Saturday, 23 Nov 2024
AstroG.in

പെട്ടെന്നുള്ള കാര്യസിദ്ധിക്ക് മുക്കുറ്റി പുഷ്പാഞ്ജലി

എല്ലാത്തരത്തിലുമുള്ള കാര്യ തടസം  നീക്കുന്നതിനും  പെട്ടെന്ന് കാര്യ സിദ്ധിയുണ്ടാകുന്നതിനും ഗണപതിക്ക് നടത്തുന്ന ഏറ്റവും ഫലപ്രദമായ വഴിപാടാണ് മുക്കുറ്റി കൊണ്ടുള്ള പുഷ്പാഞ്ജലി. ഗം ക്ഷിപ്ര പ്രസാദനായ നമ: എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 മുക്കുറ്റികൾ ഗണപതി ഭഗവാന്  അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ഈ അർച്ചന നടത്തിയാൽ കാര്യ തടസം, സാമ്പത്തിക ബുദ്ധിമുട്ട്, വിദ്യാഭ്യാസ തടസം, മംഗല്യ തടസം,  തൊഴില്‍ തടസം എന്നിങ്ങനെ എത്ര വലിയ തടസവും അതിവേഗം ഒഴിവാകും. എല്ലാമാസവും ജന്മനക്ഷത്ര ദിവസം മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നതിലൂടെ എല്ലാ ഗ്രഹദോഷങ്ങള്‍ക്കും പരിഹാരം ഉണ്ടാകും.

പരീക്ഷകള്‍, അഭിമുഖങ്ങള്‍, നൂതന സംരംഭങ്ങളുടെ സമാരംഭങ്ങള്‍, ഗൃഹാരംഭം, ഗൃഹ പ്രവേശം തുടങ്ങിയ  മംഗള കര്‍മ്മങ്ങള്‍  എന്നിവയ്ക്ക് മുന്നോടിയായി ഈ വഴിപാട് ചെയ്യുന്നവര്‍ക്ക് ഗണേശ ഭഗവാന്റെ  അനുഗ്രഹത്താല്‍ വിഘ്നങ്ങള്‍ ഒഴിഞ്ഞ് ആഗ്രഹസാഫല്യം ലഭിക്കും. വിധിപ്രകാരമുള്ള പൂജകളും ഭക്തരുടെ ആത്മാര്‍ഥമായ പ്രാര്‍ഥനയും കൂടി ചേര്‍ന്നാല്‍  എല്ലാ പ്രതിബന്ധങ്ങളും  ഒഴിവാകുക തന്നെ ചെയ്യും.

error: Content is protected !!