Monday, 30 Sep 2024
AstroG.in

പരാശക്തിയെ ഭജിക്കുക; ഭവനത്തിന്റെ മുൻപിൽ വെളുത്ത പൂക്കൾ സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 മാർച്ച് 04, തിങ്കൾ
കലിദിനം 1871908
കൊല്ലവർഷം 1199 കുംഭം 20
(൧൧൯൯ കുംഭം ൨൧)
തമിഴ് വര്ഷം ശോഭാകൃത് മാശി 21
ശകവർഷം 1945 ഫാൽഗുനം 14

ഉദയം 06.36 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 59 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 01 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 08.05 am to 09.35 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.05 pm to 03.35 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 11.05 am to 12.35 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ബുധനും ശനിക്കും
മൗഢ്യം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചതയത്തിൽ (ചതയം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ പൂരുരുട്ടാതിയിൽ വ്യാഴം ഭരണിയിൽ ശുക്രൻ അവിട്ടത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് വരെ 07.12 വരെ കുംഭം പകൽ 08.55 വരെ മീനം പകൽ 10.44 വരെ മേടം പകൽ 12.54 വരെ ഇടവം വൈകിട്ട് 02.58 വരെ മിഥുനം വൈകിട്ട് 05.08 വരെ കർക്കടകം തുടർന്ന് ചിങ്ങം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.31 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.56 am to 05.55 am
പ്രാതഃ സന്ധ്യ 05.30 am to 06.43 am
സായം സന്ധ്യ 06.33 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
പകൽ 04.21 വരെ തൃക്കേട്ട
തിഥി ദൈർഘ്യം
കാലത്ത് 08.49 വരെ കൃഷ്ണപക്ഷ അഷ്ടമി
തുടർന്ന് നവമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
പകൽ 04.21 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
മൂലം തിഥി കൃഷ്ണപക്ഷ നവമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം തൃക്കേട്ട

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് പരാശക്തിയെ ഭജിക്കുക. അതി പ്രശസ്തമായ ദുർഗ്ഗാ സപ്തശതി ചതുർത്ഥാദ്ധ്യായത്തിലെ പതിനേഴാം ശ്ലോകമാണ് “സർവ്വോപകാരി ദുർഗ്ഗാ ശ്ലോകം” ഇത് ദിനം തോറും 36 തവണ ജപിച്ചാൽ സകല സങ്കടങ്ങളും അകലും എന്ന് വിശ്വസിക്കപ്പെടുന്നു:
ദുർഗ്ഗേ സ്മൃതാഹരസിഭീതിമശേഷ ജന്തോ:
സ്വസ്തൈ സ്മൃതാ മതിമതീവ ശുഭാം ദദാസി
ദാരിദ്ര്യ ദുഃഖഭയ ഹാരിണീ കാത്വദന്യാ
സർവ്വോപകാര കരണായ സദാർദ്ര ചിത്താ:

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: കാച്ചാത്ത പശുവിൻ പാൽ മൂന്ന് സ്പൂൺ കുടുംബാംഗങ്ങൾ എല്ലാവരും കാലത്ത് കുടിക്കുക. ഭവനത്തിന്റെ / ഓഫീസിന്റെ മുൻപിൽ വെളുത്ത പുഷ്പങ്ങൾ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം,
പ്രതികൂല നിറം: കറുപ്പ്

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃദോഷം ഉള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!