മന:ശാന്തിക്ക് വ്രതം വേണ്ടാത്ത
32 ശ്രീകൃഷ്ണ മന്ത്രങ്ങൾ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
മനമുരുകി വിളിച്ചാൽ വിളിപ്പുറത്ത്’ഓടിയെത്തുന്ന ഒരു മൂർത്തിയാണ് ശ്രീകൃഷ്ണഭഗവാൻ. കഠിനവ്രതങ്ങളും മറ്റ് ചിട്ടകളും ഒന്നുമില്ലാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണ ഭഗവാനെ ഭജിക്കാം. ഏത് തരത്തിലുള്ള സങ്കടങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ശ്രീകൃഷ്ണ ഉപാസന ഫലപ്രദമാണ്. പ്രത്യേകിച്ച് നിത്യജീവിത ദുഃഖങ്ങൾ, മാനസിക വിഷമങ്ങൾ, ദാമ്പത്യദുരിതം, പ്രണയ ദുഃഖങ്ങൾ, വിവാഹ തടസം എന്നിവയ്ക്ക് ശ്രീകൃഷ്ണനെ പ്രാർത്ഥിക്കുന്നത് അതിവേഗം ഫലം നൽകും. ഇവിടെ മന:ശാന്തി കൈവരിക്കാനുതകുന്ന 32 ശ്രീകൃഷ്ണ മന്ത്രങ്ങളെക്കുറിച്ചാണ് പറയുന്നത്. ഈ മന്ത്രങ്ങൾ ശ്രീകൃഷ്ണഭജനത്തിന് ഏറ്റവും ഉത്തമദിവസമായ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജപിച്ചു തുടങ്ങുക. ജപാരംഭത്തിന് അഷ്ടമി, പൗർണ്ണമി തിഥികൾ രോഹിണി, തിരുവോണം നക്ഷത്രങ്ങൾ അഷ്ടമി രോഹിണി, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങൾ എന്നിവ ഏറെ നല്ലതാണ്. നിത്യജപത്തിന് ഏറെ ഉത്തമമാണ് ഈ 32 മന്ത്രങ്ങൾ. യാതൊരു തരത്തിലുള്ള വ്രതവും ജപത്തിന് നിർബന്ധമില്ല.
ഓം ക്ലീം നമഃ
ഓം കൃഷ്ണായ നമഃ
ഓം മയൂരേശായ നമഃ
ഓം ദീർഘായ നമഃ
ഓം നൃത്തപ്രിയായ നമഃ
ഓം പ്രധാനേശായ നമഃ
ഓം കേശവായ നമഃ
ഓം ജഗപ്രിയായ നമഃ
ഓം ചാരുരൂപിണേ നമഃ
ഓം ഹയരൂപിണേ നമഃ
ഓം ചഞ്ചരീകായ നമഃ
ഓം കസ്തൂരിപ്രിയായ നമഃ
ഓം മഹാത്മനേ നമഃ
ഓം ധൃതിനേ നമഃ
ഓം സുഘോഷായ നമഃ
ഓം ചിത്രാത്മനേ നമഃ
ഓം വാദ്യപ്രിയായ നമഃ
ഓം പ്രമാഥിനേ നമഃ
ഓം സേനാനിനേ നമഃ
ഓം ചതുർവ്യൂഹായ നമഃ
ഓം അക്ഷരായ നമഃ
ഓം സ്വച്ഛന്ദായ നമഃ
ഓം കാമിനേ നമഃ
ഓം കാലഗതിനേ നമഃ
ഓം പാപഘ്നേ നമഃ
ഓം മോക്ഷദായകായ നമഃ
ഓം മോക്ഷേശ്വരായ നമഃ
ഓം കുണ്ഡലിനേ നമഃ
ഓം തേജസ്വിനേ നമഃ
ഓം സ്വരമയായ നമഃ
ഓം ബ്രഹ്മരൂപിണേ നമഃ
ഓം യോഗജ്ഞാനിനേ നമഃ
തുളസിമാല, താമരമാല, വെണ്ണനിവേദ്യം, നെയ്വിളക്ക്, പഞ്ചസാര നിവേദ്യം, പാൽപ്പായസം നിവേദ്യം, മഞ്ഞപട്ട് ചാർത്തുക തുടങ്ങിയവയാണ് കൃഷ്ണപ്രീതിക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ ബുധാഴ്ചയും അല്ലെങ്കിൽ സ്വന്തം കഴിവിനൊത്ത വിധം മാസത്തിൽ ഒരു തവണ എങ്കിലും ഇതിൽ ഏതെങ്കിലും വഴിപാട് ഈ മന്ത്രങ്ങൾ ജപിക്കുന്നതിനൊപ്പം ക്ഷേത്രത്തിൽ നടത്തുക. ഉറപ്പായും അനുകൂല ഫലം ലഭിക്കും.
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
Story Summary: Powerful Sree Krishna Mantras for mental health and removing marital problems