നിലവിളക്കിലെ ഈശ്വരസാന്നിദ്ധ്യം
- നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ സൂചിപ്പിക്കുന്നു?
ബ്രഹ്മാവിനെ - തണ്ട് ഏത് ദേവനെ സൂചിപ്പിക്കുന്നു? വിഷ്ണുവിനെ
- മുകൾഭാഗം ഏതു ദേവനെ സൂചിപ്പിക്കുന്നു? ശിവനെ
- നാളം ഏത് ദേവതയെ സൂചിപ്പിക്കുന്നു? ലക്ഷ്മി
- പ്രകാശം ഏത് ദേവതയെ സൂചിപ്പിക്കുന്നു? സരസ്വതി
- നാളത്തിന്റെ ചൂട് ഏത് ദേവതയെ സൂചിപ്പിക്കുന്നു? പാർവ്വതി
- ഇന്ധനം ഏത് ദേവനെ സൂചിപ്പിക്കുന്നു? വിഷ്ണു
- തിരി ഏത് ദേവനെ സൂചിപ്പിക്കുന്നു? ശിവൻ
- കിഴക്ക് ദിക്കിലേക്ക് ദീപം തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? ദു:ഖങ്ങൾ ഇല്ലാതാകുന്നു
- പടിഞ്ഞാറ് ദിക്കിലേക്ക് തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?കടബാധ്യത തീരും
- വടക്ക് ദിക്കിലേക്ക് തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? സമ്പത്ത് വർദ്ധന
- തെക്ക് ദിക്കിലേക്ക് തെളിച്ചാൽ പാടുണ്ടോ? ഇല്ല
- ഇടുന്നതിരിയിൽ ഏറ്റവും ശ്രേഷ്ഠം ഏത്? പഞ്ഞികൊണ്ടുണ്ടാക്കിയ തിരി
- ചുവപ്പ് തിരിയിൽ വിളക്ക് തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? വിവാഹതടസം നീങ്ങൽ
- മഞ്ഞതിരിയിൽ വിളക്ക് തെളിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? മാനസിക ദു:ഖനിവാരണം
- ഒറ്റത്തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? മഹാവ്യാധി (ഒറ്റത്തിരി പാടില്ല )
- രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? ധനലാഭം
- മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? അജ്ഞത (മൂന്നുതിരി പാടില്ല )
- നാലു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? ദാരിദ്ര്യം ( നാലുതിരി പാടില്ല )
- അഞ്ച്തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? ദുരിതങ്ങളൊഴിഞ്ഞ സൗഖ്യം, ഐശ്വര്യം
Related