Monday, 30 Sep 2024
AstroG.in

പ്ലവ നാമസംവത്സരം തുടങ്ങുന്നു; ഈ 6 നക്ഷത്രക്കാർക്ക് ദോഷകരം

ഡോ. ശ്രീദേവൻ രാമകൃഷ്ണൻ,
പ്രീതാ സൂരജ് തുറവൂർ

ഭൂമിക്ക് സൂര്യനെ ചുറ്റി വരുന്നതിന് വേണ്ടത് 365 ദിവസം. ഇതാണ് ഒരു വർഷം. അതുപോലെ വ്യാഴ ഗ്രഹം ഒരു വട്ടം സൂര്യനെ വലം വയ്ക്കുവാൻ എടുക്കുന്ന സമയമാണ് ഒരു വ്യാഴവട്ടം അഥവാ ബൃഹസ്പതി വർഷം.

ബൃഹസ്പതി, ഗുരു എന്നും വിളിക്കാറുള്ള വ്യാഴത്തെ അടിസ്ഥാനമാക്കി ഉള്ള വർഷമാണ് സംവത്സരം. അതായത് ജോവിയൻ ഇയർ. വ്യാഴം സൂര്യനെ വലം വയ്ക്കാൻ എടുക്കുന്ന കൃത്യമായ കാലം 11.8618 വർഷം ആണ്. ഇത് 12 വർഷമാക്കി വ്യാഴവട്ടം എന്ന് പറയുന്നു.

ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് വ്യാഴം മാറുന്നതിനെയാണ് സംവത്സരം എന്ന് പറയുന്നത്. ഇംഗ്ലീഷിൽ ജോവേനിയൻ ഇയർ എന്നു പറയുന്നു.
തെലുങ്ക് വർഷാരംഭമായി കണക്കാക്കുന്ന ഇതിനെ യുഗാദി സംവത്സരം എന്നും അറിയപ്പെടുന്നു.

മൊത്തം 60 സംവത്സരങ്ങളാണുള്ളത്. ഈ 60 സംവത്സരങ്ങൾക്കും ഓരോ പേരുകളുണ്ട്. ഒരു തവണ 60 തീർന്നാൽ വീണ്ടും ഒന്നു മുതൽ തുടങ്ങും. ഇതിനെ ബൃഹസ്പതി ചക്ര എന്നാണ് പറയുന്നത്. 2021 ഏപ്രിൽ 13 ചെവ്വാഴ്ച തുടങ്ങുന്ന സംവത്സരത്തെ പ്ലവനാമ സംവത്സരം എന്നാണ് പറയുന്നത്. ഇപ്പോൾ പിന്നിട്ടത് മുപ്പത്തിനാലാമത്തെ സംവത്സരമായ ശർവ്വാരിയാണ്.

ഓരോ സംവത്സരങ്ങളുടെയും പേരുകൾ

1 പ്രഭവ
2 വിഭവ
3 ശുക്ല
4 പ്രമോദാ ദുക്താ
5 പ്രജാപതി
6 അംഗീരസ
7 ശ്രീ മുഖ
8 ഭാവ
9 യുവ
10 ധാത്രു
11 ഈശ്വര
12 ബഹുധന്യ
13 പ്രമാദി
14 വിക്രമ
15 വൃക്ഷ പ്രജ
16 ചിത്രഭാനു
17 സ്വബാനു
18 താരണ
19 ഭർത്തിവ
20 യായ
21 സർവ്വജിത്ത്
22 സർവ്വധാരി
23 വിരോധി
24 വികൃതി
25 ഭര
26 നന്ദന
27 വിജയ
28 ജയ
29 മൻ മഥ
30 ദുർമുഖ
31 ഹെവിലാബി
32 വിലാംബി
33 വിഹാരി
34 ശർവ്വാരി
35 പ്ലവ
36 ശുഭ കർത്ത
37 ശോഭ കർത്താ
38 ക്രോധി
39 വിശ്വ: വസു
40 പരബവ
41 പ്ലവംങ്ക
42 കിലുക്ക
43 സൗമ്യ
44 സാധാരണ
45 വിരോധകർത്ത
46 പരിധവി
47 പ്രമദി
48 ആനന്ദ
49 രാക്ഷസ
50 ആനല
51 പിംഗള
52 കാലയുക്താ
53 സിദ്ധാർത്ഥി
54 രൗദ്രാ
55 ദുർമതി
56 ദുന്ദുഭി
57 രുധിരോധാരി
58 രക്താക്ഷി
59 ക്രോധന:
60 അക്ഷയ

ഒരു സംവത്സര വർഷം 361.03 ദിവസങ്ങളാണ്. ഇത് ഒരു വർഷത്തേക്കാൾ 4.23 ദിവസങ്ങൾ കുറവാണ്. അതായത് സാധാരണ രീതിയിൽ വ്യാഴ ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നതിന് 361.03 ദിവസങ്ങൾ വേണം. ചില സമയങ്ങളിൽ ഇതിന് മാറ്റം വരാറുണ്ട്. വ്യാഴ ഗ്രഹം ചിലപ്പോൾ വളരെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഒരു വർഷം തന്നെ പല രാശികളിലായി പഞ്ചാംഗങ്ങളിൽ രേഖപ്പെടുത്താറുണ്ട്. വ്യാഴം വക്രഗതിയിൽ ആണെന്ന് അപ്പോൾ പറയും.

85 വർഷങ്ങൾ കൂടുമ്പോൾ ഒരു സംവത്സരം ഒഴിവാക്കും. എന്നാലെ സംവത്സരവും വർഷവും തമ്മിലുള്ള കണക്ക് ശരിയാകൂ. 86 സംവൽസരങ്ങൾ എന്നത് ഏകദേശം 85 വർഷമാണ് വരുന്നത്. ഈ സിദ്ധാന്തം പക്ഷേ ദക്ഷിണേന്ത്യയിൽ അതായത് തമിഴ്നാട്, കേരള, ആന്ധ്ര, തെലങ്കാന, കർണാടകയിൽ ഉപയോഗിക്കുന്നില്ല.

60 സംവത്സരത്തെ ത്രിമൂർത്തികൾക്കായി ഇങ്ങനെ തിരിച്ചിരിക്കുന്നു. ആദ്യത്തെ 20 സംവത്സരം
ബ്രഹ്മദേവനും, രണ്ടാമത്തെ 20 സംവത്സരം മഹാവിഷ്ണുവിനും, മൂന്നാമത്തെ 20 സംവത്സരം മഹാദേവനുമാണ്. ഇപ്പോൾ തുടങ്ങുന്ന മുപ്പത്തിയഞ്ചാമത്തെ സംവത്സരമായ പ്ലവ, വിഷ്ണു പ്രധാനമാണ്. 2026 -2027 വരെ വിഷ്ണുഭഗവാന്റെ സംവത്സരങ്ങൾ ആയിരിക്കും.

ഒരു സംവത്സരത്തിൽ വ്യാഴം ഒരു രാശി മാത്രമേ കടക്കൂ; 12 രാശി കടക്കുന്നില്ല. 12 രാശി കടക്കുന്നതിന് വ്യാഴചക്രം എന്നു പറയുന്നു. 1196 മീനം 30, 2021 ഏപ്രില്‍ 13 ചൊവ്വാഴ്ച അശ്വതി നക്ഷത്രവും ശുക്ലപക്ഷ പ്രഥമ തിഥിയും സിംഹക്കരണവും വിഷ്കംഭനാമ നിത്യയോഗവും കൂടിയ സൂര്യോദയത്തിന് ആരംഭിക്കുന്ന ഏവരെയും ഗുണദോഷസമ്മിശ്രമായി ബാധിക്കും. ജ്ഞാനത്തിന്റെ വർഷം എന്നാണ് പ്ലവ നാമ സംവത്സരത്തെ വിശേഷിപ്പിക്കുന്നത്. മേടം, വൃശ്ചികം കൂറുകാരായ അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാൽ, വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട നക്ഷത്രജാതര്‍ക്ക് പ്ലവനാമ സംവത്സര ഫലം നന്നല്ല. ഈ നക്ഷത്രക്കാരെ കാര്യങ്ങൾ പ്രതികൂലമായി ബാധിക്കാം. ഇവർ ദോഷപരിഹാരമായി മാസത്തിൽ ഒരു തവണ കുടുംബ ക്ഷേത്രത്തിലും ദര്‍ശനം നടത്തി നെയ് വിളക്ക്, ഹാരം, പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകള്‍ ചെയ്യുക. മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി പുഷ്പാഞ്ജലി, പാൽ പായസം തുടങ്ങിയ വഴിപാടുകൾ പതിവാക്കുക. പ്ലവ നാമ സംവത്സരത്തിൽ ജനിക്കുന്നവർ ധനികരും ആദരണീയരും അമിതമായ വിഷയ താല്പര്യമുള്ളവരും ഭാര്യയ്ക്ക് വിധേയരായി പ്രവർത്തിക്കുന്നവരും സംതൃപ്തരും ചിന്തകൾ രഹസ്യമായി സൂക്ഷിക്കുന്നവരും സദാ കർമ്മനിരതരും ആയിരിക്കും എന്നാണ് പ്രമാണം.

ഡോ. ശ്രീദേവൻ രാമകൃഷ്ണൻ,
+91 94460 06470
പ്രീതാ സൂരജ് തുറവൂർ,
9446857460

(ഡോ ആർ.ശ്രീദേവനുമായി ഇപ്പോൾ വീഡിയോ കാൾ വഴി കൺസൾട്ടേഷൻ നടത്താം.
www.astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Search Astrologers ഓപ്ഷനിൽ Dr. R. Sreedevan എന്ന പേരിൽ ക്ലിക്ക് ചെയ്യുക.)

Story Summary: Significance of Plava Nama Samvatsara

error: Content is protected !!