മന:ശാന്തിക്കും ഇഷ്ടകാര്യവിജയത്തിനും
നവരാത്രി ദിനങ്ങളിൽ ഇത് ജപിക്കൂ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
നവരാത്രിയുടെ 9 ദിവസങ്ങളിലും ഗായത്രി മന്ത്രം ജപിക്കണം. ഒൻപതു ദിവസവും രണ്ട് നേരവും – രാവിലെയും വൈകിട്ടും144 തവണ വീതമാണ് ജപിക്കേണ്ടത്. കുളിച്ച് ഈറനോടെ ജപിക്കുന്നത് ഗുണകരം. രാവിലെ ഉദയത്തിന് മുമ്പും വൈകിട്ട് അസ്തമയം കഴിഞ്ഞും ജപിക്കണം. മന:ശാന്തിക്കും പാപദുരിതശാന്തിക്കും ഇഷ്ടകാര്യവിജയത്തിനും ഗുണകരം.
ഗായത്രി
ഓം ഭൂർഭുവസുവ:
തത്സവിതുർവരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്
സരസ്വതി ഗായത്രി
ഓം വാഗീശ്വര്യൈ വിദ്മഹേ
വാഗ്വാദിന്യൈ ധീമഹേ
തന്നോ സരസ്വതി പ്രചോദയാത്
എന്ന മന്ത്രം സരസ്വതിഗായത്രിയാണ്. ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും പരീക്ഷാദികളിൽ വിജയത്തിനും എല്ലാം ഈ മന്ത്രം ഫലപ്രദമാണ്. 108 വീതം രണ്ടുനേരവും ജപിക്കാം. നവരാത്രിയുടെ 9 ദിനങ്ങളിലും ഏറെ വിശിഷ്ടം. നിത്യജപത്തിനും ഉത്തമം. സൂര്യോദയത്തിനു മുമ്പേ 1008 പ്രാവശ്യം 41 ദിവസം ജപിച്ചാൽ സരസ്വതീകടാക്ഷം മൂലം ഏതൊരു വിദ്യയിലും ശോഭിക്കാനാകും.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)
Story Summary: Benefits of Gayathri Mantra and Saraswati Gayathri Mantra Japa During Navaratri Days