പൊങ്കാല ഇടുമ്പോൾ ജപിക്കാൻ ആറ്റുകാൽ അമ്മ അഷ്ടോത്തരം
മഹാജ്ഞാനികളായ ആചാര്യന്മാർ മന്ത്ര നിബദ്ധമായി കോർത്തെടുത്ത 108 ദേവതാ നാമങ്ങളുടെ സമാഹാരമാണ് അഷ്ടോത്തര ശതനാമാവലി. എല്ലാ മൂർത്തികൾക്കും എല്ലാവരും ആരാധിക്കുന്ന മൂകാംബിക, ഗുരുവായൂർ , ആറ്റുകാൽ പോലുള്ള ചില മഹാ ക്ഷേത്രങ്ങളിലെ മൂർത്തികൾക്കും അഷ്ടോത്തര ശതനാമാവലിയും അഷ്ടോത്തര സ്തോത്രങ്ങളും പ്രചാരത്തിലുണ്ട്. ഇതിൽ ആറ്റുകാൽ അമ്മയുടെ അഷ്ടോത്തര ശതനാമാവലിയാണ് നേരം ഓൺലൈൻ ഇവിടെ അവതരിപ്പിക്കുന്നത്. കൈതപ്പൂവുകൾ
കനകമൊരുക്കും കിള്ളിപ്പുഴയോരം, ആറ്റുകാൽ ദേവി വാണരുളുന്നൊരു അമ്പലമുണ്ടിവിടെ എന്ന പ്രസിദ്ധമായ ഗാനമടക്കം നൂറു കണക്കിന് ഭക്തി ഗാനങ്ങളിലൂടെ കീർത്തി കേട്ട ഗായകൻ മണക്കാട് ഗോപനാണ് ഈ
അഷ്ടോത്തരം ഭക്തിപൂർവം ജപിച്ചിരിക്കുന്നത്. ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് , ആറ്റുകാൽ ഭഗവതി ക്ഷേത്രം മുൻ മേൽശാന്തി ഡോ എൻ വിഷ്ണു നമ്പൂതിരി എന്നിവർ സംശോധന നടത്തിയ ഈ അഷ്ടോത്തരം പൊങ്കാല ഇടുന്ന സന്ദർഭത്തിൽ ജപിക്കാൻ അത്യുത്തമമാണിത്. അഭീഷ്ട സിദ്ധിക്കും ശത്രു ദോഷമുക്തിക്കും ക്ഷിപ്രാ ഫലസിദ്ധിക്കും ഏറ്റവും ഉത്തമമാണ് അഷ്ടോത്തര ജപം. ക്ഷേത്ര ദർശന വേളയിൽ അഷ്ടോത്തരം ജപിച്ചാൽ വിശേഷ ഫലസിദ്ധിയാണ് പറയുന്നത്. ആറ്റുകാൽ അമ്മയുടെ ഭക്തർക്ക് ഇത് നിത്യ ജപത്തിനും നല്ലതാണ്. ഭദ്രകാളി ധ്യാനവും ആറ്റുകാൽ അമ്മ അഷ്ടോത്തര ശതനാമാവലിയും വീഡിയോ ശ്രദ്ധിച്ച് കേട്ട് പതിവായി ജപിക്കൂ. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക: ആറ്റുകാൽ അമ്മ അഷ്ടോത്തര ശതനാമാവലി വീഡിയോ ലിങ്ക് :