Friday, 22 Nov 2024
AstroG.in

ഭയവും തിരിച്ചടിയും അതിജീവിക്കാൻ കാളീ മന്ത്രങ്ങൾ ; വീഡിയോ കാണാം

അകാരണമായ ഭയം, എന്ത് ചെയ്യുന്നതിനും ഒരു ധൈര്യക്കുറവ്, എപ്പോഴും എന്ത് കാര്യത്തിലും സംശയം, ആശങ്ക ഇങ്ങനെ പല തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കാരണം വിഷമിക്കുന്നവരും ജീവിതത്തിൽ നിരന്തരം തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്. ഏതെങ്കിലും രീതിയിൽ,  അറിഞ്ഞോ അറിയാതെയോ നമ്മൾക്കെതിരെ വന്നു ചേർന്നിരിക്കുന്ന ദോഷങ്ങളാണ് ഈ ഭയപ്പാടുകൾക്കെല്ലാം കാരണം. ശത്രുദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ തുടങ്ങിയവയാകും പലപ്പോഴും ഇത്തരം ക്ലേശങ്ങൾക്ക് മുഖ്യകാരണം. ഇത്തരത്തിൽ  മനസിൽ വന്നുകൂടുന്ന ഭയങ്ങളിൽ നിന്നും ആശങ്കകളിൽ നിന്നും മുക്തി നേടാനുളള മാർഗ്ഗങ്ങൾ എന്തെല്ലാമാണ്? എന്തെല്ലാം പ്രതിക്രിയകൾ ഇതിന് പരിഹാരമാകും? ധാരാളം ആളുകളെ വല്ലാതെ അലട്ടുന്ന ഈ പ്രശ്നങ്ങൾക്ക് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി മറുപടി നൽകുന്നു. മിക്കവരുടെയും മനസിനെ ശരിക്കും അലട്ടിക്കൊണ്ടിരിക്കുന്ന  സംശയങ്ങൾക്കെല്ലാംആചാര്യൻ ഉപദേശിക്കുന്ന ഭദ്രകാളീ മന്ത്രജപങ്ങൾ അതിവേഗം അറുതി വരുത്തുക തന്നെ ചെയ്യും.  ഇത് മന്ത്രോപദേശമായി തന്നെ സ്വീകരിച്ച് വിശ്വാസികൾക്ക് അനുഷ്ഠിക്കാമെന്നും ആചാര്യൻ പറയുന്നു. ഭക്തർക്ക്  പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ്  ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. 

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

–  ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!