Saturday, 23 Nov 2024
AstroG.in

പരമശിവനെ ഭജിക്കുക; വാതിലിനു വെളിയിൽ അരച്ച ചന്ദനം സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജനുവരി 14, ഞായർ
കലിദിനം 1871858
കൊല്ലവർഷം 1199 ധനു 29
(൧൧൯൯ ധനു 29 )
തമിഴ് വർഷം ശോഭകൃത് മാർഗഴി 30
ശകവർഷം 1945 പൗഷം 24

ഉദയം 06.44 അസ്തമയം 06.21 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 37 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 21 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04:53 pm to 06: 221 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03:26 pm to 04:53 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12:32 pm to 01: 59 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജനു മൗഢ്യം, ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രാടത്തിൽ (ഉത്രാടം ഞാറ്റുവേല) ചൊവ്വ മൂലത്തിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ തൃക്കേട്ടയിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.53 വരെ ധനു പകൽ 08.44 വരെ മകരം പകൽ 10.30 വരെ കുംഭം പകൽ 12.14വരെ മീനം പകൽ 02.00 വരെ മേടം വൈകിട്ട് 04.04 വരെ ഇടവം തുടർന്ന് മിഥുനം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.16 pm to 04.61 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.03 am to 05.53 am
പ്രാതഃ സന്ധ്യ 05.28 am to 06.42 am
സായം സന്ധ്യ 06.18 pm to 07.33 pm

ഇന്നത്തെ നക്ഷത്രം
പകൽ 10:22 വരെ അവിട്ടം
തിഥി ദൈർഘ്യം
കാലത്ത് വരെ ശുക്ല പക്ഷ തൃതീയ തുടർന്ന് ചതുർത്ഥി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം ചതയം തിഥി ശുക്ല പക്ഷ ചതുർത്ഥി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം
അവിട്ടം

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അവിട്ടം, മകയിരം, ചിത്തിര, ഉത്രാടം, മൂലം, അനിഴം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
തിരുവോണം ഉത്രാടം , മൂലം, ഉത്രട്ടാതി, അശ്വതി കാർത്തിക

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം.

ദിവസ ഗുണവർധനവിന്
ദിവസ ഗുണവർധനയ്ക്ക് പരമശിവനെ ഭജിക്കുക.
ഒരു സ്തുതി ചേർക്കുന്നു:
സകലതത്ത്വാത്മകായ സര്വമന്ത്രസ്വരൂപായ
സര്വയന്ത്രാധിഷ്ഠിതായ സര്വതന്ത്രസ്വരൂപായ
സർവ്വതത്ത്വവിദൂരായ ബ്രഹ്മരുദ്രാവതാരിണേ
നീലകണ്ഠായ പാർവതീമനോഹരപ്രിയായ
സോമസൂര്യാഗ്നിലോചനായ നമഃശിവായ നമോ നമഃ

ലാൽ – കിതാബ് നിർദ്ദേശം
ലാൽ – കിതാബ് പരിഹാരം: പ്രധാന വാതിലിനു വെളിയിൽ അരച്ച ചന്ദനം പരന്ന പാത്രത്തിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!