Sunday, 6 Oct 2024
AstroG.in

പൂജവയ്പ്പ് മുതൽ 4 നാൾ ജപിക്കേണ്ട
മന്ത്രങ്ങൾ ; ആയുധപൂജയുടെ പ്രത്യേകത

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഇത്തവണ സരസ്വതീ പൂജ നാലു ദിവസമാണ്. 2022 ഒക്ടോബർ 2 ന് വൈകിട്ട് പൂജവയ്ക്കണം. സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള ദിവസം വേണം പൂജവയ്പ്പ് എന്ന
പ്രമാണ പ്രകാരമാണിത്. ഈ ദിവസങ്ങളിൽ സരസ്വതി ദേവിയെ പ്രത്യേക മന്ത്രം ചൊല്ലി പ്രാർത്ഥിക്കണം. ഓരോ ദിവസവും ജപിക്കേണ്ട മന്ത്രങ്ങൾ താഴെ പറയുന്നുണ്ട്.

കുളികഴിഞ്ഞ് ഭഗവദ് ചിത്രത്തിന് അഭിമുഖമായിരുന്ന് ജപിക്കണം. പൂജാമുറിയിൽ അല്ലെങ്കിൽ രാവിലെ കിഴക്ക് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് വേണം ജപിക്കാൻ. ജപസമയത്ത് വെളുത്ത വസ്ത്രം ധരിക്കുന്നത് കൂടുതൽ നല്ലത്. വിദ്യാവിജയം സരസ്വതികടാക്ഷം, ഓർമ്മശക്തി, ബുദ്ധിശക്തി, ജ്ഞാന സിദ്ധി എന്നിവയാണ് പൊതുവേ സരസ്വതീജപത്തിന്റെ ഫലങ്ങൾ. ദുർഗ്ഗാഷ്ടമി നാളിൽ സന്ധ്യക്കാണ് പൂജ വയ്‌ക്കേണ്ടത്. ഇത്തവണ അന്ന് രാത്രിയിലും പിറ്റേന്ന് രാവിലയും വൈകിട്ടും പൂജ ചെയ്യണം. മഹാനവമിയിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്നുനേരം പൂജ നടത്തണം. അവസാനദിനമായ വിജയദശമിക്ക് രാവിലെ പൂജ ചെയ്ത് അവസാനിപ്പിക്കാം.

വ്രതം പാലിച്ചാലേ പ്രാർത്ഥനയ്ക്ക് പൂർണ്ണമായഫലം ലഭിക്കുകയുള്ളൂ. മത്സ്യം, മാംസം എന്നിവ ഉപേക്ഷിച്ച് വ്രതം പാലിക്കണം. അരിയാഹാരം ഒരു നേരമാക്കി മറ്റ് വേളകളിൽ പഴവർഗ്ഗമോ ഗോതമ്പോ ഭക്ഷിക്കുക. സ്‌കൂളിൽ പഠിക്കുന്നവർക്ക് മാത്രമുള്ളതല്ല പൂജവയ്പ്പും സരസ്വതീപൂജയും. മുതിർന്നവർക്ക് തൊഴിൽ വിജയത്തിനും ഐശ്വര്യത്തിനും ഈ ദിവസം ഐശ്വര്യമാണ്. മുതിർന്നവരും വ്രതം പാലിക്കണം. മൂന്നു ദിവസങ്ങളിലും ബ്രഹ്മചര്യപാലനം അനിവാര്യമാണ്.
സ്വന്തം പുസ്തകം പൂജ വയ്ക്കാത്തവർക്കും വ്രതം പാലിച്ച് മന്ത്രങ്ങൾ ജപിക്കാം. ദേവീകടാക്ഷത്താൽ എല്ലാ ഐശ്വര്യമുണ്ടാകും.

പണിയായുധങ്ങൾ മുഴുവനും ദേവിയിൽ സമർപ്പിച്ച് ദേവീചൈതന്യത്താൽ പൂജിച്ച് കർമ്മമേഖലയെ ഐശ്വര്യപൂർണ്ണമാക്കുന്ന പവിത്രമായ കർമ്മമാണ് ആയുധപൂജ. മഹാനവമിക്കാണ് ആയുധപൂജ നടത്തുക. ഭദ്രകാളി സങ്കല്പത്തിലും ചാമുണ്ഡി സങ്കല്പത്തിലും ആയുധപൂജ നടത്താറുണ്ട്. പണിയായുധങ്ങൾ പൂജവച്ചു കഴിഞ്ഞാൽ പൂജയെടുക്കും മുമ്പ് ജോലി ചെയ്യരുത്.
പൂജയെടുക്കുന്ന വിജയദശമി ദിനം മുതലേ ജോലി പുനരാരംഭിക്കാറുള്ളൂ. പൂജയ്ക്ക് സമർപ്പിച്ച ആയുധങ്ങൾ ദേവി ചൈതന്യപൂർണ്ണമായി തിരിച്ചു ലഭിച്ചിട്ട് പണികൾ ആരംഭിക്കണമെന്ന് സാരം.

ദുർഗ്ഗാഷ്ടമി നാളിൽ
പൂജ വയ്ക്കുന്ന അന്നും പിറ്റേ ദിവസവും ദുർഗ്ഗാഷ്ടമി നാളിൽ താഴെ പറയുന്ന ആറു മന്ത്രങ്ങളും 41 പ്രാവശ്യം വീതം രാവിലയും വൈകിട്ടും ജപിക്കുക:
ഓം സം നമഃ
ഓം സം സരസ്വ ത്യൈ നമഃ
ഓം ദേവപ്രിയായൈ നമഃ
ഓം മോദരൂപിണ്യൈ നമഃ
ഓം കാമദായിന്യൈ നമഃ
ഓം ഋഗ്വേദ വർണ്ണിതായൈ
ജ്ഞാനായൈ സംസരസ്വത്യൈ
സർവ്വലോകൈക വന്ദ്യായൈ
ഐം ഐം ഐം നമഃ

മഹാനവമി നാളിൽ
മഹാനവമി നാളിൽ, 2022 ഒക്ടോബർ 4 ന് താഴെ പറയുന്ന മന്ത്രം 84 വീതം മൂന്നുനേരം , രാവിലെ, ഉച്ചയ്ക്ക് , വൈകിട്ട് ജപിക്കുക:
ഓം ക്ലീം ഐം സം സം വിദ്യാമൃതായൈ
ജ്ഞാനായൈ വിദ്യാ മോക്ഷ പ്രദായിന്യൈ
യോഗദായൈ യോഗായൈ
ഐം ഐം ഐം ക്ലീം സം സം വാഗ്‌ദേവതായൈ വാഗ്വാദിന്യൈ ക്ലീം നമഃ

വിജയദശമി നാളിൽ
വിജയദശമി നാളിൽ, 2022 ഒക്ടോബർ 5 ന് താഴെ പറയുന്ന മന്ത്രം 108 പ്രാവശ്യം രാവിലെ മാത്രം ജപിക്കുക:
ഓം സം സരസ്വത്യൈ
നിത്യായൈ വേദായൈ
സം സരസ്വതൈ്യ മോഹനാശിന്യൈ
മേധാശക്തിദായിന്യൈ
സം സരസ്വത്യൈ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Powerful Saraswati Mantras for Pooja Vayppu and Vidyarambham

error: Content is protected !!