പിണങ്ങിപ്പിരിഞ്ഞവരെ അടുപ്പിക്കാൻ വഴിയുണ്ട്
പിണങ്ങിക്കഴിയുന്ന ആരെയും വീണ്ടും അടുപ്പിക്കാൻ ഒരു വഴിയുണ്ട്. അടിച്ചു പരിയാൻ ഒരുങ്ങി നിൽക്കുന്ന ദമ്പതികളെ മാത്രമല്ല മാനസികമായി അകന്നു കഴിയുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ, അയല്‍ക്കാര്‍, സഹപ്രവർത്തകർ തുടങ്ങിയവരെയെല്ലാം മനസ്സ് വച്ച് പ്രാർത്ഥിച്ചാൽ നമുക്ക് വീണ്ടും അടുപ്പിക്കാൻ കഴിയും. ഐകമത്യസൂക്തത്തെയാണ് ഇതിന് നാം ആശ്രയിക്കേണ്ടത്. ഇത് ഉപയോഗിച്ചുള്ള കർമ്മങ്ങൾ ക്ഷേത്രത്തിൽ വഴിപാടായി ചെയ്യണം; സ്വയം ചെയ്യുകയും വേണം. കലഹിച്ചു നിൽക്കുന്നവരെ അടുപ്പിക്കാൻ വേണ്ടി ക്ഷേത്രത്തിൽ ചെയ്യുന്ന ഏറ്റവും പ്രശസ്തമായ വഴിപാടാണ് ഐകമത്യസൂക്ത പുഷ്പാഞ്ജലി. ശക്തിയേറിയ ധാരാളം വേദമന്ത്രങ്ങൾ ഉണ്ടെങ്കിലും ഏവർക്കും പരിചിതമാണ് ഐകമത്യസൂക്തം. ഓരോ വേദമന്ത്രങ്ങളും ഏതെങ്കിലും ഒരു മൂർത്തിക്ക് അല്ലെങ്കിൽ ദേവതയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോൾ എല്ലാമൂർത്തികൾക്കും ഒരേപോലെ പൂജായോഗ്യമാണ് ഈ വേദ മന്ത്രം. ദമ്പതിമാർക്കിടയിലെ മാത്രമല്ല വേണ്ടപ്പെട്ടവർക്കിടയിലെ കലഹം മാറുന്നതിനും പരസ്പരവശ്യതയോടുകൂടി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനും ഈ മന്ത്രം കൊണ്ട് ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കണം. സ്വയം ജപിക്കുകയും ചെയ്യാം. ക്ഷേത്രത്തിൽ ഈ പുഷ്പാഞ്ജലിക്ക് ഉത്തമ സമയം രാവിലെയാണ്. സ്വയം ജപത്തിന് രണ്ടുനേരവും ഉപയോഗിക്കാറുണ്ട്. ഐകമത്യസൂക്തം ജപിച്ച് സൂര്യഭഗവാനെ പ്രത്യക്ഷ നമസ്‌ക്കാരം ചെയ്താൽ അതിശക്തമായ ഏത് കലഹവും മാറുമെന്നാണ് വിശ്വാസം, പലരുടെയും അനുഭവം. സൂര്യകിരണങ്ങൾ ഏൽക്കുന്ന രീതിയിൽ രാവിലെ മുറ്റത്തു നിന്ന് സൂക്തം ജപിച്ച് മണ്ണിൽ തന്നെ നമസ്‌കരിക്കണം. ശ്രദ്ധയോടെ തെറ്റില്ലാതെ ചൊല്ലാൻ കഴിയുമെങ്കിൽ ഗുരുപദേശം വേണമെന്നില്ല. അതിന് കഴിയുന്നില്ലെങ്കിൽ ഗുരുമുഖത്തുനിന്ന് സ്വീകരിച്ച് ഗുരു പറയുന്ന രീതിയില്‍ ജപിക്കണം. അപ്പോള്‍ പിണക്കം മാറിക്കിട്ടും. നാലു പേരോട്ചോദിച്ച് നല്ല ഗുരുവാണെന്ന് ബോദ്ധ്യം വന്നശേഷമേ ഗുരുവിനെ തിരഞ്ഞെടുക്കാവൂ.
ജപിക്കേണ്ട മന്ത്രം:
ഗണപതി ഹവനമധ്യത്തില്‍ ഐകമത്യസൂക്തം ജപിച്ച
നെയ് ഹോമിക്കുന്നതും പിണങ്ങിയിരിക്കുന്നവര്‍ അടുക്കാന്‍ നല്ലതാണ്.
– പുതുമന മഹേശ്വരൻ നമ്പൂതിരി
മൊബൈൽ: 9447 020 655