Sunday, 24 Nov 2024
AstroG.in

ധനധാന്യാദി സൗഭാഗ്യങ്ങൾ നിലനിറുത്താൻ ലളിതമായ ചില ആരാധന പദ്ധതികൾ

മംഗള ഗൗരി
ധനധാന്യ സൗഭാഗ്യങ്ങൾ നിലനിറുത്തുന്നതിന് ധാരാളം ഈശ്വരാരാധന പദ്ധതികളുണ്ട്. ക്ഷേത്രദർശനം, വഴിപാടുകൾ, ജപങ്ങൾ, വ്രതങ്ങൾ, ദാനധര്‍മ്മങ്ങള്‍, സഹജീവിസ്‌നേഹം എന്നിവയാണ് ഇതിൽ പ്രധാനം. ജാതക ദോഷങ്ങളും ഈശ്വരാധീനവും കുറവായി തോന്നിയാൽ ശിവാരാധനയ്‌ക്കൊപ്പം സ്വന്തം ജാതകാലുള്ള ദേവതാപ്രീതി വരുത്തുകയാണ് ആദ്യം വേണ്ടത്.

ഉദാഹരണത്തിന് ദേവീ കോപമാണെങ്കില്‍ ശ്രീചക്രം പൂജിച്ച് ലളിതാസഹസ്രനാമ ജപം അര്‍ച്ചന ചെയ്യുക. വിഷ്ണു പ്രീതി വേണ്ടവര്‍ ശ്രീ പത്മനാഭ സ്വാമി, തിരുപ്പതി ദര്‍ശനം, ഗുരുവായൂരില്‍ അടിപ്രദക്ഷിണം എന്നിവ നടത്തണം. കുജപ്രീതിക്കായി സുബ്രഹ്മണ്യന് അഭിഷേകം, മുരുകന്റെയും ഭദ്രകാളിയുടെയും അഷ്ടോത്തര ജപം ഇവയും പൗര്‍ണ്ണമികൾ തോറും ദുര്‍ഗ്ഗാപ്രീതിയും വരുത്തുക. ധനധാന്യാദി സമ്പത്തുകൾ നിലനിര്‍ത്താന്‍ അന്നപൂര്‍ണ്ണേശ്വരി സ്തോത്ര ജപം ശ്രീ സൂക്തം ജപം, പുഷ്പാഞ്ജലി ഇവ നടത്തുക. വീട്ടില്‍ താമര വളര്‍ത്തുക. ഗുരുവായൂര്‍, കൃഷ്ണ ക്ഷേത്രം ദര്‍ശനം പതിവാക്കുക. പൗര്‍ണ്ണമിതോറും ദുര്‍ഗ്ഗാദേവിക്ക് വെളുത്തപൂവും, വെള്ളപ്പട്ടും സമര്‍പ്പിക്കുക. ദേവിക്ക് അഷ്ടോത്തര പുഷ്പാഞ്ജലി നടത്തുക. ശിവക്ഷേത്ര പരിസരത്തിരുന്ന് ധനാകര്‍ഷണ ശിവകവചം ജപിക്കുക. ശിവഭക്തര്‍ക്ക് ധനധാന്യാദി വസ്ത്രദാനം നടത്തുക.
പ്രദോഷസമയങ്ങളില്‍ ശിവപഞ്ചാക്ഷര സ്തുതിയും ദാരിദ്ര്യ ദഹന ശിവ സ്തുതിയും ജപിക്കുക. ശ്രീസൂക്തയന്ത്രം വ്യാപാരസ്ഥലത്ത് സ്ഥാപിച്ച് ശ്രീസൂക്തജപിക്കുക. ലക്ഷ്മിസൂക്തം, ഭാഗ്യലക്ഷ്മിമന്ത്രം, ഭാഗ്യസൂക്തം ഇവയും നിത്യജപത്തിന് വളരെ ഗുണകരം. ത്രിപുരസുന്ദരി ഉപാസന വിധിപ്രകാരം നടത്തിയാല്‍ ഉന്നത പദവികളിൽ എത്താം.

Story Summary: Simple and Powerful worshipping methods for solving different types of problems in life


error: Content is protected !!