Friday, 22 Nov 2024
AstroG.in

ഫലമറിഞ്ഞ് വഴിപാട് നടത്തിയാൽ വേഗം അനുഗ്രഹം

ക്ഷേത്രദർശനം  നടത്തുമ്പോൾ  നമ്മൾ ഒരോ വഴിപാടുകള്‍ ചെയ്യാറുണ്ട്. പക്ഷെ പലർക്കും അറിയില്ല  ഈ വഴിപാടുകളുടെ  ഫലങ്ങള്‍. ഇതറിഞ്ഞാല്‍ ഒരോ വിഷമത്തിനും അതിനനുസരിച്ച് പരിഹാരം ചെയ്താൽ വേഗം ഫലസിദ്ധിയുണ്ടാകും.

ഗണപതി ഹോമം: വിഘ്ന നിവാരണം

പുഷ്പാഞ്ജലി:  ആയുരാരോഗ്യ സൗഖ്യം

രക്തപുഷ്പാഞ്ജലി:  ശത്രു ദോഷ മുക്തി 

സ്വയംവര പുഷ്പാഞ്ജലി: വിവാഹ തടസ്സം നീങ്ങാൻ

സഹസ്രനാമ പുഷ്പാഞ്ജലി: ഐശ്വര്യം

ഭാഗ്യസൂക്ത പുഷ്പാഞ്ജലി: ഭാഗ്യലബ്ധി, സമ്പല്‍ സമൃദ്ധി

ഐകമത്യസൂക്ത പുഷ്പാഞ്ജലി:  ഗൃഹത്തില്‍ ശാന്തി, കലഹ മോചനം

പുരുഷസൂക്ത പുഷ്പാഞ്ജലി: ഇഷ്ടസന്താനലബ്ധി

ആയുര്‍സൂക്ത പുഷ്പാഞ്ജലി: ദീര്‍ഘായുസ്സ്

ശ്രീസൂക്ത പുഷ്പാഞ്ജലി: സമ്പല്‍ സമൃദ്ധി.ഐശ്വര്യം  

ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി: സര്‍വ്വാഭീഷ്ട സിദ്ധി. ദാരിദ്യ മോചനം

സാരസ്വത പുഷ്പാഞ്ജലി: വിദ്യാലാഭം 

വില്വപത്ര പുഷ്പാഞ്ജലി: കൂവളത്തില കൊണ്ട് നടത്തുന്ന പുഷ്പാഞ്ജലി ശിവ സായൂജ്യമേകും

പാലഭിഷേകം: മന:ശാന്തി   

ചന്ദനാഭിഷേകം: ധന വര്‍ദ്ധന

പഞ്ചാമൃത അഭിഷേകം: ദീര്‍ഘായുസ്സ്   

ഇളനീര്‍ അഭിഷേകം: ഉയർന്ന പദവിസല്‍ സന്താനഭാഗ്യം

ഭസ്മാഭിഷേകം: ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും

പഞ്ചഗവ്യ അഭിഷേകം: പാപ മോചനം

തീര്‍ത്ഥാഭിഷേകം: മനശുദ്ധി 

തേനഭിഷേകം: സ്വരമാധുരി 

മഞ്ഞള്‍പ്പൊടി അഭിഷേകം:  വശീകരണം

ശര്‍ക്കര അഭിഷേകം: ശത്രു വിജയം നേടും 

പച്ചകര്‍പ്പൂരാഭിഷേകം: ഭയമോചനം

തൈരഭിഷേകം: മാതൃഗുണം  

വലംപിരി ശംഖ് അഭിഷേകം: ഐശ്വര്യം 

കലശാഭിഷേകം: ഉദ്ദിഷ്ട കാര്യസിദ്ധി

നവാഭിഷേകം:  സമ്പല്‍സമൃദ്ധി

നെയ്യഭിഷേകം: സന്താന ഭാഗ്യം,ഗൃഹ ഐശ്വര്യം      

പനിനീര്‍ അഭിഷേകം: സരസ്വതി കടാക്ഷം, പ്രശസ്തി     

എണ്ണ അഭിഷേകം:ശാരീര സൗഖ്യം

ഗണപതിക്ക് മുഴുക്കാപ്പ്: വിഘ്നനിവാരണം

വിളക്ക് വഴിപാട് : ദുഃഖ നിവാരണം

പിന്‍വിളക്ക്:  മംഗല്യസിദ്ധി, ദാമ്പത്യ ഐക്യം 

നെയ് വിളക്ക്: നേത്രരോഗ ശാന്തി      

ചുറ്റു വിളക്ക്: , പാപമോചനം, കീർത്തി, മനശ്ശാന്തി  

നാരങ്ങ വിളക്ക്: വിവാഹഭാഗ്യംരാഹുദോഷ നിവാരണം,

നിറമാല: അഭീഷ്ട സിദ്ധി      

പഞ്ചസാര തുലാഭാരം: പ്രമേഹ രോഗ ശമനം     

കദളിപ്പഴം തുലാഭാരം: രോഗ മുക്തി      

ശര്‍ക്കര തുലാഭാരം: ഉദര രോഗ ശമനം

ഉപ്പ് തുലാഭാരം: ഐശ്വര്യം     

കയറ് തുലാഭാരം:  ശ്വാസകോശരോഗമുക്തി      

വെള്ളം തുലാഭാരം: നീര്‍രോഗ ശമനം

പൂവന്‍പഴം തുലാഭാരം: വാത രോഗ ശമനം      

കുരുമുളക് തുലാഭാരം: ഉഷ്ണ രോഗശമനം   

ചേന തുലാഭാരം: ചര്‍മ്മ രോഗ ശമനം

കറുക ഹോമം: രോഗ ശമനംബാലാരിഷ്ട മുക്തി.   

മൃത്യുഞ്ജയ ഹോമം : രോഗമുക്തി പാപമോചനം 

തിലഹോമം : പിതൃപ്രീതി    

കാളികഹോമം:ശത്രുദോഷ ശമനം   

സുദര്‍ശന ഹോമം :രോഗ ശാന്തി   

അഘോര ഹോമം : ആഭിചാരബാധ, ശത്രുദോഷം എന്നിവയുടെ നിവാരണം  

ആയില്യ പൂജ : ത്വക് രോഗ ശമനം, സര്‍പ്പ പ്രീതി, സര്‍പ്പ ദോഷം നീങ്ങല്‍   

ഉമാമഹേശ്വര പൂജ : മംഗല്യ തടസ്സം ഒഴിവാക്കാന്‍  

ലക്ഷ്മി നാരായണ പൂജ: ദുരിതനിവാരണം, ശത്രു നിവാരണം 

നൂറും പാലും: രാഹു ദോഷം, സന്താനലാഭം, രോഗ ശാന്തി,  

ഭഗവതി സേവ: ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം 

ബ്രഹ്മരക്ഷസ്സ് പൂജ : സ്ഥലദോഷം, നാല്ക്കാലി രക്ഷ   

നിത്യ പൂജ : സര്‍വ്വവിധ ഐശ്വര്യം  

ഉദയാസ്തമന പൂജ :ദീര്‍ഘായുസ്സ്, ശത്രുദോഷ നിവാരണം, സര്‍വ്വഐശ്വര്യം 

ഉഷ പൂജ :രോഗ ശാന്തി, ഗൃഹ-ദ്രവ്യ ലാഭം, മനസമാധാനം 

അത്തഴാപൂജ : ആയൂരാരോഗ്യസൗഖ്യം

നീരാജനം:  ശനിദോഷ നിവാരണം, രോഗമുക്തി, മന: ശാന്തി 

ഗണപതിക്ക് അപ്പം: വിഘ്നനിവാരണം , വിദ്യാഗുണം, ആരോഗ്യ ദൃഢത  

കദളിപ്പഴം നിവേദ്യം: വിദ്യാലാഭം    

വെണ്ണ നിവേദ്യം: ദാരിദ്ര്യം മോചനം

വെള്ള നിവേദ്യം: ദാരിദ്ര്യം മോചനം

അവില്‍ നിവേദ്യം: ദാരിദ്ര്യ മോചനം

പഞ്ചാമൃതം:ആഗ്രഹസാഫല്യം

ചന്ദനം ചാര്‍ത്ത്: ഉഷ്ണ, ചര്‍മ്മ രോഗ ശമനം

ദേവിക്ക് മുഴുക്കാപ്പ്: ദീര്‍ഘായുസ്സ്

ശിവന് മുഴുക്കാപ്പ്: രോഗ ശാന്തി, ദീര്‍ഘായുസ്സ് 

കാവടിയാട്ടം: ഐശ്വര്യലബ്ധി 

മുട്ടറൂക്കല്‍: തടസ മോചനം    

താലി സമർപ്പണം: മംഗല്യ ഭാഗ്യം   

വെടി വഴിപാട് :   കാര്യസാധ്യം   

പായസം വഴിപാട്:  ധനധാന്യ ഐശ്വര്യ വര്‍ദ്ധന

error: Content is protected !!