നവരാത്രി ആദ്യദിനം ശൈലപുത്രിയെ ആരാധിക്കേണ്ട ധ്യാനം, സ്തോത്രം
നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. മൂലാധാരത്തിൽ കുടികൊള്ളുന്ന ശക്തിയുടെ അപരഭാവം കൂടിയാണ് ശൈലപുത്രി .
ശൈലപുത്രി (മൂലാധാരചക്ര)
ധ്യാനം
വന്ദേ വാഞ്ച്ഛിതലാഭായ
ചന്ദ്രാർദ്ധകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം
പൂർണ്ണേന്ദുനിഭാങ്ഗൌരീം
മൂലാധാരസ്ഥിതാം
പ്രഥമദുർഗാം ത്രിനേത്രാം
പടാംബരപരിധാനാം രത്നകിരീടാം
നാനാലങ്കാരഭൂഷിതാം
പ്രഫുല്ലവദനാം പല്ലവാധരാം
കാന്തകപോലാം തുങ്ഗകുചാം
കമനീയാം ലാവണ്യസ്നേഹമുഖീം
ക്ഷീണമധ്യാം നിതംബനീം
സ്തോത്രം
പ്രഥമദുർഗ്ഗാ ത്വം ഹി
ഭവസാഗരതാരിണീ
ധന ഐശ്വര്യദായിനീ
ശൈലപുത്രീ പ്രണമാമ്യഹം
ത്രിലോകജനനീ ത്വം ഹി
പരമാനന്ദ പ്രദായിനീ
സൌഭാഗ്യാരോഗ്യദായനീ
ശൈലപുത്രീ പ്രണമാമ്യഹം
ചരാചരേശ്വരീ ത്വം ഹി
മഹാമോഹ വിനാശിനീ
ഭുക്തിമുക്തി ദായനീ
ശൈലപുത്രീ പ്രണമാമ്യഹം
സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in