ധർമ്മ ശാസ്താവിനെ ഭജിക്കുക; അരിയും നെയ്യും ദാനം ചെയ്യുക
നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2023 ഫെബ്രുവരി 04, ശനി
കലിദിനം 1871514
കൊല്ലവർഷം 1198 മകരം 21
(1198 മകരം 21)
തമിഴ് വർഷം ശുഭകൃത് തയ് 21
ശകവർഷം 1944 മാഘം 15
ഉദയം 06:45 അസ്തമയം 06:30 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 45 മിനിറ്റ്
രാത്രി മാനം 12 മണിക്കൂർ 15 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം രാവിലെ 09:41 മുതൽ 11:09 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 06:45 മുതൽ 08:13വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം ഉച്ചക്ക് 02:05 മുതൽ 03:33 വരെ
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
വ്യാഴം, ശനി ഇവർ സ്വക്ഷേത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവോണത്തിൽ (തിരുവോണം ഞാറ്റുവേല ) ചൊവ്വ രോഹിണിയിൽ ബുധൻ പൂരാടത്തിൽ വ്യാഴം ഉത്രട്ടാതിയിൽ ശുക്രൻ ചതയത്തിൽ ശനി അവിട്ടത്തിൽ രാഹു ഭരണിയിൽ കേതു ചോതിയിൽ
പകൽ രാശിപ്രമാണം
കാലത്ത് 07:17 വരെ മകരം പകൽ 09:10 വരെ കുംഭം (ശുഭം) പകൽ 10.51 വരെ മീനം (ശുഭം) വൈകിട്ട് 12.41 വരെ മേടം (അശുഭം ) വൈകിട്ട് 02.45 വരെ ഇടവം (ശുഭം) വൈകിട്ട് 04.57 വരെ മിഥുനം തുടർന്ന് കർക്കടകം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം
വൈകിട്ട് 05:48 മുതൽ 06:12 വരെ
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05:46 വരെ
പ്രാതഃസന്ധ്യ പുലർച്ചെ 05:21 മുതൽ 06:36 വരെ
സായംസന്ധ്യ വൈകിട്ട് 06:10 മുതൽ 07:25 വരെ
നക്ഷത്രം
കാലത്ത് 09:16 വരെ പുണർതം തുടർന്ന് പൂയം
തിഥി
രാത്രി 09:30 വരെ ശുക്ലപക്ഷ ചതുർദ്ദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ് .
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
പിറന്നാൾ, ശ്രാദ്ധം
മാസത്തിലെ പൂയം, ശുക്ല പക്ഷ ചതുർദ്ദശി ശ്രാദ്ധം, പുണർതം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്.
പ്രതികൂലം
പൂരാടം , തിരുവാതിര, രോഹിണി, ഭരണി
നാളുകാർക്ക് ദിനം പ്രതികൂലം.
അനുകൂലം
പുണർതം , മകയിരം, ചിത്തിര, വിശാഖം, അശ്വതി നാളുകാർക്ക് ദിനം അനുകൂലം
ദിവസ ഗുണ വർധനവിന്
ദിവസ ഗുണ വർധനയ്ക്ക് ഭൂതനാഥനായ ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക. ഒരു ധർമ്മ ശാസ്താ സ്തുതി :
ചന്ദ്രസൂര്യ വീതി ഹോത്ര നേത്ര നേത്ര മോഹന
സാന്ദ്ര സുന്ദര സ്മിതാർദ്ര കേസരീന്ദ്ര വാഹന
ഇന്ദ്ര വന്ദനീയ പാദ സാധു വൃന്ദ ജീവന
പൂർണ്ണപുഷ്കലാ സമേത ഭൂതനാഥപാഹിമാം
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം :
അരി, നെയ്യ് എന്നിവ ദാനം ചെയ്യുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം
പ്രതികൂല നിറം ചുവപ്പ്.
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം.
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച . ജനനസമയത്ത് ശനിക്ക് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവർക്ക് ജപിക്കാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved