Sunday, 24 Nov 2024
AstroG.in

ധനാകർഷണ ഭൈരവ ഉപാസനതുടങ്ങാൻ ഉത്തമ ദിനം ശിവരാത്രി

ജോതിഷി പ്രഭാസീന സി പി

പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാൽ കഷ്ടപ്പെടുന്നവർ അതിൽ നിന്ന് കരകയറാൻ ശിവന്റെ ധനേശഭാവമായ ധനാകർഷണ ഭൈരവനെ ഭജിക്കണം. ദാരിദ്ര്യദുഃഖം, കച്ചവട തടസം, വരവിനേക്കാൾ ചെലവ്,
ധനം എത്ര വന്നാലും കൈയ്യിൽ നിൽക്കാതിരിക്കുക എന്നിങ്ങനെ ധനപരമായ എല്ലാ വിഷമങ്ങളും മാറാൻ
ഈ ഉപാസന ഉത്തമമാണ്.

ശിവരാത്രി, പ്രദോഷം, തിങ്കളാഴ്ച, തിരുവാതിര എന്നീ ദിവസങ്ങൾ ഈ ഉപാസന തുടങ്ങുന്നതിന് ഉത്തമമാണ്. ഇത് ദാരിദ്ര്യ മോചനത്തിന് സഹായിക്കും. ബിസിനസ് നന്നായി കൊണ്ടു പോകുന്നവർക്കും സാമ്പത്തികമായി സ്വസ്ഥാവസ്ഥയിൽ കഴിയുന്നവർക്കും ഭാവിയിലും ധനം നിലനിറുത്തുന്നതിന് ധനാകർഷണ ഭൈരവ ഉപാസന നല്ലതാണ്.

കർമ്മ ദോഷങ്ങൾ കാരണമാണ് ദാരിദ്ര്യദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പൂർവ്വജന്മശാപം, കുടുംബ ദോഷങ്ങൾ എന്നിവയും ദാരിദ്ര്യദുഃഖമുണ്ടാക്കും. ഈ പാപശാന്തിക്കായി ആദ്യം ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരി 108 ഉരു വീതം ജപിക്കുക. തുടർന്ന് താഴെപ്പറയുന്ന ധനേശ ശിവമന്ത്രം ഉപാസിക്കുക

ഓം അസ്യശ്രീ ധനാകർഷണ
ഭൈരവ മഹാമന്ത്രസ്യ
ബ്രഹ്മ ഋഷി: പക്തിഛന്ദ:
ശ്രീ ധനാകർഷണ ഭൈരവോ ദേവത

ധ്യാനം
ഓം ഗാംഗേയ പാത്രം ഡമരും ത്രിശൂലം
വരംകരൈ: സമ സതതം ത്രിനേത്രം
ദേവ്യായുധം സപ്തസുവർണ്ണ വർഷണം
സുവർണ്ണാകർഷണം ഭൈരവമാശ്രയാമ്യഹം

മൂലമന്ത്രം
ഓം വം ആപത്ദുദ്ധാരണായ
അജ്മല ഭക്തായ ലോകേശായ
സ്വർണ്ണാകർഷണ ഭൈരവായ
മമദാരിദ്ര്യം വിദ്വേഷണായ
ഓം ശ്രീ മഹാഭൈരവായ നമ:

താമരപൂവ്, തിലപായസം, രുദ്രാക്ഷമാല ഇവ ഭഗവാന് മുന്നിൽ സമർപ്പിക്കാം. താമരമണിമാല, രുദ്രാക്ഷമാല, ചന്ദനമാല , നവരത്നമാല ഇവയിലൊന്ന് കൊണ്ട് ജപഎണ്ണം പിടിക്കാം. മൂലമന്ത്രം ഇരുപത്തൊന്നു ഉരു ജപിക്കണം സ്വർണ്ണപ്രകാശമധ്യത്തിൽ സ്ഥിതിചെയുന്ന ഭൈരവനെയാണ് ധനാകർഷണ യന്ത്രത്തിലും മന്ത്രത്തിലും പൂജിക്കുന്നത്. സ്വർണ്ണ കവചം, പാശം, ഡമരു, ത്രിശൂലം എന്നിവ തൃക്കരങ്ങളിലേന്തി ഭൈരവിയെ തന്നോടണച്ചു പിടിച്ച ഭാവത്തിലാണ് ഭഗവാന്റെ സ്ഥിതി.

ധനാകർഷണ ഭൈരവ ഉപാസന തുടങ്ങാൻ ഏറ്റവും നല്ല ദിവസമാണ് ശിവരാത്രി. ഈ ദിവസം തുടങ്ങുന്ന ഏത് ശിവഭജനവും അതിവേഗം ഫലം നൽകും. 2024 മാർച്ച് 8 (1199 കുംഭം 24) നാണ് മഹാശിവരാത്രി.

ജോതിഷി പ്രഭാസീന സി.പി,
+91 9961 442256, 989511 2028


(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)

Story Summary: Benefits of Dhana Karshana Shiva Mantra Japam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!