Sunday, 22 Sep 2024
AstroG.in

മത്സരപരീക്ഷയിലും വ്യവഹാരത്തിലും ജയിക്കാൻ കാത്യായനി സ്തുതി

വി സജീവ് ശാസ്‌താരം

മഹിഷാസുരനെ നിഗ്രഹിക്കുന്നതിനായി എല്ലാ ദേവതകളുടെയും ശക്തികള്‍ ഒന്നിച്ചു ചേർന്ന് മഹിഷാസുര മര്‍ദ്ദിനിയായ ദേവി ആവിര്‍ഭവിച്ചു. ആ ദേവി കാത്യായന മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തിയപ്പോള്‍ മുനിയുടെ ശക്തിയും കൂടി ദേവിയില്‍ വിലയിച്ചു. അങ്ങനെ ദേവിക്ക് കാത്യായനി എന്ന പേരുണ്ടായി. ചന്ദ്രഹാസം ധരിച്ച് സിംഹത്തിന്റെ പുറത്ത് ഇരിക്കുന്ന വിധത്തിലാണ് ദേവിയെ ധ്യാനിക്കുന്നത്. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും വ്യവഹാരങ്ങളിൽ വിജയം കാംക്ഷിക്കുന്നവർക്കും ജപിക്കുവാൻ ഉത്തമമാണ് കാത്യായനീ സ്തുതി:

നമസ്തേ ത്രിജഗദ് വന്ദ്യേ സംഗ്രാമേ ജയദായിനി
പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ

സർവശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി
ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ

ത്വമേകാ പരമാശക്തിഃ സർവഭൂതേഷ്വവസ്ഥിതാ
ദുഷ്ടാൻസംഹര സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ

രണപ്രിയേ രക്തഭക്ഷേ മാംസഭക്ഷണകാരിണി
പ്രപന്നാർതിഹരേ യുദ്ധേ ജയം ദേഹി നമോഽസ്തു തേ

ഖട്വാംഗാസികരേ മുണ്ഡമാലാദ്യോതിതവിഗ്രഹേ
യേ ത്വാം സ്മരന്തി ദുർഗേഷു തേഷാം ദുഃഖഹരാ ഭവ

ത്വത്പാദപങ്കജാദ്ദൈന്യം നമസ്തേ ശരണപ്രിയേ
വിനാശായ രണേ ശത്രൂൻ ജയം ദേഹി നമോഽസ്തു തേ

അചിന്ത്യവിക്രമേഽചിന്ത്യരൂപസൗന്ദര്യശാലിനി
അചിന്ത്യചരിതേഽചിന്ത്യേ ജയം ദേഹി നമോഽസ്തു തേ

യേ ത്വാം സ്മരന്തി ദുർഗേഷു ദേവീം ദുർഗവിനാശിനീം
നാവസീദന്തി ദുർഗേഷു ജയം ദേഹി നമോഽസ്തു തേ

മഹിഷാസൃക്പ്രിയേ സംഖ്യേ മഹിഷാസുരമർദ്ദിനി
ശരണ്യേ ഗിരികന്യേ മേ ജയം ദേഹി നമോഽസ്തുതേ

പ്രസന്നവദനേ ചണ്ഡി ചണ്ഡാസുരവിമർദിനി
സംഗ്രാമേ വിജയം ദേഹി ശത്രൂൻ ജഹി നമോഽസ്തുതേ

രക്താക്ഷി രക്തദശനേ രക്തചർചിതഗാത്രകേ
രക്തബീജനിഹന്ത്രീ ത്വം ജയം ദേഹി നമോഽസ്തുതേ

നിശുംഭശുംഭസംഹന്ത്രി വിശ്വകർത്രി സുരേശ്വരി
ജഹി ശത്രൂൻ രണേ നിത്യം ജയം ദേഹി നമോഽസ്തുതേ

ഭവാന്യേതത്സർവമേവ ത്വം പാലയസി സർവദാ
രക്ഷ വിശ്വമിദം മാതർഹത്വൈതാൻ ദുഷ്ടരാക്ഷസാൻ

ത്വം ഹി സർവഗതാ ശക്തിർദുഷ്ടമർദനകാരിണി
പ്രസീദ ജഗതാം മാതർജയം ദേഹി നമോഽസ്തുതേ

ദുർവൃത്തവൃന്ദദമിനി സദ്വൃത്തപരിപാലിനി
നിപാതയ രണേ ശത്രൂഞ്ജയം ദേഹി നമോഽസ്തു തേ

കാത്യായനി ജഗന്മാതഃ പ്രപന്നാർതിഹരേ ശിവേ
സംഗ്രാമേ വിജയം ദേഹി ഭയേഭ്യഃ പാഹി സർവദാ

വി സജീവ് ശാസ്‌താരം, +91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Goddess Kathyayani Sthuthi for Success in Competitive Examinations and Litigation


error: Content is protected !!