്നാം അദ്ധ്യായം, തിങ്കളാഴ്ച രണ്ട്, മൂന്ന് അദ്ധ്യായങ്ങൾ, ചൊവ്വാഴ്ച നാലാം അദ്ധ്യായം, ബുധനാഴ്ച അഞ്ച്, ആറ്, ഏഴ്, എട്ട് അദ്ധ്യായങ്ങൾ, വ്യാഴാഴ്ച ഒൻപത്, പത്ത് അദ്ധ്യായങ്ങൾ, വെള്ളിയാഴ്ച പതിനൊന്നാം അദ്ധ്യായം , ശനിയാഴ്ച പന്ത്രണ്ട്, പതിമൂന്ന് അദ്ധ്യായങ്ങൾ എന്ന ക്രമത്തിൽ പാരായണം പൂർത്തീകരിക്കണം. പാരായണം
ചെയ്യുന്ന കാലത്ത് നിർബന്ധമായും മത്സ്യമാംസാദി
ഭക്ഷണം ഉപേക്ഷിക്കണം. അർത്ഥം ഗ്രഹിച്ച് ശാന്തമായി പാരായണം ചെയ്യണമെന്നാണ് വിധി. ഗൃഹദോഷ ശാന്തിക്ക് 5 തവണയും ഭയമോചനത്തിന് 7 തവണയും ഐശ്വര്യത്തിന് 11 തവണയും ആഗ്രഹ സിദ്ധിക്ക് 12 തവണയും ശത്രുക്കൾ ഉൾപ്പെടെ ആരെയും വശീകരിക്കാൻ 14 തവണയും സന്താനഭാഗ്യത്തിന് 16 പ്രാവശ്യവും വായിക്കണം.
ആദ്യ അദ്ധ്യായത്തിൽ മഹാകാളിയായ ദേവി
മധുകൈടഭന്മാരെ തന്റെ മഹാമായയാല്‍ വിഷ്ണുവിനെ മുന്‍നിര്‍ത്തി വധിക്കുന്നു. 2,3 അദ്ധ്യായം മഹാലക്ഷ്മിയുടെ അവതാരമാണ്.
ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ കോപം പൂണ്ട മുഖങ്ങളില്‍ നിന്ന് അവതരിച്ച മഹിഷാസുരമര്‍ദ്ദിനി മഹിഷാസുരനെ വധിക്കുന്നു. നാലാം
അദ്ധ്യായത്തില്‍ ദേവന്മാരുടെ സ്തുതിയില്‍ പ്രസന്നനായി പാര്‍വതിയുടെ ശരീരത്തില്‍ നിന്ന് സുംഭനിസുംഭ വധത്തിനായി കൗശികീദേവി അതായത് മഹാസരസ്വതി അവതരിക്കുന്നു. ദേവിയെ സഹായിക്കാനായി ദേവിയുടെ എല്ലാ രൂപങ്ങളും സപ്തമാതാക്കളും എഴുന്നെള്ളുന്നു. പതിനൊന്നാം അദ്ധ്യായമായ നാരായണി സ്തുതിയില്‍ ദേവി പ്രസന്നയാകുന്നു. അടുത്ത രണ്ട് അദ്ധ്യായങ്ങള്‍ ദേവീമാഹാത്മ്യത്തിന്റെ വൈശിഷ്ട്യവും ഫലശ്രുതിയും പറയുന്നു. ദേവീ മാഹാത്മ്യത്തിൽ ചണ്ഡികയെയാണ് ഉപാസിക്കുന്നത്. ചണ്ഡീ എന്നും ദുർഗാസപ്തശതി എന്നും ഈ കൃതി പ്രസിദ്ധമാണ്.
ആശ്രയിക്കുന്നവരുടെ ആപത്തുകളെല്ലാം താന്‍ തീര്‍ച്ചയായും നശിപ്പിക്കുമെന്ന് ദേവി അരുളിച്ചെയ്യുന്നു. മൂകാംബികയിലും മറ്റും ചണ്ഡികാഹോമം, ദേവീമാഹാത്മ്യം പാരായണം ചെയ്താണ് നടത്തുന്നത്. ഭൗതിക ലോകത്ത് സർവ്വഭോഗങ്ങളും നിറഞ്ഞ ജീവിതവും പരലോകത്ത് സ്വര്‍ഗവും ആത്മജ്ഞാനത്താൽ മുക്തിയും ദേവിയുടെ ഉപാസനയാൽ സിദ്ധിക്കുമെന്ന് ഫലശ്രുതിയില്‍ പറയുന്നു. ചൊവ്വ, വെള്ളി, അഷ്ടമി, നവമി, ചതുര്‍ദശി, കര്‍ക്കടകം മുഴുവന്‍, നവരാത്രികാലം എന്നിവ
ദേവീമാഹാത്മ്യ പാരായണ ആരംഭത്തിന് ഏറെ നല്ലതാണ്.
ദേവീ മാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായമായ
നാരായണീ സ്തുതിക്ക് അധികം ഫലസിദ്ധിയുണ്ട്. ഭഗവതിസേവ തുടങ്ങിയ പൂജാകർമ്മങ്ങളിൽ ഈ അദ്ധ്യായം പാരായണം ചെയ്ത് അർച്ചന നടത്താറുണ്ട്. ഇരുപത്തിയൊന്ന് ദിവസമോ, നാൽപത്തിയൊന്നു ദിവസമോ തുടർച്ചയായി ഈ അദ്ധ്യായം പാരായണം ചെയ്താൽ എല്ലാവിധ ഗ്രഹപ്പിഴകളും അകന്നു പോകും. അഞ്ചു
തിരിയിട്ട നെയ് വിളക്ക് തെളിച്ച് സന്ധ്യാസമയത്ത് ഈ അദ്ധ്യായം പാരായണം ചെയ്താൽ കൂടുതൽ ഫലസിദ്ധിയുണ്ടാകും. ശരീരശുദ്ധിയും മന:ശുദ്ധിയും പാലിക്കണം. നവരാത്രി കാലത്ത് ഒൻപത് ദിവസവും പതിനൊന്നാം അദ്ധ്യായം ഭക്തിയോടെ പാരായണം ചെയ്താൽ ആഗ്രഹസാഫല്യം കൈവരും. സര്‍വമംഗള മംഗല്യേ എന്നു തുടങ്ങുന്ന പ്രസിദ്ധ ശ്ലോകം പതിനൊന്നാം അദ്ധ്യായത്തിലാണുള്ളതാണ്. ഇത് എന്നും ജപിക്കുന്നത് കാര്യസിദ്ധിക്ക് നല്ലതാണ്.
യാ ദേവീ സര്‍വഭൂതേഷു എന്നു തുടങ്ങുന്ന സ്തുതികൾ ദേവീ മഹാത്മ്യം അഞ്ചാം അദ്ധ്യായത്തിലാണുള്ളത്. ഈ 21 ശ്ലോകങ്ങൾ നിത്യവും ജപിച്ചാൽ ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും.
സര്‍വമംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
1
യാ ദേവീ സര്‍വ്വ ഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
2
യാ ദേവീ സര്‍വ്വ ഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
3
യാ ദേവീ സര്‍വ്വ ഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
4
യാ ദേവീ സര്‍വ്വ ഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
5
യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷുധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
6
യാദേവീ സര്‍വ്വ ഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
7
യാദേവീ സര്‍വ്വ ഭൂതേഷു
ശക്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
8
യാദേവീ സര്‍വ്വ ഭൂതേഷു
തൃഷ്ണരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
9
യാദേവീ സര്‍വ്വ ഭൂതേഷു
ക്ഷാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
10
യാദേവീ സര്‍വ്വ ഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
11
യാദേവീ സര്‍വ്വ ഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
12
യാദേവീ സര്‍വ്വ ഭൂതേഷു
ശാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
13
യാദേവീ സര്‍വ്വ ഭൂതേഷു
ശ്രദ്ധാ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
14
യാദേവീ സര്‍വ്വ ഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
15
യാദേവീ സര്‍വ്വ ഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
16
യാദേവീ സര്‍വ്വ ഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
17
യാദേവീ സര്‍വ്വ ഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
18
യാദേവീ സര്‍വ്വ ഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
19
യാദേവീ സര്‍വ്വ ഭൂതേഷു
തുഷ്ടി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
20
യാദേവീ സര്‍വ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
21
യാദേവീ സര്‍വ്വ ഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
ജ്യോതിഷരത്നം വേണുമഹാദേവ്,
+91 98474 75559