Monday, 27 Jan 2025
AstroG.in

മനോബലം വർദ്ധിക്കാൻ ശ്രീകൃഷ്ണാഷ്ടകം ജപിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2025 ജനുവരി 15, ബുധൻ
കലിദിനം 1872225
കൊല്ലവർഷം 1200 മകരം 02
(കൊല്ലവർഷം ൧൨൦൦ മകരം ൦൨ )
തമിഴ് വർഷം ക്രോധി തയ് 02
ശകവർഷം 1946 പൗഷം 25

ഉദയം 06.44 അസ്തമയം 06.22 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 38 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 22 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.33 pm to 02.00 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 11.05 am to 12.33 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 08.11 am to 09.38 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും നീചം, വക്രം ശനി
സ്വക്ഷേത്രത്തിൽ ഗുരു വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രാടത്തിൽ (ഉത്രാടം ഞാറ്റുവേല) ചൊവ്വ പുണർത്തിൽ ബുധൻ പൂരാടത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ ചതയത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ഉത്രട്ടാതിയിൽ കേതു ഉത്രത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.39 വരെ മകരം പകൽ 10.24 വരെ കുംഭം പകൽ 12.07 വരെ മീനം പകൽ 01.57 വരെ മേടം പകൽ 04.01 വരെ ഇടവം പകൽ 06.12 വരെ മിഥുനം തുടർന്ന് കർക്കടകം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.32 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃ സന്ധ്യ 05.04 am to 06.14 am
സായം സന്ധ്യ 06.32 pm to 07.42 pm

ഇന്നത്തെ നക്ഷത്രം
പകൽ 10.28 വരെ പൂയം തുടർന്ന് ആയില്യം
തിഥി ദൈർഘ്യം
രാത്രി പുലരുന്ന 03.24 വരെ കൃഷ്ണ പക്ഷ ദ്വിതീയ

ശുഭ കാര്യങ്ങൾ ചെയ്യന്നതിനു ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യു ദോഷം
പകൽ 10.28 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ആയില്യം തിഥി: കൃഷ്ണപക്ഷ ദ്വിതീയ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂയം , തിരുവാതിര , വിശാഖം , രേവതി , അശ്വതി

മനോബലം വർദ്ധിക്കാൻ
മാനസിക ബലം വർദ്ധിക്കുന്നവൻ ശ്രീകൃഷ്ണാഷ്ടകം ജപിക്കുന്നത് വളരെ നല്ലതാണ്. അതിലെ ഒരു ശ്ലോകം ചേർക്കുന്നു:
മനോജഗർവ്വമോചനം വിശാല ലോല ലോചനം
വിധൂത ഗോപ ശോചനം നമാമി പദ്മ ലോചനം
കരാര വിന്ദ ഭൂധരം സ്മിതാ വലോക സുന്ദരം
മഹേന്ദ്ര മാന ദാരണം നമാമി ഗോപ നായകം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ചെറുപയർ കലർന്ന ഭക്ഷണം കഴിക്കുക. അരയാൽ പ്രദക്ഷിണം നടത്തുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം
പ്രതികൂല നിറം : ചുവപ്പ്.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ)
ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!