Saturday, 23 Nov 2024
AstroG.in

പരമശിവനെ ഭജിക്കുക; വാതിലിനു വെളിയിൽ അരച്ച ചന്ദനം വയ്ക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഫെബ്രുവരി 18, ഞായർ
കലിദിനം 1871893
കൊല്ലവർഷം 1199 കുംഭം 05
(൧൧൯൯ കുംഭം ൦൫ )
തമിഴ് വര്ഷം ശോഭാകൃത് മാശി 06
ശകവർഷം 1945 മാഘം 29

ഉദയം 06.43 അസ്തമയം 06.33 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 50 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 10 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05.04 pm to 06.33 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 05.35 pm to 05.04 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.38 pm to 02.06 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ബുധനും ശനിക്കും മൗഢ്യം
ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അവിട്ടത്തിൽ (അവിട്ടം ഞാറ്റുവേല ) ചൊവ്വ ഉത്രാടത്തിൽ ബുധൻ അവിട്ടത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ ഉത്രാടത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് വരെ 08.12 വരെ കുംഭം പകൽ 09. 55 വരെ മീനം പകൽ 11.44 വരെ മേടം പകൽ 01.54 വരെ ഇടവം വൈകിട്ട് 03.58 വരെ മിഥുനം വൈകിട്ട് 06.08 വരെ കർക്കടകം തുടർന്ന് ചിങ്ങം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.31 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.56 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.43 am
സായംസന്ധ്യ 06.33 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 09.23 വരെ രോഹിണി തുടർന്ന് മകയിരം
തിഥി ദൈർഘ്യം
കാലത്ത് 08.16 വരെ ശുക്ലപക്ഷ നവമി തുടർന്ന് ദശമി

കാലത്ത് 08.16 നു ശേഷം ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
മകയിരം തിഥി ശുക്ലപക്ഷ ദശമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം രോഹിണി

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ചോതി, ഭരണി, രേവതി, പൂരുരുട്ടാതി
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
കാർത്തിക, അശ്വതി, ഉത്രട്ടാതി, ചതയം

ദിവസ ഗുണവർധനവിന്
ദിവസ ഗുണവർധനയ്ക്ക് പരമശിവനെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
സകലതത്ത്വാത്മകായ സര്വമന്ത്രസ്വരൂപായ
സര്വയന്ത്രാധിഷ്ഠിതായ സര്വതന്ത്രസ്വരൂപായ
സർവ്വതത്ത്വവിദൂരായ ബ്രഹ്മരുദ്രാവതാരിണേ
നീലകണ്ഠായ പാർവതീമനോഹരപ്രിയായ
സോമസൂര്യാഗ്നിലോചനായ
നമഃശിവായ നമോ നമഃ

ലാൽ – കിതാബ് നിർദ്ദേശം
ലാൽ – കിതാബ് പരിഹാരം: പ്രധാന വാതിലിനു വെളിയിൽ അരച്ച ചന്ദനം പരന്ന പാത്രത്തിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം, ഓറഞ്ച് . പ്രതികൂല നിറം : കറുപ്പ്, നീല

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!