Saturday, 23 Nov 2024
AstroG.in

പാർവതീദേവിയെ ഭജിക്കുക; അരയാൽ പ്രദക്ഷിണം നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ഡിസംബർ 18,തിങ്കൾ
കലിദിനം 1871831
1199 ധനു 02
(൧൧൯൯ ധനു ൦൨)
ശകവർഷം 1945 മാർഗ്ഗശീർഷ 27

ഉദയം 06.33 അസ്തമയം 06.07 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 26 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.59 am to 09.26 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.46 pm to 03.13 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.53 am to 12.20 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധനും കുജനും മൗഢ്യം, കുജൻ ശുക്രൻ, ശനി ഇവർ സ്വക്ഷേത്രത്തിൽ ബുധനും വ്യാഴത്തിനും വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല) ചൊവ്വ തൃക്കേട്ടയിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ വിശാഖത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.38 വരെ ധനു പകൽ 10.32 വരെ മകരം പകൽ 12.18 വരെ കുംഭം പകൽ 02.08 വരെ മീനം വൈകിട്ട് 03.50 വരെ മേടം വൈകിട്ട് 05.54 വരെ ഇടവം തുടർന്ന് മിഥുനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.07 pm to 07.20 pm

ഇന്നത്തെ നക്ഷത്രം
രാത്രി 01.22 വരെ ചതയം
തിഥി ദൈർഘ്യം
പകൽ 03.14 വരെ ശുക്ലപക്ഷ ഷഷ്ഠി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം അവിട്ടം
തിഥി ശുക്ലപക്ഷ ഷഷ്ഠി, സപ്തമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ചതയം ആചരിക്കേണ്ട
നക്ഷത്രം ചതയം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

പ്രതികൂലമായ നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം

ദിന ദോഷശാന്തിക്ക്
ദിവസദോഷ ശാന്തിക്ക് ശ്രീ പാർവതീ ദേവിയെ ഭജിക്കുക.
ഒരു പാർവതീ സ്തുതി ഇവിടെ ചേർക്കുന്നു .
സന്താന ദ്രുമ സന്താന സന്ധാന കുലാശയെ
അന്തരംഗ സ്ഥിതേ, സർഗ്ഗ ബന്ധിതേ, ത്വാം നമാമ്യഹം
കവിതാ പാരിജാതസ്ഥ സുമസ്തോമമധൂളികേ
അവിനാശിനി, വിജ്ഞാന സാവിത്രീ പ്രണമാമ്യഹം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : ഗോതമ്പ് കുതിർത്ത് മധുരം ചേർത്ത് കാക്കയ്ക്ക് നൽകുക. അരയാൽ പ്രദക്ഷിണം നടത്തുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം,
പ്രതികൂല നിറം: കറുപ്പ്

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃദോഷം ഉള്ളവർ , കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved

error: Content is protected !!