നമ്മുടെ കുഞ്ഞിനെ എഴുത്തിനിരുത്താൻ ആരെല്ലാമാണ് ഉത്തമ വ്യക്തികൾ?
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മമാണ് വിദ്യാരംഭം. ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നമായ സ്വന്തം കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സവിശേഷമുഹൂർത്തമാണ് എഴുത്തിനിരുത്ത്. ആദ്യാക്ഷരങ്ങൾ പറഞ്ഞു കൊടുത്ത്, എഴുതിച്ച് ആയിരക്കണക്കിന് അക്ഷരങ്ങളിലേക്ക്, വാക്കുകളിലേക്ക്, വാചകങ്ങളിലേക്ക് കുട്ടിയെ നയിക്കുകയാണ് വിദ്യാരംഭത്തിലൂടെ ചെയ്യുന്നത്. അറിവിന്റെ മഹാലോകം കുട്ടിക്കു മുന്നിൽ തുറന്നു കൊടുക്കുന്ന ഈ ശ്രേഷ്ഠമായ കർമ്മത്തിന് ഏറ്റവും ഉത്തമമായ ദിവസം വിജയദശമിയാണ്. എന്നാൽ ഈ വിജയദശമി ദിവസം ആരാണ് കുഞ്ഞിനെ എഴുത്തിനിരുത്തേണ്ടത് ? അതിന് ഏറ്റവും ഉത്തമ വ്യക്തി ആരാണ്? എന്തുകൊണ്ടാണ് ആ വ്യക്തി ഉത്തമമാകുന്നത് ? കുട്ടിയെ എഴുത്തിന് ഇരുത്താൻ വേറെ ആരെയെല്ലാം പരിഗണിക്കാം.
ചില വ്യക്തികളെ എന്തുകൊണ്ട് എഴുത്തിനിരുത്താൻ പരിഗണിക്കാൻ പാടില്ല? തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കേണ്ട ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിശദീകരിക്കുന്നു. മിക്കവരുടെയും മനസിനെ ശരിക്കും അലട്ടിക്കൊണ്ടിരിക്കുന്ന സംശയങ്ങൾക്കെല്ലാം ആചാര്യന്റെ ഉപദേശം അറുതി വരുത്തുക തന്നെ ചെയ്യും. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: