Saturday, 23 Nov 2024
AstroG.in

പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും; ഇതാ
നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങൾ

അശോകൻ ഇറവങ്കര
നവരാത്രി കാലത്തെ ഒൻപതു ദിവസങ്ങളിൽ ഏത് മന്ത്രകർമ്മങ്ങളും പെട്ടെന്ന് കൂടുതൽ ഫലസിദ്ധി നൽകും. പ്രത്യേകിച്ചും ദേവി മന്ത്രങ്ങൾ.

ആദ്യത്തെ മൂന്നു ദിനങ്ങൾ കാളിക്കും പിന്നെത്തെ മൂന്ന് ദിവസങ്ങൾ ലക്ഷ്മിക്കും അവസാനത്തെ മൂന്നു ദിവസം സരസ്വതിദേവിക്കും വിശേഷപ്പെട്ടതാണ്. അവസാനത്തെ മൂന്ന് ദിനങ്ങളാണ് കേരളത്തിൽ വളരെ പ്രധാനപ്പെട്ടത്.

ദുർഗ്ഗാമൂലമന്ത്രം: ഓം ഹ്രീം ദും ദുർഗ്ഗായൈ നമഃ
ദുർഗ്ഗാമന്ത്രം: ശീ ശുക: ഋഷി:
അഷ്ടിച്ഛന്ദ: ശ്രീദുർഗ്ഗാദേവതാ

  1. ഐം ക്ലീം സദാ: ദുർഗ്ഗാമൂർത്തിർ
    മമ ശത്രൂൻ ജഹി ജഹി കാമാൻ കുരുകുരു സ്വാഹാ.

നവരാത്രി ഒൻപത് ദിനങ്ങളിലും ദുർഗ്ഗാമൂലം 108 ഉരു, ഈ മന്ത്രവും 108 ഉരു പ്രഭാതത്തിൽ ജപിക്കുക. ശത്രുനാശത്തിനും മനോകാമനകൾ നിറവേറ്റാനും ഉത്തമം.

  1. ഓം ഹ്രീം മഹാദേവ്യൈ
    മഹാദുർഗ്ഗായൈ ഹ്രീം നമഃ
    കാമരൂപിണ്യൈ സർവ്വസൗഭാഗ്യം
    കുരുകുരു സ്വാഹാ

ഈ മന്ത്രം ദുർഗ്ഗാഷ്ടമി ദിനത്തിൽ 108 ഉരു ജപിക്കുക. ശത്രുദോഷ ശാന്തിക്കും ജീവിതവിജയത്തിനും ഉത്തമമാണ്.

വിദ്യാവികാസത്തിന് വേണ്ട സരസ്വതീമന്ത്രങ്ങൾ
മൂലമന്ത്രം
: ഓം സം സരസ്വത്യൈ നമഃ
ഓർമ്മശക്തിക്ക്: ഓം സകല സരസ്വതി
ആനന്ദമോഹിനി ആത്മവിദ്യായൈ സ്വാഹാ
രാവിലെ ഈ മന്ത്രം 108 ഉരു ജപിച്ചാൽ ഓർമ്മശക്തി ഉണ്ടാകും.
സരസ്വതീ നവാക്ഷരീ മന്ത്രം: ഓം ഐം സം സരസ്വത്യൈ നമഃ വിജയദശമി നാളിൽ മൂലമന്ത്രവും നവാക്ഷരീമന്ത്രവും 108 പ്രാവശ്യം ജപിക്കുന്നത് വിദ്യാഗുണത്തിന് നല്ലതാണ്.

ത്രിപുരസുന്ദരി മന്ത്രം:
അത്രി: ഋഷി: പങ്ക്തിച്ഛന്ദ:
ശ്രീമദ് ത്രിപുരസുന്ദരീ ദേവതാ
ഓം ഐം ക്ലീം സൌ: ഓം നമഃ കാമേശ്വരി
ഇച്ഛാകാമഫലപ്രദേ
സർവ്വസത്വവശംകരി സർവ്വം മേ
വശമാനയാനയ സ്വാഹാ

ഈ മന്ത്രം നവരാത്രി ദിനത്തിൽ 108 വീതം രാവിലെ ജപിക്കുക. അഭീഷ്ടസിദ്ധിക്കും ഉദ്യോഗവിജയത്തിനും ഉത്തമം.

ശ്രീചക്രസുന്ദരീ മന്ത്രം
ശ്രീശുക ഋഷി: അന്യഷ്ട്യപ്ച്ഛന്ദ:ശ്രീചക്ര
സുന്ദരീദേവതാ
ഐം ഹ്യം സ്‌ഫ്രോം വിജയായൈ ശ്രീചക്ര
വാസിന്യൈ സ്വാഹാ
നവരാത്രി ദിനത്തിൽ ശ്രീചക്രത്തിൽ ഈ മന്ത്രജപത്തോടെ പൂക്കളർപ്പിച്ച് (108 തവണ) പ്രാർത്ഥിക്കണം. 9 ദിനങ്ങളിലും സാധിക്കാത്തവർ അവസാന മൂന്ന് ദിനത്തിൽ ചെയ്യുക. സർവ്വദുരിതങ്ങളും നീക്കി സർവ്വാഭീഷ്ടങ്ങളും സാധിക്കും.

അശോകൻ ഇറവങ്കര

Story Summary: The most powerful Devi Mantras for Navaratri Pooja


error: Content is protected !!