Saturday, 23 Nov 2024
AstroG.in

പൗർണമി നാളിലെ ദേവീ ഉപാസന ദുഃഖമകറ്റി ഐശ്വര്യം നൽകും

ജോതിഷരത്നം വേണു മഹാദേവ്

ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ നില വിളക്ക് തെളിയിച്ച ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദുഃഖനാശത്തിനും നല്ലതാണ്. വെളുവാവ് ദിവസം ഒരിക്കലെടുത്ത് വ്രതം നോൽക്കുന്നത് അത്യുത്തമം. 1196 കർക്കടക മാസത്തിലെ പൗർണമി വരുന്നത് 2021 ജൂലൈ 24 ശനിയാഴ്ചയാണ്. കർക്കടകമാസത്തിലെ പൗർണ്ണമി വ്രതം ഐശ്വര്യവർദ്ധനവിന് സഹായിക്കും.

ചന്ദ്രദശാദോഷം അനുഭവിക്കുന്നവർക്ക് ദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ വളരെ നല്ലതാണ് പൗർണ്ണമി വ്രതം. ഇത് അനുഷ്ഠിക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിൽ വലിയ ഉയർച്ച ലഭിക്കും.

നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം. ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം, ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം. മാതൃരൂപിണി ആണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപവും കഴുകിക്കളയുന്നു. പാപങ്ങൾ തീരുമ്പോൾ ദുഃഖ ദുരിതങ്ങൾ അവസാനിക്കും. അതോടെ ആയുരാരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും കരഗതമാകും.

അമ്മയുടെ അനുഗ്രഹത്തിന്റെ അളവ് വിവരണത്തിന് അതീതമാണ്. മനസും ശരീരവും ശുദ്ധമാക്കി പൗർണമി ദിനത്തിൽ ദേവീപ്രീതികരമായ സ്തോത്രങ്ങളും മന്ത്രങ്ങളും ചൊല്ലി തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിക്കണം. ലളിതസഹസ്രനാമം ചെല്ലുന്നത് വളരെ നല്ലതാണ്. അതിന് സമയവും സാഹചര്യവും അനുവദിക്കുന്നില്ല എങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്.

പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്നവർ രാവിലെ കുളിച്ച് ദേവീക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്. ക്ഷേത്രത്തിൽ നിന്ന് ദേവീസ്തുതികൾ ജപിക്കുകയും ചെയ്യണം. സന്ധ്യക്ക്‌ നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണമി ദിവസം ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യം ലഭിക്കുന്നതിനും ഉത്തമം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കി പഴങ്ങൾ മാത്രം കഴിക്കുക.

ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലം

ചിങ്ങത്തിലെ പൗർണമിവ്രതം കുടുംബഐക്യത്തിനും കന്നിയിലേത് സമ്പത്ത് വർദ്ധനയ്ക്കും തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികം സത്കീർത്തിക്കും ധനുവിലെ വ്രതം ആരോഗ്യവർദ്ധനയ്ക്കും കുംഭ വ്രതം ദുരിതനാശത്തിനും മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടത്തിലെ വ്രതം ധ്യാനവർദ്ധനയും ഇടവത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനം വ്രതം പുത്രഭാഗ്യത്തിനും കർക്കടകമാസത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും സഹായകമാവുന്നു.

ദീർഘമംഗല്യ മന്ത്രം

ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമ:

ദേവി പ്രാർത്ഥനാ മന്ത്രം
1
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
2
ഓം ആയുര്‍ദേഹി
ധനം ദേഹി
വിദ്യാം ദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേ പരമേശ്വരി

ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ

ലളിതാസഹസ്രനാമ ധ്യാനം

ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലിസ്ഫുരത് –
താരാനായകശേഖരാം സ്മിതമുഖീ – മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോത്പലം ബിഭ്രതിം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പദ്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത് – ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം

സകുങ്കുമവിലേപനാമളിക ചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീ മരുണമാല്യഭൂഷാബരാം
ജപാകുസുമഭാസുരാം ജപവിധൗസ്മരേദംബികാം

അരുണാം കരുണാതരങ്ഗിതാക്ഷീം
ധൃതപാശാങ്കുശ പുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
അഹമിത്യേവ വിഭാവയേ ഭവാനീം
ജോതിഷരത്നം വേണു മഹാദേവ്

+91 9847475559

Story Summary: Steps to be followed during Devi Worship on Powrnami Day

error: Content is protected !!