Friday, 20 Sep 2024
AstroG.in

ഭദ്രകാളിക്ക് വഴിപാടുകൾ നടത്തി കാര്യം സാധിക്കാവുന്ന മകരച്ചൊവ്വ

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഉത്തമമായ ദിവസമാണ് മകരത്തിലെ ആദ്യ ചൊവ്വാഴ്ചയായ മകരച്ചൊവ്വ. നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വയുടെ ഉച്ചരാശിയാണ് മകരം. അതിനാൽ ഇതിൻ്റെ സ്വാധീന ശേഷി ഏറ്റവും കൂടുന്ന ദിവസമാണിത്. മുരുകനും ഭദ്രകാളിയുമാണ് ചൊവ്വയുടെ അധിദേവതകൾ. മകരം യുഗ്മരാശി ആയതിനാൽ ഭദ്രകാളിക്കാണ് പ്രധാനം.

കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രശസ്തവും പ്രശസ്തവുമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, ചോറ്റാനിക്കര , ആറ്റുകാൽ , ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, പനയന്നാർകാവ് , കാട്ടിൽ മേക്കേതിൽ എന്നിവ ഏറെ പ്രസിദ്ധമായ ചില ഭദ്രകാളീ സന്നിധികളാണ്. ഈ ക്ഷേത്രങ്ങളിലെല്ലാം മകരച്ചൊവ്വ നാളിൽ വിശേഷപൂജകളുണ്ട്. ഗുരുതി തർപ്പണത്തിനും ഈ ദിവസം വിശേഷമാണ്. ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രയാണ്.

ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും. ഭദ്രകാളിയെ വഴിപാടുകൾ നടത്തി പ്രീതിപ്പെടുത്താൻ ഉത്സവവും ദിവസം ഏറ്റവും ഉത്തമമാണ്. ജനുവരി 16 നാണ് ഇത്തവണ മകരച്ചൊവ്വ. ഈ ദിവസം ക്ഷേത്രത്തിൽ ചെയ്യാവുന്ന ചില പ്രധാന വഴിപാടുകൾ . ചൊവ്വ, വെള്ളി അഷ്ടമി ദിവസങ്ങളും ഭദ്രകാളിക്ക് വഴിപാട് നടത്താൻ വിശേഷമാണ്.

വഴിപാടുകളും ഫലങ്ങളും:

കടും പായസം ………………. കാര്യവിജയം
പുഷ്പാഭിഷേകം …………… ഐശ്വര്യം
സഹസ്രനാമാർച്ചന ………..കാര്യവിജയം, കർമ്മലാഭം
ഭാഗ്യസൂക്താർച്ചന ……….. ഭാഗ്യവർദ്ധന
അഷ്‌ടോത്തരാർച്ചന …….. തടസനിവാരണം
ചുവന്നപട്ട് …………………….. തടസ നിവാരണം
കരിക്ക് അഭിഷേകം ………. രോഗശാന്തി
മഞ്ഞൾ അഭിഷേകം- ……..കുടുംബഭദ്രത
ചാന്താട്ടം ………………………. ശത്രുദോഷശാന്തി
കുങ്കുമാഭിഷേകം ………… ദാമ്പത്യഭദ്രത, പ്രേമസാഫല്യം
കുങ്കുമാർച്ചന- ……………. കാര്യസിദ്ധി
പനിനീരാഭിഷേകം ………. കർമ്മവിജയം
കളഭം ചാർത്ത് …………….. ധനാഭിവൃദ്ധി,
കാളീസൂക്തം …………………ശത്രുദോഷം മാറാൻ
പട്ടുംതാലിയും ………………. വിവാഹം, ദാമ്പത്യഭദ്രത
ചെമ്പരത്തിമാല …………… ദൃഷ്ടിദോഷമോചനം
എണ്ണ അഭിഷേകം ………… രോഗശാന്തി
രക്തപുഷ്പാഞ്ജലി ……… ദുരിത മോചനം
ഗുരുതിപുഷ്പാഞ്ജലി ……. ശത്രുദോഷനിവാരണം
പൂമൂടൽ ……………… ……… ദുരിതശാന്തി

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Significance of Makara Chowa.

error: Content is protected !!