Saturday, 23 Nov 2024
AstroG.in

മധുരം നൽകിയാൽ വീട്ടിൽ സൗഭാഗ്യം കൂടും

വെള്ളിയാഴ്ചകളിലും പൂരം നക്ഷത്രത്തിലും  മഹാലക്ഷ്മിക്ക് കുങ്കുമാർച്ചന നടത്തി ശർക്കര നേദിച്ച് പ്രാർത്ഥിച്ചാൽ വീട്ടിൽ സൗഭാഗ്യമേറും. മധുരവസ്തുക്കൾ മഹാലക്ഷ്മിക്ക് വളരെ പ്രിയങ്കരമാണ്. വിശേഷ ആഘോഷാവസരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മധുരം നൽകിയാൽ തീർച്ചയായും ലക്ഷ്മീകടാക്ഷമുണ്ടാകും. 

വെള്ളിയാഴ്ച വൈകുന്നേരം താമര രൂപത്തിൽ ലക്ഷ്മീദേവിയുടെ കോലമിട്ട് അതിൽ പഞ്ചമുഖ കുത്തുവിളക്ക് തെളിച്ച് ലക്ഷ്മിയെ ആവാഹിച്ച് താമരപ്പൂക്കളാൽ അർച്ചന നടത്തിയാൽ ഉടൻ ദേവിയുടെ അനുഗ്രഹമുണ്ടാകും. പാൽ, തേൻ, താമര, നെൽക്കതിർ, നാണയം എന്നിവ അഞ്ചും ലക്ഷ്മിയുടെ പ്രതീകങ്ങളാണ്. ഇവ ദാനം നൽകിയാൽ ലക്ഷ്മിയുടെ അനുഗ്രഹമുണ്ടാകും. കുഞ്ഞുങ്ങൾക്കും പാൽ ദാനം നൽകണം. ക്ഷേത്രത്തിൽ താമരപ്പൂ സമർപ്പിക്കണം. സ്ത്രീകൾക്ക് തേനും ഭിക്ഷക്കാർക്ക് നാണയങ്ങളും പക്ഷികൾക്ക് നെൽക്കതിരുമാണ്  നൽകേണ്ടത്. ഇങ്ങനെ ചെയ്താൽ ഭാഗ്യ വർദ്ധനവുണ്ടാകും.

നടുവിൽ മഹാലക്ഷ്മിയെയും ചുറ്റിലും എട്ട് ലക്ഷ്മീകളെയും സൂചിപ്പിക്കുന്ന തരത്തിൽ ഒൻപത് ദീപങ്ങൾ കൊളുത്തി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ സർവ്വഐശ്വര്യവും കൈവരും. ലക്ഷ്മിയുടെ രൂപമായ താമരപ്പൂക്കൾ വിരിഞ്ഞ കളത്തിന് വലം വയ്ക്കുന്നതും ആ കുളത്തിലെ മീനുകൾക്ക് പൊരിയും അവിലും നൽകുന്നതും ലക്ഷ്മീകടാക്ഷമുണ്ടാകും.

– രാജൻ മേനോൻ

+91-9846022317

error: Content is protected !!