Saturday, 23 Nov 2024
AstroG.in

ഭദ്രകാളീപ്രീതിക്ക് ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന വഴിപാടുകൾ

ഭദ്രകാളീ ഉപാസനയിലൂടെ സാധിക്കാൻ കഴിയാത്തതായി  ഒന്നുമില്ല.  വളരെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളീ ഉപാസനയ്ക്കുള്ളത്. അതിനാൽ കഴിയുന്നതും ഗുരുപദേശം സ്വീകരിച്ച്  വേണം ഭദ്രകാളീ മന്ത്രങ്ങൾജപിക്കാൻ. ചിട്ടയോടെയും നിഷ്ഠയോടെയും ജപിച്ചാൽ വളരെ വേഗം ഫലം ലഭിക്കും.സാത്വികഭാവത്തിലൂടെ ആറു മാസം കൊണ്ടും രജോഗുണഭാവത്തിലൂടെ മൂന്നു മാസം കൊണ്ടും തമോഗുണഭാവത്തിലൂടെ ഒരു മാസം കൊണ്ടും ഭദ്രകാളിയെ പ്രീതിപ്പെടുത്താം. ഭദ്രകാളീപ്രീതിക്ക് വേണ്ടി സാധാരണക്കാർക്ക് എളുപ്പം ചെയ്യാവുന്ന കാര്യം  ക്ഷേത്രങ്ങളിൽ വഴിപാട് നടത്തി പ്രാർത്ഥിക്കുകയാണ്. ഭദ്രകാളീ പ്രീതിക്ക് ചെയ്യാവുന്ന ചില പ്രധാന വഴിപാടുകൾ:  

രക്തപുഷ്പാഞ്ജലി

18 വെള്ളിയാഴ്ച ചെയ്യണം. ഫലം ശത്രുദോഷശാന്തി.

സഹസ്രനാമ പുഷ്പാഞ്ജലി

ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരം. 12 വെള്ളിയാഴ്ചയോ 12 ചൊവ്വാഴ്ചയോ വഴിപാടുകാരന്റെ നക്ഷത്രം തോറുമോ ചെയ്യാം. തടസം മാറി കാര്യസിദ്ധിയുണ്ടാകും.

കടുംപായസം

വിഘ്‌നനിവാരണം, ധനാഭിവൃദ്ധി, രോഗശാന്തി എന്നിവയ്ക്ക് ഗുണകരം. മൂന്നു വെള്ളിയാഴ്ച ചെയ്യുക.

ഗുരുതി പുഷ്പാഞ്ജലി

പാപശാന്തിക്ക് 12 വെള്ളിയാഴ്ചകളിൽ ചെയ്യുക.

ഗുരുതിപൂജ

ശത്രുസ്തംഭനം (ശത്രുക്കളുടെ നമുക്കെതിരായുള്ള പ്രവർത്തനം സ്തംഭിപ്പിക്കുക) മനഃശാന്തി, ഉദ്യോഗവിജയം എന്നിവയ്ക്കും ഗുണകരം. 7 വെള്ളിയാഴ്ച ചെയ്യുക.

എണ്ണ അഭിഷേകം

ത്വക്‌രോഗശാന്തി, ആരോഗ്യസിദ്ധി, കലഹം മാറുക. ഭാഗ്യം തെളിയുക, 7 ചൊവ്വാഴ്ച ചെയ്യുക.

പട്ടും മാലയും ചാർത്തുക

ചുവന്ന പട്ടും ചുവന്ന പൂവും കൊണ്ടുള്ള മാലയും സമർപ്പിക്കുക. ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരം. മുജ്ജന്മപാപശാന്തിക്ക് വിശേഷം.

പട്ടുംതാലിയും സമർപ്പിക്കുക

ചുവന്ന പട്ടും സ്വർണ്ണത്താലിയും സമർപ്പിക്കുക. വിവാഹതടസം മാറുന്നതിനും പ്രേമസാഫല്യത്തിനും ദാമ്പത്യകലഹം മാറുന്നതിനും ഗുണകരം.

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി+9194-470-20655

error: Content is protected !!