Saturday, 23 Nov 2024
AstroG.in

പാടില്ല, പാടില്ല, പാടില്ല

  • നവഗ്രഹങ്ങളെ ഇടത്തുനിന്ന് വലത്തോട്ട് പ്രദക്ഷിണം വയ്ക്കരുത്. വലത്തുനിന്ന് ഇടത്തോട്ടാണ് വയ്‌ക്കേണ്ടത്.
  • ദേവീദേവന്മാരെ പുറത്തെഴുന്നള്ളിക്കുമ്പോൾ മുന്നിൽ ചാടിവീണ് സാഷ്ടാംഗം നമസ്‌കരിക്കരുത്. കൂപ്പുകൈയോടെ ദർശിക്കുന്നതാണ് ഉത്തമം.
  • കാച്ചിയ പാൽ അഭിഷേകത്തിന് ഉപയോഗിക്കരുത്.
  • പുഴുക്കലരി നിവേദ്യത്തിന് ഉപയോഗിക്കരുത്.
  • വീട്ടിലായാലും ക്ഷേത്രത്തിലായാലും തെക്കുനോക്കി ദീപം കത്തിക്കരുത്.
  • മാല കോർത്ത പൂവ് വേർപെടുത്തി വീണ്ടും പൂജയ്ക്ക് ഉപയോഗിക്കരുത്.
  • ചൂണ്ടുവിരൽ കൊണ്ട് ചന്ദനം തൊടരുത്. ശിലകൾക്കോ പടങ്ങൾക്കോ ആണെങ്കിലും ചന്ദനവും കുങ്കുമവും ചാർത്താൻ വലതുകൈയിലെ മോതിരവിരലാണുത്തമം.
  • പൂട്ട്, താക്കോൽ, കത്തി എന്നിവ ഒരാൾ മറ്റൊരാൾക്ക് കൈ മാറുമ്പോൾ മേശമേലോ നിലത്തോ വച്ചുകൊടുത്ത് എടുക്കുവാൻ പറയണം.
  • രുദ്രാക്ഷം, സ്ഫടികം, തുളസി എന്നീ മാലകൾ ധരിച്ച് പുലയുള്ള വീടുകളിലോ അതായത് മരണം, ജനനം നടന്ന വീടുകളിലോ ശൗചാലയത്തിലോ പോകരുത്.
  • പൂജിക്കുമ്പോൾ പൂക്കൾ വച്ചിട്ടുള്ള താമ്പാളംമടിയിൽ വച്ച് അർച്ചന ചെയ്യരുത്. ഇടതുകൈയിൽ പൂക്കൾ വച്ച് അതിൽ നിന്ന് വലതുകൈകൊണ്ട് ഓരോന്നായി എടുത്ത് പൂജിക്കുന്നതും ഉത്തമമല്ല. പൂക്കൾ താമ്പാളത്തിലും വലതുകൈ അരികിലും വച്ചാൽ മതി.
  • മരിച്ചവരുടെ പടങ്ങൾ പൂജാമുറിയിൽ തൂക്കിയിട്ട് ദൈവത്തിന് തൊട്ടരികിൽ സ്ഥാനം നൽകരുത്.
  • ശ്രീകോവിലിനും കൊടിമരത്തിനും ഇടയിലുള്ള സ്ഥലത്ത് സാഷ്ടാംഗം നമസ്‌കരിക്കരുത്.
  • വിഷ്ണുക്ഷേത്രങ്ങളിൽ ഭഗവാനെ ആദ്യം വണങ്ങരുത്.
  • ശിവക്ഷേത്രദർശനത്തിന് പോകുമ്പോൾ ദേവനെ തൊഴും മുമ്പ് ദേവിയെ തൊഴരുത്.
  • അഭിഷേകം ചെയ്ത പാലും ചന്ദനനീരും ഒന്നിച്ചു സേവിക്കരുത് .
error: Content is protected !!