Thursday, 21 Nov 2024
AstroG.in

പൗർണ്ണമിക്കാവിൽ പ്രപഞ്ചയാഗത്തിന്
ഇന്ന് അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിക്കും

മംഗള ഗൗരി
പ്രപഞ്ച നന്മയ്ക്കും ജീവരാശിയുടെ രക്ഷയ്ക്കുമായി നടത്തുന്ന പ്രപഞ്ചയാഗത്തിന് തിരുവനന്തപുരം വെങ്ങാനൂർ ചാവടി നട പൗർണ്ണമിക്കാവ് ശ്രീ ബാലഭദ്ര ത്രിപുര സുന്ദരി ദേവി ക്ഷേത്രം ഒരുങ്ങി. ശിവ യോഗിയും ത്രികാല ജ്ഞാനിയും ഹിമാലയ സാനുക്കളിൽ തപസ് ചെയ്യുന്ന അവധൂതനുമായ 1008 മഹാമണ്ഡലേശ്വർ ശ്രീ ശ്രീ കൈലാസ പുരിയുടെ നേതൃത്വത്തിൽ അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിക്കുന്നതോടെ മാർച്ച് 31 ന് യാഗം തുടങ്ങും. ഏപ്രിൽ 6 വരെ ഏഴ് ദിവസം നീളുന്ന ഈ യാഗത്തിൽ 252 യാഗാചാര്യന്മാർ 12,008 ചുടുകട്ടകൾ കൊണ്ട് ഉണ്ടാക്കിയ 6 ഹോമകുണ്ഡങ്ങളിൽ എല്ലാ
ദേവതകളെയും സങ്കല്പിച്ച് 108 ശ്രേഷ്ഠ പൂജകൾ നടത്തും. 1008 വിശിഷ്ട മൂലികകൾ, പഴങ്ങൾ, ധാന്യങ്ങൾ, 7 തരം സുഗന്ധദ്രവ്യങ്ങൾ, 7 നിറത്തിലെ പട്ടുകൾ, ഘൃതം, തേൻ, സ്വർണ്ണം, വെള്ളി തുടങ്ങിയ അമൂല്യ വസ്തുക്കളാണ് പ്രപഞ്ചയാഗത്തിൽ ഉപയോഗിക്കുന്നത്. ഇത് ക്ഷേത്ര കൗണ്ടറിൽ നിന്ന് വാങ്ങി യാഗത്തിന് സമർപ്പിക്കാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ലോകത്തിൽ ആദ്യമായി 51 അക്ഷരദേവതാ പ്രതിഷ്ഠ നടത്തിയതിലൂടെയും കഴിഞ്ഞ വർഷത്തെ മഹാകാളികാ യാഗത്തിലൂടെയും വിശ്വപ്രസിദ്ധമായ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന ശ്രേഷ്ഠവും ദിവ്യവുമായ ഈ പ്രപഞ്ചയാഗത്തിൽ പങ്കെടുത്താൽ തീർച്ചയായും പുണ്യം ലഭിക്കും. തൽഫലമായി എല്ലാ ദുരിത ദു:ഖങ്ങളും കഷ്ട നഷ്ടങ്ങളും മാറും. അപമൃത്യു , അകാലമൃത്യു , കാളസർപ്പയോഗ ദോഷം ഇവ അകലും. ധാർമ്മികമായ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഗൃഹ നിർമ്മാണ ഭാഗ്യം, മംഗല്യ ഭാഗ്യം, സന്താനഭാഗ്യം, ആയുരാരോഗ്യ സൗഖ്യം, കുടുംബ ഐക്യം, വിദ്യാ വിജയം, ഉദ്യോഗലബ്ധി, ഉദ്യോഗക്കയറ്റം, ശത്രു വിജയം എന്നിവ നേടാനാകും. വ്യക്തികളുടെ രോഗ ദുരിതങ്ങളും സങ്കടങ്ങളും ശമിക്കും. വീടുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ദൗർഭാഗ്യങ്ങൾ മാറുന്നതിനും പ്രപഞ്ചയാഗത്തിൽ പങ്കെടുക്കുന്നതിലൂടെ സാധിക്കും. പ്രപഞ്ചയാഗത്തിന്റെ ഭാഗമായി നടത്തുന്ന 108 ഹോമങ്ങളിലൂടെ സാമ്പത്തി തടസ്സങ്ങൾ അകന്ന് സമൃദ്ധി, കാര്യസിദ്ധി, ആഗ്രഹസിദ്ധി, മൃത്യു ദോഷമുക്തി , ദശാപഹാര ദോഷശമനം , നവഗ്രഹ ദോഷ മോചനം, ശാപ ദോഷമുക്തി , കുടുംബ കലഹ മോചനം, പദവി, കുലദേവതാ പ്രീതി എന്നിവയെല്ലാം കരഗതമാക്കാം.
ഏത് പ്രശ്നത്തിനും പരിഹാരം
സംതൃപ്തി, മന:സുഖം, രോഗമുക്തി എന്നിവ നൽകി ആനുഗ്രഹിക്കുന്ന ദേവിയാണ് ഇവിടെയുള്ളത്. ഭക്തരുടെ ഏത് കൊടിയ ദു:ഖവും അറിയുന്ന മഹാമായയാണ് പൗർണ്ണമിക്കാവിൽ വാഴുന്ന അമ്മ. മനംനൊന്ത് വിളിച്ചാൽ ഏത് പ്രശ്നത്തിനും അമ്മ പരിഹാരം നൽകി അനുഗ്രഹമേകും. അതുതന്നെയാണ് വർദ്ധിച്ചുവരുന്ന ഭക്തജനബാഹുല്യം തെളിയിക്കുന്നത്.

പഴയ കാലത്ത് വിഴിഞ്ഞം ആസ്ഥാനമാക്കി രാജഭരണം നടത്തിയിരുന്ന ആയ് രാജവംശം യുദ്ധദേവത, പരദേവത, വിദ്യദേവത, ഐശ്വര്യ ദേവത എന്നിങ്ങനെ വിവിധ ഭാവങ്ങളിൽ പൗർണ്ണമിക്കാവിലമ്മയെ ആരാധിച്ചു വന്നു. ഈ രാജവംശത്തിന്റെ സൗഭാഗ്യങ്ങൾക്ക് കാരണമായ ദേവി വിഗ്രഹം സ്വന്തമാക്കാൻ ചോളർ ശ്രമിച്ചപ്പോൾ ആയ് രാജാക്കന്മാർ വിഗ്രഹം വിഴിഞ്ഞം ക്ഷേത്രത്തിൽ നിന്നും വനത്തിലേക്ക് മാറ്റി. പിന്നീട് ആയ് രാജാക്കന്മാർ ഈ ദേവിയെ വിധി പ്രകാരം പൂജിക്കാതെ വന്നതോടെ ആ രാജവംശം തന്നെ മുടിഞ്ഞു. പടകാളിയമ്മയെ ആരാധിച്ച സ്ഥലങ്ങൾ അന്യാധീനപ്പെട്ടു. കാലം ഏറെ കടന്നിട്ടും ഈ ദേശത്ത് ദുരിത ദോഷങ്ങൾ ഒഴിയാതെ വന്നപ്പോൾ മഹാജ്യോതിഷിമാരാണ് പടകാളിയമ്മയുടെ മാഹാത്മ്യം വിളംബരം ചെയ്തത്. തുടർന്ന് ക്ഷേത്രം പുനർ നിർമ്മിച്ച് പ്രതിഷ്ഠ നടത്തി. പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടാണ് പടകാളിയമ്മയെ പുന പ്രതിഷ്ഠിച്ചത്. അതോടെ പടകാളിയമ്മ പൗർണ്ണമിക്കാവ് ദേവിയായി. സർപ്പദോഷം, കുടുംബശാപം, വിവാഹതടസ്സം, സന്താന തടസ്സം, വ്യക്തികൾ തമ്മിലുള്ള കലഹങ്ങൾ, ദാരിദ്രദുഃഖം എന്നിവയ്ക്ക് അമ്മയുടെ തിരുമുന്നിൽ പ്രാർത്ഥിച്ചാൽ ഉറപ്പായും ഫലമുണ്ടാകും.

ഏറ്റവും വലിയ പ്രതിഷ്ഠകൾ
ലോകത്തിലെ ഏറ്റവും വലിയ പഞ്ചമുഖ ഗണപതി പ്രതിഷ്ഠയുള്ളത് പൗർണ്ണമിക്കാവിലാണ്. 51 അക്ഷര ദേവതകളുടെ പ്രതിഷ്ഠ, , 5.5 അടി ഉയരമുള്ള ഹാലാസ്യ ശിവഭഗവാന്റെ പൂർണ്ണമായ പ്രതിഷ്ഠ, ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ നാഗരാജ പ്രതിഷ്ഠ, 6.5 അടി ഉയരമുള്ള പൗർണ്ണമിക്കാവ് ദേവിയുടെ പഞ്ചലോഹ വിഗ്രഹം തുടങ്ങി സവിശേഷതകൾ നിരവധി പറയാനുണ്ട് പൗർണ്ണമിക്കാവിന് .

(പൗർണ്ണമിക്കാവ് ക്ഷേത്ര മൊബൈൽ: 974 777 2177 )

മംഗള ഗൗരി
Story Summary: The Seven Day Prapancha Yagam in Thiruvananthapuram Powrnami kavu Temple from
March 31 to April 6


error: Content is protected !!