Monday, 7 Oct 2024
AstroG.in

നൂറു തവണ ജപിച്ചാൽ സകല സങ്കടങ്ങളും
കഷ്ടങ്ങളും നശിക്കുന്ന ദിവ്യസ്തോത്രം

ഡോ. അനിതകുമാരി എസ്
മൃത്യുഞ്ജയനായ ശിവനെ സ്തുതിക്കുന്ന മഹാ മൃത്യുഞ്ജയ സ്തോത്രം മരണ ഭയം അകറ്റുന്നതും സങ്കടങ്ങളും ക്ലേശങ്ങളും നശിപ്പിക്കുന്നതുമാണ്. ദീർഘായുസിനും രോഗനാശത്തിനും ഇത് ശിവസന്നിധിയിലും സ്വവസതിയിലെ പൂജാമുറിയിൽ ഇരുന്നും നിത്യവും ജപിക്കാം. ശിവഭഗവാനെ തപസ് ചെയ്ത് മാർക്കണ്ഡേയൻ മരണഭയത്തിൽ നിന്നും മുക്തി നേടി, എന്നും പതിനാറു വയസുള്ള ചിരഞ്ജീവിയായത് പ്രസിദ്ധമാണ്. ചന്ദ്രശേഖരാഷ്ടകം പോലെ മാർക്കണ്ഡേയനാൽ രചിക്കപ്പെട്ടതാണ് ഈ സ്തോത്രവും. ഇത് ശിവ സന്നിധിയിലിരുന്ന് ജപിക്കുന്നവരെ മൃത്യുഭയവും അഗ്നിഭയവും ചോരഭയവും ബാധിക്കില്ല. ശരണാഗതരെ ഭഗവാൻ എപ്പോഴും രക്ഷിക്കും.നൂറു തവണ ഇത് ജപിച്ചാൽ സകല സങ്കടങ്ങളും കഷ്ടങ്ങളും നശിക്കും. ശുദ്ധിയോടെ ജപിക്കുന്നവർക്ക് എല്ലാ സിദ്ധികളും ഉണ്ടാകും.

അസുരന്മാരെ കരയിക്കുന്ന, സർവ ജീവികളുടെയും നാഥനായ, അചഞ്ചല സ്വഭാവമുള്ള നീലകണ്ഠനെ, പാർവതീപതിയെ നമിക്കുന്ന എന്നെ മൃത്യു എന്തു ചെയ്യാനാണ് എന്നാണ് ഈ സ്തോത്രത്തിൽ ആദ്യം തന്നെ ചോദിക്കുന്നത്. കാലനെ നശിപ്പിച്ച, കാലമാകുന്ന വാളുള്ള, നെറ്റിയിൽ കണ്ണുള്ള, പരിശുദ്ധനും മോക്ഷപ്രദനും ലോകത്തിന് നാഥനും ജഗദ്ഗുരുവുമായാണ് ഭഗവാനെ ഇതിൽ കീർത്തിക്കുന്നത്. ദേവന്മാരുടെ ഈശ്വരനും കാളയെ അടയാളമാക്കിയ, മൂന്നു കണ്ണും നാലു കൈകളും ജടയുമുള്ള, ശരീരം മുഴുവൻ ഭസ്മം പൂശിയ സർപ്പത്തെ ആഭരണമാക്കിയ അനശ്വരനും ആനന്ദ പ്രദനും അർദ്ധനാരീശ്വരനുമായ ഭഗവാനെ നമിക്കുന്നു.

പ്രളയത്തിനും സ്ഥിതിക്കും സൃഷ്ടിക്കും കാരണമായ അർദ്ധചന്ദ്രനെ കിരീടമാക്കിയ ഗംഗയെ ശിരസിൽ ധരിച്ച , ത്രിശൂലമേന്തി ഏവർക്കും മംഗളവും മോക്ഷവും നൽകുന്ന സൃഷ്ടിയും സ്ഥിതിയും സംഹാരവും നിർവഹിക്കുന്ന ഭഗവാനെ നമിക്കുന്ന എന്നെ മൃത്യു എന്തു ചെയ്യാനാണ്. കല്പകാലം ആയുസും ആ ആയുഷ്കാലം മുഴുവൻ ആരോഗ്യവും പുണ്യവും തരണേ എന്നാണ് ഭക്തർ ഈ സ്തോത്രത്തിൽ ഭഗവാനോട് യാചിക്കുന്നത്. സ്തോത്രം ഇതാ ഇവിടെ:

മഹാമൃത്യുഞ്ജയ സ്തോത്രം

രുദ്രം പശുപതിം സ്ഥാണും
നീലകണ്ഠമുമാപതിം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

നീലകണ്ഠം കാലമൂർത്തിം
കാലാസിം കാലനാശനം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

നീലകണ്ഠം വിരൂപാക്ഷം
നിർമ്മലം നിലയപ്രദം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

വാമദേവം മഹാദേവം
ലോകനാഥം ജഗദ്ഗുരും
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

ദേവദേവം ജഗന്നാഥം
ദേവേശം വൃഷഭധ്വജം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

ത്ര്യക്ഷം ചതുർഭുജം ശാന്തം
ജടാമകുട ധാരിണം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

ഭസ്മോദ്ധൂളിത സർവ്വാംഗം
നാഗാഭരണ ഭൂഷിതം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

അനന്തമവ്യയം ശാന്തം
അക്ഷമാലാധരം ഹരം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

ആനന്ദം പരമം നിത്യം
കൈവല്യ പദദായിനം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

അർദ്ധനാരീശ്വരം ദേവം
പാർവ്വതീ പ്രാണനായകം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

പ്രളയസ്ഥിതികർത്താരം
ആദികർത്താരമീശ്വരം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

വ്യോമ കേശം വിരൂപാക്ഷം
ചന്ദ്രാർദ്ധകൃതശേഖരം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

ഗംഗാധരം ശശിധരം
ശംങ്കരം ശൂലപാണിനം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

സ്വർഗ്ഗാപവർഗദാതാരം
സൃഷ്ടിസ്ഥിത്യന്തകാരിണം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

കല്പായുർദേഹി മേ പുണ്യം
യാവദായുരരോഗതാം
നമാമിശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

ശിവേശാനം മഹാദേവം
വാമദേവം സദാശിവം
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

ഉത്പത്തിസ്ഥിതിസംഹാര
കർത്താരമീശ്വരം ഗുരും
നമാമി ശിരസാ ദേവം
കിം നോ മൃത്യു: കരിഷ്യതി

മാർക്കണ്ഡേയകൃതം സ്തോത്രം
യ: പഠേത് ശിവ സന്നിധൗ
തസ്യ മൃത്യുഭയം നാസ്തി
നാഗ്നിചോരഭയം ക്വചിത്

ശതവൃത്തം പ്രകർത്തവ്യം
സങ്കടേ കഷ്ടനാശനം
ശുചിർഭൂത്വാ പഠേത് സ്തോത്രം
സർവ്വസിദ്ധിപ്രദായകം

മൃത്യുഞ്ജയ മഹാദേവ
ത്രാഹിമാം ശരണാഗതം
ജന്മമൃത്യുജരാ രോഗൈ:
പീഡിതം കർമ്മബന്ധനൈ

താവകാസ്ത്വദ് ഗതപ്രാണ:
ത്വച്ചിത്തോഹം സദാ മൃഡ
ഇതി വിജ്ഞാപ്യ ദേവേശം
ത്ര്യംബകാഖ്യമനും ജപേത്

നമ ശിവായ സാംബായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
യോഗിനാം പതയേ നമ:

ഡോ. അനിതകുമാരി എസ്, അസ്ട്രോളജർ

(For Video Consultation with Dr. Anithakumari.S visit: www.astrog.in)

Story Summary: Significance of Maha Mrityunjaya Sthothram

error: Content is protected !!