പുതുവത്സരപ്പിറവി, മന്നം ജയന്തി ഈ ആഴ്ചയിലെ നക്ഷത്ര ഫലം
(2023 ഡിസംബർ 31 – 2024 ജനുവരി 6 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2023 ഡിസംബർ 31 ന് മകം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ 2024 പുതുവത്സരപ്പിറവി, മന്നം ജയന്തി എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് 2024 പുതുവത്സര രാവ് . തിങ്കളാഴ്ചയാണ് പുതുവത്സരപ്പിറവി. ജനുവരി 2 നാണ് സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ ജയന്തി ആഘോഷം. 2024 ജനുവരി 6 ന് തുലാക്കൂറിൽ വിശാഖം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം പ്രശ്‌നങ്ങൾ നേരിടേണ്ടി വരില്ല. ഭാഗ്യവും ഈശ്വരാധീനവുമുണ്ടാക്കും, പതിവിലും കൂടുതൽ പണം സമ്പാദിക്കും. കുടുംബജീവിതം അനുകൂലമാകും. പുതിയ ഭൂമി, വാഹനം വാങ്ങും. വീട്ടുകാര്യങ്ങളിൽ സജീവമായി പങ്കെടുക്കും.ജോലിയും തിരക്കുകൾ മൂലം ബുദ്ധിമുട്ടും. വിദ്യാർത്ഥികൾക്ക് സമയം വളരെ നല്ലതായിരിക്കും, ദിവസവും ഓം ഹം ഹനുമതേ നമ : ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ഉന്നതവ്യക്തികളെ കണ്ടുമുട്ടും അവർ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. തർക്കങ്ങൾ ഒഴിവാക്കണം. കുടുംബ ഐക്യത്താൽ എല്ലാത്തരം പ്രശ്‌നങ്ങളും മറികടക്കാൻ കഴിയും. ശരിയായ നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ജോലിഭാരവും മാനസിക സമ്മർദ്ദവും വർദ്ധിക്കും. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ വരും. നിത്യവും 108 ഉരു ഓം ശ്രീം നമ: ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, അതിവേഗം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാകും. പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കുടുംബത്തിന് സന്തോഷകരമായ ചില നല്ല വാർത്തകൾ കേൾക്കും. തൊഴിൽ മേഖലയിൽ പുരോഗതി നേടാൻ സാധ്യത കാണുന്നു. ദിവസവും ഓം നമോ നാരായണായ 108 ഉരു ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ജോലിഭാരം വർദ്ധിക്കും. പ്രധാനപ്പെട്ട ചില പദ്ധതികൾ നടപ്പിലാക്കും. മാനസികസമ്മർദ്ദം കുടും. സാമ്പത്തിക ലാഭമുണ്ടാകും. ചില കുടുംബാംഗങ്ങളുമായി കലഹിക്കും. കുറ്റം പറയുന്ന ശീലത്തിൽ മാറ്റം വരുത്തണം. പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരാം. ശുഭാപ്തിവിശ്വാസം നിലനിർത്താൻ കഴിയും, കൂടപ്പിറപ്പുകൾ സഹായിക്കും. ദിവസവും 108 തവണ ഓം നമ ശിവായ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആരോഗ്യ പ്രശ്നങ്ങൾ സൂക്ഷിക്കണം. ധനപരമായി സമയം വളരെയധികം നല്ലതായിരിക്കും. ഭൂസ്വത്തുമായി ബന്ധപ്പെട്ട കോടതി കാര്യങ്ങളിൽ വിജയം നേടാൻ കഴിയും. കുടുംബാംഗങ്ങളോ ജീവിത പങ്കാളിയോ ചില മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കും. പ്രണയവിവാഹം, സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്, എന്നിവയ്ക്ക് സാദ്ധ്യത കാണുന്നു. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 ഉരു ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
കലാ, കായിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. മികച്ച ജീവിതം നയിക്കും. മക്കളുടെ കാര്യത്തിൽ കുടുതൽ ശ്രദ്ധ വേണം. അവർക്കായി ധാരാളം പണം ചിലവഴിക്കേണ്ടിവരാം. കുടുംബപരമായ കാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തി വരും. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ജോലിയിൽ വിജയം വരിക്കും.ആരോഗ്യം മെച്ചപ്പെടും. വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ച് പുരോഗതി കൈവരിക്കും. ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ നിത്യവും ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
വൈകാരികമായ പ്രതികരണങ്ങൾ കുറയ്ക്കണം. കലാപരമായ കഴിവുകൾ ശരിയായ ഉപയോഗിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യാപാരത്തിൽ മികച്ച ലാഭം ലഭിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. പ്രണയ ജീവിതത്തിൽ അപസ്വരങ്ങൾ ശക്തമാകും. ചിലരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. മേലുദ്യോഗസ്ഥരുടെ പിന്തുണ കിട്ടും. യാത്രകൾ ധാരാളം നേട്ടങ്ങൾ നൽകും. ഭദ്രകാളി ക്ഷേത്രത്തിൽ കുങ്കുമാർച്ചന നടത്തി പ്രാർത്ഥിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
നല്ല ആരോഗ്യം ലഭിക്കും. പുതിയ ചില പദ്ധതികൾ നടപ്പിലാക്കും. നല്ല സാമ്പത്തിക ലാഭം ഉണ്ടാകും. ചില തീരുമാനങ്ങൾ തർക്കത്തിന് കാരണമാകും. എതിരാളികളുടെ ഗൂഡാലോചനയ്ക്ക് ഇരയാകാതെ സൂക്ഷിക്കുക. പ്രയോജനമില്ലാത്ത കാര്യങ്ങളിൽ നിന്ന് നിന്ന് അകന്നുനിൽക്കുകയും ചെയ്യുക. പരീക്ഷകളിൽ മികച്ച വിജയം നേടും. എന്നും 108 തവണ ഓം ശരവണ ഭവ: ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. അത്യാഗ്രഹം ദോഷം ചെയ്യും. നിയമവിരുദ്ധമായ ജോലികൾക്ക് മുതിരുരുത്. കുടുംബത്തിൽ സ്നേഹവും ഐക്യവും വർദ്ധിക്കുന്നതിനുള്ള സാധ്യതകൾ കാണുന്നു. സന്തോഷ വാർത്ത കേൾക്കും. ജോലിയും തിരക്കുകളും പ്രിയപ്പെട്ടവരെ കാണാനും ആശയ വിനിമയം നടത്താനും കഴിയില്ല. മാനസിക സമ്മർദ്ദം വർദ്ധിക്കും. രോഗത്തിൽ നിന്ന് മുക്തി നേടാൻ കഴിയും. ദിവസവും 108 തവണ ഓം നമ: ശിവായ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തികമായി സമയം നല്ലതായിരിക്കും..വീട്ടിലെ മുതിർന്നവരെ വിഷമിപ്പിക്കരുത്. ആരുമായും തർക്കിക്കരുത്. സാമൂഹ്യ രംഗത്ത്, അന്തസ്സ് വർദ്ധിക്കാൻ സാധ്യതയുണ്ട്. വിവാഹം തീരുമാനിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ജീവിത പങ്കാളിയുമായി ചില തെറ്റിദ്ധാരണ ഉണ്ടാകാം. ദിവസവും ഓം ഗം ഗണപതയേ നമഃ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ചെറിയ പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കാണാൻ ശ്രമിക്കും. രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടും.
മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും.സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്, എന്നിവയ്ക്ക് സാധ്യത കാണുന്നു. ശനിയാഴ്ചകളിൽ നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കഴിയും. കുടുംബാംഗത്തിന്റെ ആവശ്യത്തിനായി ധാരാളം പണം ചിലവഴിക്കേണ്ടി വരും. സാമ്പത്തികമായ ബുദ്ധിമുട്ട് നേരിടും . സ്വന്തം സുഖസൗകര്യങ്ങളേക്കാൾ, കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകും. ജോലികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയും. ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കും. നല്ല ആരോഗ്യം ലഭിക്കും. ദിവസവും 108 തവണ ഓം നമോ നാരായണായ ജപിക്കുക.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559