Sunday, 6 Oct 2024
AstroG.in

നവഗ്രഹദോഷങ്ങൾ അകറ്റി ഐശ്വര്യം നേടാൻ ഒരൊറ്റശ്ലോകം

ജ്യോതിഷാചാര്യൻ സി.സദാനന്ദൻപിള്ള

ജാതകത്തിലോ, ഗ്രഹ സഞ്ചാരവശാലോ നവഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ഗ്രഹങ്ങൾ ദോഷസ്ഥാനത്ത് നിൽക്കുമ്പോൾ ദോഷാനുഭവമുണ്ടാകാം. എന്നാൽ ഏത് ഗ്രഹം അഥവാ ഗ്രഹങ്ങൾ ദോഷകരമായി നിലകൊള്ളുന്നുവോ ആ ഗ്രഹങ്ങളെ വിശ്വാസപൂർവ്വം ഭക്തിയോടെയും സ്മരിച്ചും സ്തുതിച്ചും ക്ഷേത്രദർശനം നടത്തി വിധിപ്രകാരമുള്ള പൂജകളും, വഴിപാടുകളും മറ്റും നടത്തിയാൽ ദോഷാനുഭവങ്ങൾ ഒഴിവാക്കാം.

ക്ഷേത്രദർശനം സാദ്ധ്യമല്ലാത്ത അവസരങ്ങളിലും ഗ്രഹദോഷ ശമനം കൈവരിക്കാം. ഇതിന് വീട്ടിൽ നാമജപം, ഭജനം, മറ്റ് സൽക്കർമ്മങ്ങൾ എന്നിവ അനുഷ്ഠിക്കണം. കാരണം എവിടെ നാം ഈശ്വര പ്രാർത്ഥനയോടെ നമസ്‌കരിക്കുന്നുവോ അവിടെ ഈശ്വര സാന്നിദ്ധ്യമുണ്ടാകുമെന്നാണ് സങ്കല്പം. ഇങ്ങനെ ഗ്രഹദോഷങ്ങൾ ഒഴിവാക്കാൻ ലളിതമായ പല മാർഗ്ഗങ്ങളുണ്ട്. അതിൽ ഒന്ന് നവഗ്രഹ പ്രീതിക്കായുള്ള ഏകശ്ലോകം ജപമാണ്.

ആരോഗ്യം പ്രദദാതു നോ ദിനകര:
ചന്ദ്രോ യശോ നിർമ്മലം
ഭൂതിം ഭൂമിസുതഃ സുധാംശൂ തനയ:
പ്രജ്ഞാം ഗുരുർ ഗൗരവം
കാവ്യ കോമള വാഗ്വിലാസമതുലം
മന്ദോ മുദം സർവ്വദാ
രാഹുർ ബാഹുബലം വിരോധശമനം
കേതുർ കുലസ്യോന്നതിം

ഇതാണ് ഏകശ്ലോകം. ഇത് ശുദ്ധിയോടെ നിത്യവും പകൽ ഒൻപത് പ്രാവശ്യം ചൊല്ലി ഓരോ തവണയും സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നീ ഓരോരോ ഗ്രഹങ്ങളെയും സ്മരിച്ച് നമസ്‌കരിക്കണം. ഇങ്ങനെ പതിവായി ചെയ്താൽ എല്ലാ ഗ്രഹദോഷങ്ങളും അകന്ന് സർവ്വ ഐശ്വര്യങ്ങളും ലഭിക്കും.


ജ്യോതിഷാചാര്യൻ സി.സദാനന്ദൻപിള്ള, എരുവ

+91 940 020 1810

Story summary: Eka Sloka Japa For Removing Navagraha Dosham

error: Content is protected !!