പ്രേമത്തിന് ത്രികോണ ദീപം; ധനം കൂടാൻ അഷ്ടദളം

മഹാലക്ഷ്മിദേവിയുടെ കടാക്ഷത്തിന് ഏറ്റവും ഉത്തമമായ ദിനങ്ങളിൽ ഒന്നാണ് തൃക്കാർത്തിക. ദേവിയുടെ അവതാരദിനമായ ഈ ദിവസം വീട്ടിലും പരിസരത്തും കാർത്തിക ദീപം തെളിച്ച് ആചരിക്കുന്നവരെ മഹാലക്ഷ്മി കൈവിടില്ല; മാത്രമല്ല പ്രത്യേക അനുഗ്രഹ വാത്സല്യത്തിന് അവർ പാത്രമാകുകയും ചെയ്യും. ഐശ്വര്യത്തിന്റെ പ്രതീകമായ ദേവിയെ ഏറ്റവും സന്തോഷിപ്പിക്കുന്നത് ദീപപ്രഭയാണത്രേ. അതാണ് കാര്‍ത്തിക ദീപത്തിന് ഇത്ര പ്രാധാന്യം കൈവന്നത്.
കാര്‍ത്തിക ദീപം തെളിയിക്കാൻ നെയ്യോ എണ്ണയോ വേണം ഉപയോഗിക്കാൻ. നെയ്യാണ് ഏറ്റവും നല്ലത്. തൃക്കാര്‍ത്തിക ദിവസം സന്ധ്യയ്ക്കാണ് ദീപം തെളിയിക്കേണ്ടത്. 101 ദീപം തെളിക്കുന്നത് ഏറ്റവും ഉത്തമം. നിലവിളക്കിലോ ചിരാതിലോ തെളിക്കാം. ഒരു വിളക്കിലിടുന്ന അഞ്ച് തിരികളെയും 5 ദീപമായാണ് കണക്കാക്കുന്നത്. ഇങ്ങനെ 5,7,9,12,21,36,41,48,64,84,101 ദീപങ്ങൾ സ്വന്തം കഴിവിനൊത്ത് തെളിയിക്കാം.
ത്രികോണ ദീപം മഞ്ഞള്‍പ്പൊടി കൊണ്ട് ത്രികോണം വരച്ച് അതേ ആകൃതിയില്‍ 21 ദീപം ക്രമീകരിച്ച്‌തെളിയിക്കുക. തൃക്കാര്‍ത്തിക നാളിലെ ഈ കര്‍മ്മം പ്രേമസാഫല്യത്തിന് ഉത്തമമാണ്. ദീപം തെളിയിച്ച ശേഷം ഓം ഹ്രീം പരായൈ നമ: എന്ന് 336 പ്രാവശ്യം ജപിക്കുക. കാര്യസിദ്ധിയുണ്ടാകും.
പഞ്ചാത്രദീപം പഞ്ചകോണായി മഞ്ഞള്‍പ്പൊടി കൊണ്ട് വരച്ച് 41 ദീപം തെളിയിച്ച് ഇതില്‍ വച്ച് ഓം കാമദായിനിയൈ നമ: എന്ന് 336 പ്രാവശ്യം ചെല്ലുക. ദൃഷ്ടിദോഷശാന്തിക്കും കാര്യസിദ്ധിക്കും ശാപദോഷശാന്തിക്കും ശത്രുദോഷശാന്തിക്കും ഗുണകരം.
ചതുരശ്രദീപം മഞ്ഞള്‍പ്പൊടി കൊണ്ട് ചതുരശ്രം വരച്ച് 48 ദീപം തെളിച്ച് ഓം ശ്രീം നമോ ഭഗവതി യൈ മഹാലക്ഷ്‌മിയൈ യോഗധാരിണിയൈ നമ: എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കുക. കര്‍മ്മസിദ്ധിക്കും ഐശ്വര്യത്തിനും ഗുണകരം. ജോലിയില്ലാത്തവര്‍ക്ക് ജോലി ലഭിക്കും. ഭാഗ്യം തെളിയും.
ഷഡ്‌കോണദീപം ഷഡ്‌കോണചക്രം വരച്ച് 54 ദീപം ക്രമീകരിച്ച് തെളിക്കുക. ഓം ശ്രീം കമലാവാസിനിയൈ നമ: എന്ന് 1008 പ്രാവശ്യം ജപിക്കുക. ആയുരാരോഗ്യസിദ്ധിക്ക് ഗുണകരം. രോഗങ്ങള്‍ നീങ്ങി ആയൂര്‍ബലം ഉണ്ടാകും. മനോബലത്തിനും ധൈര്യത്തിനും ഗുണപ്രദം.
ത്രിശൂലദീപം ത്രിശൂലാകൃതിയില്‍ 36 ദീപം തെളിച്ച് പ്രാര്‍ത്ഥിക്കുക. ഓം ഹ്രീം യോഗിനിയൈ യോഗധാരിണിയൈ നമ: 336 പ്രാവശ്യം ജപിക്കുക. വിദ്യാഗുണത്തിനും ഓര്‍മ്മശക്തി, ബുദ്ധിശക്തി എന്നിവയ്ക്കും ഗുണകരം.
അഷ്ടദള ദീപം എട്ടു ദളങ്ങളുള്ള ഒരു പൂവിന്റെ ആകൃതിയില്‍ 48 ദീപം തെളിയിക്കുക. ഓം ഹ്രീം സുരമോഹിനിയൈ പാപനാശിനിയൈ ശ്രീ മഹാലക്ഷൈമ്യ നമ: എന്ന മന്ത്രം 336 പ്രാവശ്യം ജപിക്കുക. ധനാഭിവൃദ്ധിക്കും ധനം നിലനില്‍ക്കുന്നതിനും ഗുണകരം.
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655