Saturday, 23 Nov 2024
AstroG.in

മന:ശാന്തി, രോഗശാന്തി, ദുരിതശാന്തി: താമര, തുളസിമാല ചാർത്തി ഭജിക്കൂ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ


ദേവാസുരന്മാർ അമൃതിനായി പാലാഴി കടഞ്ഞപ്പോൾ അമൃതകുംഭവുമായി ഉയർന്നു വന്ന വിഷ്ണു ഭഗവാന്റെ അംശാവതാരമാണ് ധന്വന്തരി. ആയുർവേദത്തിന്റെ മൂർത്തിയായ ധന്വന്തരിയെ ആരാധിച്ചാൽ രോഗ ദുരിതങ്ങളെല്ലാം ഒഴിഞ്ഞു പോകും. കേരളത്തിൽ വൈദ്യന്മാരും ചില പ്രസിദ്ധ ഡോക്ടർമാരും ധന്വന്തരിയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. ചില പ്രസിദ്ധ ആയുർ വേദ ചികിത്സാലയങ്ങളോട് ചേർന്ന് ധന്വന്തരി ക്ഷേത്രങ്ങൾ തന്നെയുണ്ട്. അമൃതകുംഭം ശംഖ്, ചക്രം, നീരട്ട (ജളൂകം) എന്നിവ ധരിച്ചുള്ളതാണ് ധന്വന്തരിയുടെ രൂപ സങ്കല്പം. എവിടെയും ധന്വന്തരി ക്ഷേത്രങ്ങൾ എണ്ണത്തിൽ കുറവായതിനാൽ കൂടുതൽ പേരും വിഷ്ണു ക്ഷേത്രങ്ങളിലാണ് ധന്വന്തരിയെ പ്രീതിപ്പെടുത്തുന്നതിന് വഴിപാടുകൾ നടത്തുന്നത്. ധന്വന്തരി മന്ത്രം, വിഷ്ണുവിന്റെ സപ്ത മന്ത്രങ്ങൾ എന്നിവ ജപിക്കുന്നതും
വിഷ്ണു ക്ഷേത്രത്തില്‍ ധന്വന്തരിയെ സങ്കല്പിച്ച് താമരമാല, തുളസിമാല തുടങ്ങിയവ ചാര്‍ത്തിക്കുന്നതും ഭൗതിക ദുരിതങ്ങള്‍, കഷ്ടപ്പാടുകള്‍ എന്നിവ നീങ്ങുന്നതിന് ഉത്തമമാണ്. പലവിധത്തിലുള്ള അസുഖങ്ങൾ കഷ്ടപാടുകൾ എന്നിവയാൽ ക്ലേശിക്കുന്നവര്‍ക്ക് ഇത് ഉത്തമമായ പരിഹാര മാർഗ്ഗമാണ്. മന:ശാന്തിക്കും, മനോരോഗ ശാന്തിക്കും പാപശമനത്തിനും ധന്വന്തരിക്ക് വഴിപ്പാട് നടത്താം.
ഇതിനൊപ്പമാണ് ധന്വന്തരി മന്ത്രവും വിഷ്ണുവിന്റെ സപ്തമന്ത്രങ്ങളും ജപിക്കേണ്ടത്. സപത മന്ത്രങ്ങൾ 3 പ്രാവിശ്യം വീതമാണ് നിത്യേന ജപിക്കേണ്ടത്.
ധന്വന്തരി പ്രീതിയിലുടെ ആരോഗ്യ ലബ്ധിയുണ്ടാകും.
അതുപോലെ എന്നും പ്രഭാതത്തിൽ ഗായത്രി മന്ത്രം
ജപിച്ച ശേഷം ധന്വന്തരി ഗായത്രി ജപിക്കുന്നതും
ധന്വന്തരി ധ്യാനം ജപിച്ച ശേഷം ധന്വന്തരി മന്ത്രം 108 തവണ ജപിക്കുന്നതും നല്ലതാണ്. രോഗം മാറി ആയുസും ആരോഗ്യവും ലഭിക്കും.

ധന്വന്തരി മന്ത്രം
ഓം നമോ ഭഗവതേ
വാസുദേവായ
ധന്വന്തരയേ
അമൃതകലശഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യ നാഥായ
മഹാവിഷ്ണവേ നമ:

ധന്വന്തരി ഗായത്രി
ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്

ധന്വന്തരി ധ്യാനം
ശംഖം ചക്രം ജളൂകം
ദധതമമൃത
കുംഭം ച ദോർഭിശ്ചതുർഭി:
സൂക്ഷ്മ സ്വച്ഛാ തിഹൃദ്യാം
ശുക പരിവിലസൻ മൗലി
മംഭോജനേത്രം
കാളാം ഭോദോജ്വലാഭം
കടിതടവിലസത് ചാരു
പീതാംബരാഢ്യാം
വന്ദേ ധന്വന്തരിം തം
നിഖില ഗദവന
പ്രൗഢാദാവാഗ്നി ലീലം

സപ്തമന്ത്രങ്ങൾ
ഓം കേശവായ നമ
ഓം വിഷ്ണുവേ നമ
ഓം മഹായോഗിനേ നമ
ഓം സര്‍വ്വരത്മകായ നമ
ഓം ചിതേ നമ
ഓം മധുപ്രിയായ നമ
ഓം ചിതേനമ
ഓം മധുപ്രിയായ നമ

ചേർത്തല മരുത്തോർവട്ടം, ഗുരുവായൂരിനടുത്ത് നെല്ലുവായ്, അനയ്ക്കൽ, കുഴക്കോട് തോട്ടുവാ, മാവേലിക്കര പ്രായിക്കര എന്നിവിടങ്ങളിൽ ധന്വന്തരി ക്ഷേത്രങ്ങളുണ്ട്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ 91 9847575559

error: Content is protected !!