Sunday, 6 Oct 2024
AstroG.in

ബിസിനസ്‌ മെച്ചപ്പെടാൻ
ഒരു മന്ത്രവും യന്ത്രവും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ശങ്കരാചാര്യവിരചിതമായ സൗന്ദര്യലഹരിയിലെ മുപ്പത്തിരണ്ടാമത്തെ ശ്ലോകം പതിവായി ജപിച്ചാൽ ബിസിനസ് വിജയം വരിക്കാൻ കഴിയുമെന്ന് ഫലശ്രുതിയിൽ പറയുന്നു. ഈ ശ്ലോകത്തിനൊപ്പമുള്ള യന്ത്രം സ്വർണ്ണത്തകിടിൽ ചെയ്ത് ത്രിപുരസുന്ദരി പൂജ ചെയ്ത് ബിസിനസ് സ്ഥാപനത്തിൽ സ്ഥാപിക്കണം. അതീവരഹസ്യമായ ത്രിപുരസുന്ദരി മന്ത്രമായ പഞ്ചദശാക്ഷരിയാണ് ഈ ശ്ലോകത്തിലുള്ളത്. ദേവിയുടെ മന്ത്രാവയവത്തെ സൂചിപ്പിക്കുന്നതാണ് 15 അക്ഷരങ്ങൾ. ഈ ശ്ലോകം 1000 തവണ വീതം 45 ദിവസം ചൊല്ലിവേണം തകിട് പൂജിക്കുവാൻ. ലളിതാ ത്രിശതി, കുങ്കുമാർച്ചന, ഉഴുന്നുവട, പഴങ്ങൾ മധുരപ്പൊക്കൽ, ദധ്വന്നം എന്നിവ നിവേദിക്കാം. തീർച്ചയായും ബിസിനസ് അഭിവൃദ്ധി പ്രാപിക്കും. സർവ വിദ്യകളും അഭ്യസിക്കും. തൊഴിലിൽ ഉയർച്ചയും അഭിവൃദ്ധിയുമുണ്ടാകും.

ശിവ: ശക്തി: കാമ: ക്ഷിതിരഥ രവി: ശീതകിരണ:
സ്മരോ ഹംസ: ശക്രസ്തദനു ച പരാ മാരഹരയ:
അമീ ഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വർണ്ണാസ്‌തേ തവ ജനനി! നാമാവയവതാം!!

അർത്ഥം :
ശിവ – ശക്തി – കാമ – ക്ഷിതികളെ അതായത് ഈ വാക്കുകളെ പ്രതിനിധീകരിക്കുന്ന മന്ത്രാക്ഷരങ്ങൾ യഥാക്രമം ‘ക’ കാരം, ‘ഏ’ കാരം, ‘ഈ’ കാരം, ‘ള’ കാരം എന്നിവ; രവി – ശ്ശീതകിരണ – സ്മര – ഹംസ ചക്രങ്ങളെ അതായത് ഈ വാക്കുകളെ പ്രതിനിധീകരിക്കുന്നവ യഥാക്രമം ‘ഹ’ കാരം, ‘സ’ കാരം, ‘ക’ കാരം, ‘ഹ’ കാരം,
‘ല’ കാരം; അതിന് ശേഷം പരാ – മാര – ഹര എന്നീ വാക്കുകളെ പ്രതിനിധീകരിക്കുന്ന ‘സ’ കാരം, ‘ക’ കാരം, ‘ള’ കാരം എന്നിവ (പന്ത്രണ്ടക്ഷരങ്ങൾ ) ആദ്യം നാല് , പിന്നെ അഞ്ച്, അതിൽ പിന്നെ മൂന്ന് എന്നീ ക്രമത്തിൽ അവസാനിക്കുന്ന വിരാമ സ്ഥാനങ്ങളിൽ മൂന്ന് ഹ്രീം കാരങ്ങളോട് ( ഒരോ വിരാമത്തിൽ ഒരോന്ന് വീതം) ചേർത്ത് ചൊല്ലപ്പെടുന്ന വർണ്ണങ്ങളാണ് , അല്ലയോ ലോക മാതാവേ, അങ്ങയുടെ നാമമന്ത്രമോ,
അവയവമോ ആയിത്തീരുന്നത്.

(ക ഏ ഈ ള ഹ്രീം ; ഹ സ ക ഹ ല ഹ്രീം ; സ ക ള ഹ്രീം = ഈ മന്ത്രം ശ്രീ വിദ്യാ മന്ത്ര തന്ത്രം, ത്രിപുര സുന്ദരീ മന്ത്രം, പഞ്ച ദശാക്ഷരീ മന്ത്രം എന്നീ പേരുകളിൽ അറിയപ്പെടുന്നു.)

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Summary: Predictions: Sowndarya Lahari Shloka No 32 Recitation for Success in Business


error: Content is protected !!