Saturday, 21 Sep 2024
AstroG.in

ബുദ്ധിവികാസത്തിന് ഏത് ദേവതയെ ഭജിക്കണം?

വിദ്യാവിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ശ്രീകൃഷ്ണൻ, ദക്ഷിണാമൂർത്തി, സരസ്വതി ദേവി, ഗണപതി ഭഗവാൻ എന്നീ ദേവതകളെ ഭജിക്കുന്നത് ഉത്തമമാണ്. ബുധനാഴ്ച വ്രതം, ശ്രീകൃഷ്ണഭജനം, ദക്ഷിണാമൂർത്തി പൂജ  എന്നിവയാണ് പെട്ടെന്ന് ഫലം ലഭിക്കുന്നതിന് ഏറ്റവും ഉത്തമം. വിദ്യാഗോപാല മന്ത്രം കൊണ്ട് പുഷ്പാഞ്ജലി ശ്രീകൃഷ്ണ സ്വാമിക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. ക്ഷേത്രങ്ങളിൽ ചെയ്യാൻ എളുപ്പവുമാണ്. സന്താനങ്ങളുടെ വിദ്യാപരമായ തടസങ്ങൾ അകറ്റാൻ ഇതിനൊപ്പം ഗണപതി ഭഗവാനെയും പ്രാർത്ഥിച്ച് വഴിപാട് നടത്തണം. ബ്രഹ്മീഘൃതം, സാരസ്വത ഘൃതം എന്നിവ പൂജിച്ച് വ്രതനിഷ്ഠയോടെ കുട്ടികളെ സേവിപ്പിക്കുന്നത് അവരുടെ ഓർമ്മശക്തി കൂടാനും ബുദ്ധി തെളിയാനും ഗുണകരമാണ്. ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ എന്ന് പരമാവധി പ്രാവശ്യം അവരെക്കൊണ്ട്  ജപിപ്പിക്കുക. ഇതിന് വ്രതനിഷ്ഠയൊന്നും നിർബന്ധമില്ല. രണ്ട് നേരവും ജപം ആകാം. ശിവന്റെ വിദ്യാഭാവമായ ദക്ഷിണാമൂർത്തിയുടെ ഈ മന്ത്രം വിദ്യാവിജയത്തിന്  അത്ഭുതകരമായ സഹായം നല്കും. ദക്ഷിണാമൂർത്തി, സരസ്വതി, ശ്രീകൃഷ്ണൻ, ഗണപതി  എന്നിവരെ പ്രാർത്ഥിച്ചാൽ വിദ്യയിൽ അത്ഭുതകരമായ നേട്ടമുണ്ടാകും. ഓം സംസരസ്വത്യൈ നമഃ എന്നതാണ് സരസ്വതി മന്ത്രം. ഓം ക്‌ളീം കൃഷ്ണായ നമഃ എന്നത് ശ്രീകൃഷ്ണന്റെ മൂലമന്ത്രമാണ്. ഓം ഗം ഗണപതയെ നമഃ എന്നതാണ് ഗണപതിയുടെ മൂലമന്ത്രം ഇതിൽ ഇഷ്ടമുള്ള മന്ത്രം നിത്യേന  36, 108 തുടങ്ങി കഴിവിനൊത്ത് ചൊല്ലാം. 

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി (സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

error: Content is protected !!